സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുന്നതില്‍ സന്തോഷം രാജീവ് ചന്ദ്രശേഖരന്‍ കൂടി ജയിച്ചിരുന്നെങ്കില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടാകുമായിരുന്നു എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചു നടത്തിയ പ്രസ്താവന എന്ന പേരിലാണ് പ്രചരണം. എന്‍റെ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ റൗഫ് കണ്ണന്തളി എന്ന വ്യക്തി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച ന്യൂസ് കാര്‍ഡ് തന്നെയാണോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്?

വസ്‌തുത ഇതാണ്

ഏഷ്യാനെറ്റ് ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളുടെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും ഇത്തരത്തിലൊരു ന്യൂസ് കാര്‍ഡോ വാര്‍ത്തയോ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റ് ന്യൂസ് വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും ഇത്തരത്തിലൊരു ന്യൂസ് കാര്‍‍ഡ് പ്രസിദ്ധീകരിച്ചിട്ടില്ലായെന്നും പ്രചിരക്കുന്നത് വ്യാജ ന്യൂസ് കാ‍ര്‍ഡാണെന്നും അവര്‍ മറുപടി നല്‍കി.

ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഇ.പി.ജയരാജനുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും തനിക്കെതിരെ നിരന്തരം ഇപ്പോള്‍ വ്യാജ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെനിതരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

നിഗമനം

ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: False

Leave a Reply

Your email address will not be published. Required fields are marked *