200 മില്യണ്‍ മുസ്ലീങ്ങള്‍ പെരുന്നാള്‍ ആഘോഷിച്ച രീതിയെ പ്രശംസിച്ച് ധ്രൂവ് റാഠി ഇത്തരമൊരു എക്‌സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

Fact Check

വിവരണം

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി മുസ്ലീം ജനതയെ കുറിച്ച് എക്‌സില്‍ പങ്കുവെച്ച വാചകങ്ങള്‍ എന്ന പേരില്‍ ഒരു പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. Dhruv Rathee 💚 200 മില്ല്യൻ വരുന്ന മുസ്ലിംങ്ങൾ ഇന്നലെ പെരുന്നാൾ ആഘോഷിച്ചു, അവർ പാവപെട്ടവർക്കും ആവശ്യക്കാർക്കും ഭക്ഷണവും ഇറച്ചിയും എത്തിച്ചൂ നൽകി, കുടുംബ ബന്ധങ്ങൾ ഇണക്കിചേർത്തു, ആസ്വാദ്യമായി ഭക്ഷണം പങ്ക് വെച്ചു, കുട്ടികൾക്ക് പെരുന്നാൾ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിച്ചു, അവരാരും മദ്യപിച്ചു ബഹളം വെക്കുകയോ, മറ്റു സമുദായങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ നൃത്തം ചവിട്ടുകയോ, ആരെയും പ്രകോപിപ്പിക്കുകയോ ചെയ്തില്ല …… എന്തൊരു മനോഹര ജനത ! എന്ന് ധ്രുവ് റാഠി ട്വീറ്റ് ചെയ്തു എന്നതാണ് പ്രചരണം. ടി.എ.ജലീല്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 144ല്‍ അധികം റിയാക്ഷനുകളും 28ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ധ്രുവ് റാഠി ഇത്തരത്തിലൊരു ട്വീറ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണെന്ന് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന പോസ്റ്റില്‍ ധ്രുവ് റാഠി പങ്കുവെച്ച ട്വീറ്റ് എന്ന പേരില്‍ നല്‍കിയിരിക്കുന്ന സ്ക്രീന്‍ഷോട്ടിലെ പ്രൊഫൈലിന്‍റെ പേര് ധ്രുവ് റാഠി പാരഡി എന്നാണ്. ഈ പ്രൊഫൈല്‍ എക്‌സില്‍ പരിശോധിച്ചതില്‍ നിന്നും പ്രൊഫൈലിന് നല്‍കിയിരിക്കുന്ന ഡിസ്ക്രിപ്ഷന്‍ ഇപ്രകാരമാണ്- This is the fan and parody account and not affiliated with the original account of @dhruv_rathee അതായത് ഈ പ്രൊഫൈല്‍ ധ്രുവ് റാഠിയുടെ പേരിലുള്ള കേവലമൊരു ഫാന്‍-പാരഡി പേജ് മാത്രമാണെന്നതാണ് യഥാര്‍ത്ഥ്യം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റ് ഇതെ എക്‌സ് പ്രൊഫൈലില്‍ ജൂണ്‍ 18ന് പങ്കുവെച്ചിരിക്കുന്നതായും കണ്ടത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതസമയം ധ്രുവ് റാഠിയുടെ ഔദ്യോഗിക പ്രൊഫൈലില്‍ ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിട്ടില്ലായെന്നും സ്ഥരീകരിച്ചിട്ടുണ്ട്.

ധ്രൂവ് റാഠി പാരഡി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ട്വീറ്റ്-

X Post Archived Screenshot 

പ്രൊഫൈല്‍ ഡിസ്ക്രിപ്ഷന്‍ –

Dhruv Rathee Parody 

നിഗമനം

ധ്രൂവ് റാഠിയുടെ പേരിലുള്ള പാരഡി-ഫാന്‍ എക്‌സ് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ട്വീറ്റാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:200 മില്യണ്‍ മുസ്ലീങ്ങള്‍ പെരുന്നാള്‍ ആഘോഷിച്ച രീതിയെ പ്രശംസിച്ച് ധ്രൂവ് റാഠി ഇത്തരമൊരു എക്‌സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: False

Leave a Reply

Your email address will not be published. Required fields are marked *