ബലാക്കോട്ട് ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ ബിബിസി പുറത്തുവിട്ടോ?

അന്തര്‍ദേശീയ

വിവരണം

ബലാക്കോട്ട് ആക്രമണത്തിന്‍റെ ചിത്രങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് സമൂഹമധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ക്യാമ്പുകളും അവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും ബിബിസി ലണ്ടന്‍ പുറത്ത് വിട്ടുയെന്നാണ് പോസ്റ്റിലെ അവകാശവാദം. തെളിവായി കുറെ അധികം ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഹരിഹരന്‍ പിള്ള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും അപ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രാകരമാണ് “ജെയ്ഷെമുഹമ്മദ്തീവ്രവാദികൾചത്തുമലച്ചുകാടക്കുന്നകാഴ്ച,തെളിവുകൾആവശ്യപ്പെട്ടതീവ്രവാദികൾക്കുംജീഹാദികൾക്കുംരാഹൂലിനുമായി ബി ബി ലണ്ടൻ പുറത്തുവിട്ടരാജ്ജ്യദ്രോഹികളുടെ,നമ്മുടെ44ജവാൻമാരുടെഘാതകരുടെശവശരീരങ്ങൾ കാണാം

BBC LONDON RELEASED SNAPS OF DAMAGE CAUSED TO PAKISTAN AFTER INDIAN AIR FORCE AIR ATTACK.”

ഫേസ്ബുക്കില്‍ മാത്രമല്ല വാട്സാപ്പിലും മറ്റും ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രങ്ങള്‍ ബലാക്കോട്ടിലെ അക്രമണത്തിന്‍റെ തന്നെയാണോ? ബിബിസി ലണ്ടന്‍ ഇത്തരത്തില്‍ രേഖകള്‍ പുറത്ത് വിട്ടോ. പരിശോധിക്കാം?

http://archive.is/lulFY

വാട്സാപ്പില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ സ്ക്രീന്‍ഷോട്ട്

വസ്തുത വിശകലനം

പോസ്റ്റിലുള്ള ഓരോ ചിത്രങ്ങളും വ്യാജമാണെന്നതാണ് വാസ്തവം. ഓരോ ചിത്രങ്ങളുടെയും സന്ദര്‍ഭങ്ങള്‍ എന്താണെന്ന് പരിശോധിച്ചോപ്പള്‍ ലഭ്യമായ വിവരങ്ങള്‍ ഇവയാണ്. വാര്‍ത്ത ലിങ്കുകളും അവ പ്രസിദ്ധീകരിച്ച തീയതികളും ഉള്‍പ്പടെ ചേര്‍ക്കുന്നു.  (14 ചിത്രങ്ങളാണ് ബലാക്കോട്ടിലേതെന്ന് അവകാശവാദം ഉന്നയിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്)

ചിത്രം 1

2017 ‍ഡിസംബര്‍ 7ന് പാക്കിസ്ഥാനില്‍ അഫ്ഗാനിസ്ഥാന്‍ ബോര്‍ഡറിനരികെ നടന്ന ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 9 പേരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളാണിവ. ബൈക്കില്‍ സൂക്ഷിച്ചിരുന്ന ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് നിയന്ത്രിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാനിലെ അവര്‍ ടൈം ഇ-പേപ്പര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. മറ്റ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Ourtimebd.comArchived Link

ചിത്രം 2

ചിത്രം 3

ചിത്രം 4

സൂര്യാഘാതത്തിന് സമാനമായ ഉഷ്ണതംരംഗം ഏറ്റ് (ഹീറ്റ് വേവ്)ഏറ്റു മരിച്ചവരുടെ മൃതദേഹങ്ങളാണ് ചിത്രത്തിലുള്ളത്. റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനില്‍ 2005ല്‍ സംഭവിച്ച തീവ്രമായ കാലവസ്ഥ വ്യതിയാനമായിരുന്നു ഇതിനു കാരണം. 1,200ല്‍ അധികം പേരാണ് ഉഷ്ണതംരംഗം ഏറ്റ് മരിച്ചത്.

Nytimes.comArchived Link
Channel4.comArchived Link
Nytimes.comArchived Link

ചിത്രം 5

www.khaskhabar.com എന്നൊരു വെബ്സൈറ്റില്‍ 2016 മെയ് 21ന് ഇതെ ചിത്രം ഉപയോഗിച്ച് അതിന്‍റെ യഥാര്‍ത്ഥ വസ്തുത സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ വിപുലമായ ഖബറിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രമാണിത്.

Khaskhabar.comArchived Link

ചിത്രം 6

ചിത്രം 7

ചിത്രം 8

2014ല്‍ പാക്കിസ്ഥാന്‍ വാഗ അതിര്‍ത്തിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹമാണ് ചിത്രത്തിലുള്ളത്. 60 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Dawn.comArchived Link
Firstpost.comArchived Link
Dawn.comArchived Link

ചിത്രം 9

2006 ഒക്ടോബറില്‍ പാക്കിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രമാണിത്. 80 സായുധരായ കലാപകാരികളെ പാക്കിസ്ഥാന്‍ ആക്രമണിത്തില്‍ വധിച്ചു.

Nytimes.comArchived Link

ചിത്രം 10

2019 ജനുവരിയില്‍ പാക്കിസ്ഥാനില്‍ 4 പേരെ പോലീസ് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ചു വെടിവച്ചു കൊന്നിരുന്നു. എന്നാല്‍ ഇവര്‍ക്ക് അത്തരത്തിലുള്ള യാതൊരു ബന്ധുവുമില്ലെന്ന് ആരോപിച്ച് വലിയ പ്രക്ഷോഭങ്ങള്‍ പോലീസിന് നേരെ ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ടതില്‍ ഒരാളുടെ മൃതദേഹം കൊണ്ടുപോകുന്നതിന്‍റെയാണ് ചിത്രം.

The Hindu.comArchived Link

ചിത്രം 11

പാക്കിസ്ഥാനിലെ ഖ്വാസഖേല മേഖലയിലുള്ള പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ ചെക്ക്പോസ്റ്റിനെതിരെ യുവാക്കള്‍ നടത്തിയ പ്രക്ഷോഭത്തിന്‍റെ ചിത്രമാണിത്. 2019 ഫെബ്രുവരി 19ന് gandhara.rferl.org എന്ന വെബ്സൈറ്റില്‍ ഈ ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Gandhara.rferl.orgArchived Link

ചിത്രം 12

ചിത്രം 13

ചിത്രം 14

2005 ഒക്ടോബര്‍ 8ന് പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ ഉണ്ടായ ഭൂകമ്പത്തിന്‍റെ ചിത്രങ്ങളാണിത്.

Gettyimages.fiArchived Link
Gettyimages.caArchived Link
Gettyimages.inArchived Link

നിഗമനം

പാക്കിസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ബോംബ് ആക്രമണങ്ങളുടെയും ഭൂകമ്പത്തിന്‍റെയുമൊക്കെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് ബിബിസിയുടെ പേരില്‍ വ്യാജ പ്രചരണം നടത്തുകയാണ് സാമൂഹ്യ മാധ്യമങ്ങളുടെ പോസ്റ്റുകളുടെ ഉദ്ദേശലക്ഷ്യമെന്നത് വ്യക്തമായിട്ടുണ്ട്. ഇന്‍റര്‍നെറ്റില്‍ എല്ലാ ചിത്രങ്ങളുടെയും യഥാര്‍ത്ഥ വസ്തുതകളും ലഭ്യമാണ്. ഇത്തരത്തിലുള്ള വ്യാജ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിശോധിക്കുന്നതിന് മുന്‍പ് എത്രത്തോളം സ്വീകര്യതയുള്ള വിവരങ്ങളാണിതെന്ന് തിരിച്ചറിയേണ്ടതുണ്ട്.

Avatar

Title:ബലാക്കോട്ട് ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ ബിബിസി പുറത്തുവിട്ടോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •