
ശബരിമല പ്രവേശനത്തിലൂടെ വിവാദം സൃഷ്ടിച്ച നിയമ അധ്യാപികയും ആക്റ്റിവിസ്റ്റുമായ ബിന്ദു അമ്മിണിയുടെ പേരിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്.
പ്രചരണം
ബിന്ദു അമ്മിണി തന്‍റെ ഫേസ്ബുക്കിൽ നൽകിയ ഒരു കുറിപ്പാണ് പ്രചരിക്കുന്നത്. “ശബരിമല സമയത്ത് പാർട്ടിക്ക് എൻറെ ആവശ്യം ഉണ്ടായിരുന്നു. ഇപ്പോൾ പാർട്ടി കോൺഗ്രസ് നടന്നപ്പോൾ എൻറെ ആവശ്യമില്ല. ഞാൻ പാർട്ടി കോൺഗ്രസ് ശബരിമല വിഷയത്തിൽ നമ്മൾ ഒത്തുകളിച്ചത് ആണ് എന്ന് ജനം തിരിച്ചറിയും അത്ര രാത്രികാലങ്ങളിൽ പഞ്ചാര വർത്താനം പറയാൻ എത്തുന്ന സഖാക്കൾക്ക് ബിന്ദു എന്ന ദളിത് സ്ത്രീയെ ഇപ്പോൾ പുച്ഛം”

വ്യാജ സ്ക്രീന്‍ഷോട്ടാണ് പ്രചരിപ്പിക്കുന്നതെന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത ഇതാണ്
സ്വന്തം കമന്‍റുകള്‍ കൂട്ടിചേര്‍ത്ത് പലരും ഇതേ സ്ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്:

ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഫേസ്ബുക്കിൽ ബിന്ദു അമ്മിണി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് നൽകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പ്രചരിക്കുന്ന കുറിപ്പ് തന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ചതാണ് എന്ന് അവർ അതിൽ വ്യക്തമാക്കുന്നുണ്ട്.
ബിന്ദു അമ്മിണിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് കുറിപ്പിനെ ആധാരമാക്കി മീഡിയവൺ ഓൺലൈൻ പതിപ്പിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ബിന്ദു അമ്മിണിയുമായി സംസാരിച്ചപ്പോൾ അവർ ഞങ്ങളുടെ പ്രതിനിധിയോട് വിശദമാക്കിയത് ഇങ്ങനെയാണ്: “എന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഞാനുമായി യാതൊരു ബന്ധവും ഈ കുറിപ്പിനില്ല. പലരും സാമൂഹ്യ മാധ്യമങ്ങളിൽ എന്നെപ്പറ്റി പലരീതിയിൽ ദുഷ്പ്രചരണം നടത്താറുണ്ട്. അക്കൂട്ടത്തിൽ പെടുന്ന ഒന്നു മാത്രമാണിത്.”
തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ സ്ക്രീന്‍ഷോട്ട് വ്യാജമാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ബിന്ദു അമ്മിണിയുടെ പേരില്‍ പ്രചരിപ്പിക്കുകയാണ്. ഇക്കാര്യം ബിന്ദു അമ്മിണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബിന്ദു അമ്മിണിയുടെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വ്യാജമാണ്
Fact Check By: Vasuki SResult: False
