2000 രൂപ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിക്കുമെന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ത്? പരിശോധിക്കാം..

രാഷ്ട്രീയം സാമൂഹികം

വിവരണം

ഇന്ത്യന്‍ ജനത ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു നോട്ട് നിരോധനം. പഴയ 1000, 500 നോട്ടുകള്‍ നിരോധിച്ച് പുതിയ നോട്ടുകള്‍ ആര്‍ബിഐ പിന്നീട് പുറത്തിറക്കുകയും ചെയ്തു. 100, 200, 500, 2000 നോട്ടുകളാണ് പുതുതായി പുറത്തിറങ്ങിയത്. ഇവയാണ് നാം ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ 2000ന്‍റെ നോട്ട് ഉടന്‍ പിന്‍വലിക്കുമെന്ന ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മനോരമ ന്യൂസ് വാര്‍ത്തയുടെ വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മാര്‍ച്ച് 31ന് മുന്‍പ് നോട്ട് പിന്‍വലിച്ചേക്കുമെന്നും ഇതിന് മുന്നോടിയായിട്ടാണ് എസ്ബിഐ എടിഎമ്മുകളില്‍ നിന്നും 2000 നോട്ടുകള്‍ ലഭിക്കാത്തതെന്നും വാര്‍ത്തയില്‍ പറയുന്നു. മുസ്‌തഫ കോഴിശേരി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ നിരവധി റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Link 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുതിയ 2000 നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ആര്‍ബിഐ അറിയിപ്പ് നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത.

വസ്‌തുത വിശകലനം

ആദ്യം തന്നെ എസ്ബിഐ എടിഎമ്മുകളില്‍ 2000 നോട്ടുകള്‍ നിറയ്ക്കേണ്ടതില്ലെന്ന് ആര്‍ബിഐ ഉത്തരവിറക്കിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. എസ്ബിഐയില്‍ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവങ്ങള്‍ ഇപ്രകാരമാണ്-

2000 നോട്ടുകള്‍ എടിഎമ്മില്‍ നിന്നും പിന്‍വലിച്ച ശേഷം ഉപഭോക്താക്കള്‍ ബാങ്കിലെത്തി 500, 200 നോട്ടുകളാക്കി പോകുന്നത് പതിവായി മാറി. ഉപഭോക്താക്കളില്‍ വലിയ ശതമാനം പേരും 500, 200, 100 നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാന്‍ വരുന്നവരാണ്. അതുകൊണ്ടാണ് എസ്ബിഐ ഇത്തരത്തില്‍ 2000 നോട്ടുകള്‍ എടിഎമ്മില്‍ അധികമായി നിറക്കാതെ വന്നത്. എന്നാല്‍ സിഡിഎമ്മില്‍ 2000 നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്. മാത്രമല്ല ആര്‍ബിഐ 2000 നോട്ടുകള്‍ പിന്‍വലിക്കുമെന്ന ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും അതുമായി യാതൊരു ബന്ധവും എടിഎമ്മുകളിലെ 2000 നോട്ടുകളുടെ വിഷയത്തിലില്ല എന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

എറണാകുളം ആര്‍ബിഐ ഓഫിസുമായി ബന്ധപ്പെട്ട് നോട്ട് പിന്‍വലിക്കുന്ന നടപടിയെ കുറിച്ചും ഞങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ ആര്‍ബിഐ ഇത്തരത്തില്‍ 2000 നോട്ടുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു ആലോചനയില്ലെന്നും പ്രചരണം വ്യാജമാണെന്നും അറിയിച്ചു.

2019 ല്‍ ഇത്തരത്തില്‍ സമാനമായ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2000 നോട്ടുകള്‍ പിന്‍വലിച്ച് പുതിയ 1000 രൂപ നോട്ടുകള്‍ ആര്‍ബിഐ തീരുമാനിച്ചു എന്നതായിരുന്നു അന്നത്തെ പ്രചരണം. ഈ പ്രചരണം ആര്‍ബിഐ നിഷേധിച്ചതുമായി ബന്ധപ്പെട്ട് പിഐബി പങ്കുവെച്ച ഫാക്‌ട് ചെക്ക് ട്വീറ്റ്-

Tweet 

മോനരമ ന്യൂസ് നല്‍കിയ വാര്‍ത്ത അവരുടെ വെബ്‌സൈറ്റില്‍ പരിശോധിച്ചെങ്കിലും 2020 ഫെബ്രുവരി 27ന് അവര്‍ നല്‍കിയ വാര്‍ത്ത നീക്കം ചെയ്തതായി കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്.

ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിച്ച വാര്‍ത്തയുടെ ലിങ്ക്-

വെ‌ബ്സൈറ്റില്‍ വാര്‍ത്ത ലഭ്യമല്ല-

നിഗമനം

ആര്‍ബിഐ 2000 നോട്ടുകള്‍ പിന്‍വലിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ്ബഐ ഉപഭോക്താക്കളുടെ സൗകര്യത്തിനായും ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലവുമാണ് എടിഎഎമ്മുകളില്‍ അധികം 2000 നോട്ടുകള്‍ ഉള്‍പ്പെടുത്താതെന്നും അന്വേഷണത്തില്‍ വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:2000 രൂപ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിക്കുമെന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ത്? പരിശോധിക്കാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •