
വിവരണം
കേരളം നടുങ്ങിയ ആലപ്പുഴയിലെ രാഷ്ട്രീയ ഇരട്ട കൊലപാതകങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്. ഒരു രാത്രി ഇരുട്ടി വെളത്തപ്പോള്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. എസ്‍ഡിപിഐ നേതാവ് കെ.എസ്.ഷാന്‍, ആര്‍എസ്എസ്-ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസ് എന്നിവരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍. ഇതിനിടയില്‍ കേന്ദ്ര സഹമന്ത്രി നടത്തിയ ഒരു പ്രസ്താവന എന്ന പേരുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
എസ്‌ഡിപിഐക്കാരനെ കൊന്നത് സിപിഎംകാരാണെന്ന് വി.മുരളീധരന്‍.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് വ്യാപകമായി പ്രചരണം നടക്കുന്നത്.
നിരവധി പേരാണ് ഇതിനിടോകം ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. കിഷോര്‍ കുഞ്ഞുമോന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം-

എന്നാല്‍ കേന്ദ്ര സഹമന്ത്രി എസ്‌ഡിപിഐ നേതാവിന്‍റെ കൊലപതാകത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..
വസ്‌തുത വിശകലനം
ആദ്യം തന്നെ മുരളീധരന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട കീ വേര്‍ഡുകള്‍ സെര്‍ച്ച് ചെയ്യുകയാണ് ചെയ്തത്. എന്നാല്‍ മുരളീധരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.
പിന്നീട് ഞങ്ങളുടെ പ്രതിനിധി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍റെ പ്രൈവറ്റ് സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-
വി.മുരളീധരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ല. ബിജെപിക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നാട്ടിലുള്ളതെന്നും ആഭ്യന്തരം പൂര്‍ണ്ണ പരാജയമാണെന്നുമാണ് മന്ത്രി നടത്തിയ പ്രസ്താവന. അല്ലാതെ എസ്‌ഡിപിഐ പ്രവര്‍ത്തകന്‍റെ കൊലപാതകം സിപിഎമ്മാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിഗമനം
കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:എസ്‌ഡിപിഐ പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
