കെ.സുധാകരന്‍ വേള്‍ഡ് ടൂര്‍ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനായി പോയതിനെ തുടര്‍ന്ന് മാധ്യമങ്ങളും പ്രതിപക്ഷവും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി വിദേശ യാത്ര നടത്തുമ്പോള്‍ ഒപ്പം കുടുംബത്തെ കൊണ്ടുപോകുന്നതാണ് ചര്‍ച്ചാ വിഷയം. എന്നാല്‍ ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ മുഖ്യമന്ത്രിയെ ഈ വിഷയത്തില്‍ വിമര്‍ശിച്ചതിന് പിന്നാലെ കെ.സുധാകരന്‍ ജെബി മേത്തര്‍ എംപിയോടൊപ്പം വേള്‍ഡ് ടൂറിന് പോകുന്നു എന്ന തരത്തില്‍ അദ്ദേഹം എയര്‍പോര്‍ട്ടിലൂടെ നടന്ന് വരുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒരു വേൾഡ് ടൂർ ആവുമ്പോൾ വീട്ടിലുള്ളതിനെ അവിടിരുത്തി

ദാ ഇങ്ങനെ പോണം… ഒരു പെൻഗ്വിൻ വാക്കും..

എന്ന തലക്കെട്ട് നല്‍കി സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ അജയ്കുമാര്‍ പറക്കാട്ട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 566ല്‍ അധികം റിയാക്ഷനുകളും 268ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് രാജ്യസഭ അംഗം ജെബി മേത്തറും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും വിദേശ രാജ്യത്ത് ടൂര്‍ പോകുന്നതിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

കെ.സുധാകരന്‍ അമേരിക്കയില്‍ ചികിത്സയ്ക്കായി പോകുന്നത് ജെബി മേത്തര്‍ക്കൊപ്പമെന്ന അവകാശവാദത്തോടെ ഇതെ വീഡിയോ മുന്‍പ് പ്രചരിച്ചിരുന്നു. അതിനെ കുറിച്ച് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പ്രസിദ്ധീകരിച്ച ഫാക്‌ട് ചെക്ക് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങള്‍ 2023 ഡിസംബര്‍ 30ന് പ്രസിദ്ധീകരിച്ച ഫാക്‌ട് ചെക്ക് പ്രകാരം 2023 ‍ഡിസംബര്‍ 22ന് ജെബി മേത്തര്‍ അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമനങ്ങളില്‍ പ്രചരിക്കുന്നത്.

ജന്തർ മന്തറിൽ ഇന്ന് നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം നാളെ കെ.പി.സി.സി. നടത്തുന്ന ഡി.ജി.പി. ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പ്രിയ പ്രസിഡന്റ് ശ്രീ. കെ. സുധാകരൻ എം.പി.ക്കൊപ്പം തിരുവനന്തപുരത്തേക്ക്… എന്ന തലക്കെട്ട് നല്‍കിയാണ് ജെബി കെപിസിസി പ്രസിഡന്‍റിനൊപ്പം നടന്നു വരുന്ന ചിത്രം പങ്കുവെച്ചത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം –

Instagram Post 

നിഗമനം

2023ല്‍ ജന്തര്‍ മന്തറില്‍ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് പങ്കെടുത്ത ശേഷം കെപിസിസി നടത്തുന്ന ഡിജിപി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ കെ. സുധാകരൻ എംപിക്കൊപ്പം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ജെബി മേത്തര്‍ പങ്കുവെച്ച ചിത്രമാണിത്. വിദേശ യാത്രവേളയിലെ ചിത്രം എന്ന തരത്തിലെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കെ.സുധാകരന്‍ വേള്‍ഡ് ടൂര്‍ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: False

Leave a Reply

Your email address will not be published. Required fields are marked *