എച്ച്.ഡി.കുമാരസ്വാമിക്ക് പ്രധാന വകുപ്പ് നല്‍കാന്‍ പിണറായി വിജയന്‍ ഇടപെടല്‍ നടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

കേന്ദ്ര ഇരുമ്പ് ഉരുക്ക് – ഘനവ്യവസായ വകുപ്പ് മന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് ആ വകുപ്പ് ലഭിച്ചത് പിണറായി വിജയന്‍റെ ഇടപെടല്‍ മൂലമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് ന്യൂസ് കാര്‍ഡ് വാ‌ട്സാപ്പിലും ഫെയ്‌സ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്നത്. കുമാരസ്വാമിക്ക് പ്രാധാന്യമുള്ള വകുപ്പ് നല്‍കാന്‍ പിണറായി മോദിയെ ഫോണില്‍ വിളിച്ചു. മോദി സമ്മതിച്ചതായി കുമാരസ്വാമി. മോദിയും പിണറായിയും തമ്മിലുള്ള ബന്ധം തുണയായെന്ന് കുമാരസ്വാമി.. എന്ന ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. എസ്എൻഇസി (സമസ്ത നാഷണല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍) എന്ന ഗ്രൂപ്പില്‍ റൗഫ് ചെട്‌ലാട് റൗഫ് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇതാണ്-

Asianet News Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? പിണറായി വിജയന്‍ കുമാരസ്വാമിയെ കേന്ദ്ര മന്ത്രിയാക്കുന്നതില്‍ ഇടപെടലല്‍ നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റിലും അവരുടെ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളും പരിശോധിച്ചെങ്കിലും ഇത്തരമൊരു ന്യൂസ് കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഏഷ്യാനെറ്റ് ന്യൂസ് വെബ്‌ ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടു എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്ത ഏഷ്യാനെറ്റ് നല്‍കിയിട്ടില്ലായെന്നും വ്യാജ ന്യൂസ് കാര്‍ഡാണെന്നും അവര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രെസ് സെക്രട്ടറി പി.എം.മനോജുമായും ഫോണില്‍ ബന്ധപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണമാണിതെന്നും ഇത്തരമൊരു ഇടപെടല്‍ മുഖ്യമന്ത്രി നടത്തിയിട്ടില്ലായെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ലാ കുമാരസ്വാമി ഇത്തരത്തില്‍ പിണറായി വിജയന് നന്ദി പറഞ്ഞതായി വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താനും കഴിഞ്ഞില്ലാ.

നിഗമനം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരത്തിലൊരു ഇടപെടല്‍ നടത്തിയിട്ടില്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:എച്ച്.ഡി.കുമാരസ്വാമിക്ക് പ്രധാന വകുപ്പ് നല്‍കാന്‍ പിണറായി വിജയന്‍ ഇടപെടല്‍ നടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *