അധോവായു പുറന്തള്ളിയാല്‍ പിഴ ഈടാക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം.

സാമൂഹികം

വിവരണം

പൊതുസ്ഥലങ്ങളില്‍ അധോവായു പുറന്തള്ളിയാല്‍ ഇനി മുതല്‍ പിഴ ഈടാക്കുമെന്ന ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. പി.എസ്.റഷീദ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള ഇതെ പോസ്റ്റിന് ഇതുവരെ 221ല്‍ അധികം ഷെയറുകളും 14ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അധോവായു പുറന്തള്ളിയാല്‍ പിഴ ഈടാക്കുന്ന ഒരു നിയമം നിലിവില്‍ വിന്നിട്ടുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ഞങ്ങളുടെ പ്രതിനിധി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയുമായ ഫോണില്‍ ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന് കുറിച്ച് അന്വേഷിച്ചു. വ്യാപകമായി പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും എന്നാല്‍ ഇത് വ്യാജമാണെന്നും ഇത്തരത്തില്‍ വിചിത്രമായ ഒരു നിയമത്തെ കുറിച്ച് ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയട്ടില്ലെന്നും ലോഗോ ദുരുപയോഗം ചെയ്ത് ആരോ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വ്യാജ സ്ക്രീന്‍ഷോട്ടാണിതെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പറഞ്ഞു.

കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തെങ്കിലും ഇത്തരത്തില്‍ ഒരു നിയമം നിലവില്‍ വന്നിട്ടില്ലെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

നിഗമനം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിക്കപ്പെട്ട സ്ക്രീന്‍ഷോട്ടാണ് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:അധോവായു പുറന്തള്ളിയാല്‍ പിഴ ഈടാക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം.

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •