നടുറോഡില്‍ ദലിത് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് സിപിഎം നേതാവാണോ.. വസ്തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

നടുറോഡില്‍ ഒരു പെണ്‍കുട്ടിയെ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആലപ്പുഴ തൈക്കാട്ടുശ്ശേരി അടുവയിൽ വിദ്യാർത്ഥിയായ 19കാരി ദളിത് യുവതിയെ CPM നേതാവ് ഷൈജു നടുറോഡിൽ കുനിച്ച് നിർത്തി മർദ്ദിച്ച് അവശനാക്കി എവിടെ പോയി സഖാക്കളേ നിങ്ങളുടെ ദളിത് സംരക്ഷകർ   എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. സനല്‍കുമാര്‍ എസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റ് കാണാം-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയപരമായ തര്‍ക്കമാണോ വീഡിയോയിലെ സംഘര്‍ഷത്തിന് കാരണം? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പൂച്ചാക്കല്‍, ദലിത് പെണ്‍കുട്ടി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ആലപ്പുഴ തൈക്കാട്ടുശേരി 15-ാം വാര്‍ഡ് അഞ്ചുപുരയ്ക്കല്‍ വീട്ടില്‍ നിലാവ് എന്ന യുവതിയെയാണ് കൈതവിള വീട്ടില്‍ ഷൈജു എന്നയാള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഷൈജുവിന്‍റെ മകനും നിലാവിന്‍റെ സഹോദരങ്ങളും കളിക്കിടയില്‍ ഉണ്ടായ തര്‍ക്കവും തുടര്‍ന്ന് നിലാവ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതുമാണ് കയ്യാങ്കളിയില്‍ കലാശിച്ചതുമെന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. വാര്‍ത്തയില്‍ എവിടെയും സിപിഎം ബന്ധമോ രാഷ്ട്രീയപരമായ പകയുടെ പേരിലോ നടന്ന ആക്രമണമെന്ന് പരാമര്‍ശിച്ചിട്ടില്ലാ. മറ്റ് മാദ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളിലും കേസിന് രാഷ്ട്രീയമാനമുള്ളതായി പരാമര്‍ശിച്ചിട്ടില്ലായെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരള കൗമുദി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പൂര്‍ണ്ണരൂപത്തിനായി  ഇവിടെ ക്ലിക്ക് ചെയ്യുക.. 

പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പൂച്ചാക്കല്‍ പോലീസ് സറ്റേഷനില്‍ ബന്ധപ്പെട്ട് കേസിന്‍റെ വിശദാംശങ്ങള്‍ അന്വേഷിച്ചു. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്‍റെ വിശദീകരണം. ഇതില്‍ രാഷ്ട്രീയമാനമില്ലെന്നും പോലീസ് ശരിയായ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരുകയാണെന്നും പോലീസ് വ്യക്തമാക്കി.

പ്രതിക്ക് സിപിഎമ്മുമായി ബന്ധമുണ്ടോയെന്നത് സ്ഥരീകരിക്കാനായി സിപിഎം തൈക്കാട്ടുശേരി ലോക്കല്‍ കമ്മറ്റി സെക്രട്ടറി നവീനുമായും ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. പ്രതി ഷൈജു പാര്‍ട്ടി അംഗമോ അനുഭാവിയോ പോലുമല്ലായെന്നും സമൂഹമാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വ്യാജ പ്രചരണമാണ് നടത്തുന്നതെന്നും നവീന്‍ പറഞ്ഞു.

നിഗമനം

ദലിത് യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രാഷ്ട്രീയമാനമില്ലായെന്നും അയല്‍തര്‍ക്കം മാത്രമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വിശദീകരണം. സിപിഎം പ്രദേശിക നേതൃത്വവും ആരോപണം തള്ളിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന്

അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:നടുറോഡില്‍ ദലിത് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് സിപിഎം നേതാവാണോ.. വസ്തുത അറിയാം..

Written By: Dewin Carlos 

Result: False

Leave a Reply

Your email address will not be published. Required fields are marked *