മേയര്‍ ആര്യ രാജേന്ദ്രന്‍ കോടതിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സഹോദരനും ആര്യയുടെ ഭര്‍ത്താവായ സച്ചിന്‍ ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ‍കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതയെ തുടര്‍ന്ന് മൂന്ന് പേര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തന്‍റെ പേരില്‍ കേസെടുക്കാന്‍ കോടതിക്ക് അധികാരമില്ലായെന്നും താന്‍ മേയറാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു എന്ന പേരിലൊരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഹങ്കാരം കണ്ടില്ലേ കോടതിയെക്കാൾ വലുതാണോ മേയർ… എന്ന തലക്കെട്ട് നല്‍കി ചൊറ്റാനിക്കര അമ്മ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആര്യ രാജേന്ദ്രന്‍ കോടതിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കീ വേര്‍‍ഡ് ഉപയോഗിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും വാര്‍ത്തകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ആര്യയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമാണ്. താന്‍ കോടതിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്യ വ്യക്തമാക്കി.

നിഗമനം

മേയര്‍ ആര്യ രാജേന്ദ്രന്‍ കോടതിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മേയര്‍ ആര്യ രാജേന്ദ്രന്‍ കോടതിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

Leave a Reply

Your email address will not be published. Required fields are marked *