ഇന്ത്യാ ടുഡേ സര്‍വേയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സ്ഥാനം നേടിയോ.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ഏറ്റവും മികച്ചതാരെന്നും ഏറ്റവും മികച്ച സംസ്ഥാനം ഏതെന്നുമുള്ള സര്‍വേകളില്‍ കേരളം പലപ്പോഴും രാജ്യത്തെ മികച്ച സ്ഥാനങ്ങളില്‍ എത്താറുണ്ട്. നിതി അയോഗിന്‍റെ സുസ്തിര വികസന സൂചികയില്‍ 2022ലും കേരളം തന്നെയാണ് വീണ്ടും ഒന്നാമത് എത്തിയത്. അതുകൊണ്ട് തന്നെ മലയാളികള്‍ക്കിടയില്‍ ഇത്തരം സര്‍വേകള്‍ക്കും വലിയ പ്രചാരമാണുള്ളത്. വലിയ വാര്‍ത്ത പ്രാധാന്യവും ലഭിക്കാറുണ്ട്.

അത്തരത്തിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യാ ടുഡേ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയുടെ സ്ഥാനം പിണറായി വിജയന് ലഭിച്ചു.. എന്നതാണ് പ്രചരണം. പട്ടികയില്‍ ഒറ്റ ബിജെപി മുഖ്യമന്ത്രിമാരില്ലെന്നും കോണ്‍ഗ്രസ് ചിത്രത്തിലെയില്ല എന്നതാണ് പ്രചരണം. നിതിന്‍ ഷെറിന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 553ല്‍ അധികം റിയാക്ഷനുകളും 120ല്‍ അധികം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്-

Facebook Post Archived Link 

എന്നാല്‍ ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തിരഞ്ഞെടുക്കപ്പെട്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശലനം

സര്‍വേകളില്‍ ഇന്ത്യാ ടുഡേ വാര്‍ത്ത ചാനല്‍ നടത്തുന്ന മൂഡ് ഓഫ് ദ് നേഷന്‍ സര്‍വേ ഏറെ വാര്‍ത്ത പ്രധാന്യവും പ്രചാരവും നേടിയിട്ടുള്ളതാണ്. 2022ലെ മൂഡ് ഓഫ് ദ് നേഷന്‍ സര്‍വേയുടെ ഫലം അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പരിശോധിച്ചതില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്.

ഒഡീഷ,ബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ആസാം, ചത്തീസ്‌ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യാ ടുഡേ മുഖ്യമന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് അതാത് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തിയത്. ഇതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന സ്ഥാനം സര്‍വേയില്‍ നേടിയത് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികാണ്. രണ്ടാം സ്ഥാനം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മൂന്നാം സ്ഥാനം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, നാലാം സ്ഥാനം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും അഞ്ചാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനം നേടി. ബാക്കിയുള്ള സര്‍വേ നടന്ന നാല് സംസ്ഥാനങ്ങളില്‍ മുകളില്‍ പറഞ്ഞ ക്രമത്തില്‍ തന്നെയാണ് മുഖ്യമന്ത്രിമാര്‍ക്ക് ലഭിച്ച സ്ഥാനം.

ഇന്ത്യാ ടുഡേ വബ്‌സൈറ്റിലെ സര്‍വേ ഫലം- 

India Today Archived Link 

മലയാളം മാധ്യമങ്ങളും ഇന്ത്യാ ടുഡേ സര്‍വേ ഫലം സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത-

Manorama Online Archived Link 

ഇന്ത്യാ ടുഡേ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ഓഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികാണ്. അഞ്ചാം സ്ഥാനമാണ് പിണറായി വിജയന് ലഭിച്ചത്. കൂടാതെ ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും മുഖ്യമന്ത്രിമാര്‍ പട്ടികയില്‍ പോലുമില്ലെന്ന പ്രചരണവും വ്യാജമാണ്. സര്‍വേയില്‍ ഏഴാം സ്ഥാനം നേടിയ ആസാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ (ബിജെപി), എട്ടാം സ്ഥാനം നേടിയ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ (കോണ്‍ഗ്രസ്), ഒന്‍പതാം സ്ഥാനം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോത് ഗെലോട്ട് (കോണ്‍ഗ്രസ്) എന്നിവര്‍ ഇന്ത്യാ ടുഡേ സര്‍വേയില്‍ ഇടം നേടിയിട്ടുണ്ട്.

നിഗമനം

ഇന്ത്യാ ടുഡേ സര്‍വേയില്‍ മികിച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികാണ്. പിണറായി വിജയനാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന പ്രചരണം തെറ്റാണെന്ന് ഇതോടെ കണ്ടെത്താന്‍ കഴിഞ്ഞു. കൂടാതെ പട്ടികയില്‍ ബിജെപി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്ല എന്ന പ്രചരണവും തെറ്റാണ്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് 

തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇന്ത്യാ ടുഡേ സര്‍വേയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സ്ഥാനം നേടിയോ.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False