ഈ ചിത്രങ്ങളും പട്ടികയും ലഡാക്കില്‍ മരിച്ച ചൈനീസ് സൈനികരുടെതല്ല; സത്യാവസ്ഥ അറിയൂ…

ദേശിയം

സാമുഹ്യ മാധ്യമങ്ങളില്‍ ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈയിടെ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച ചൈനീസ് സൈനികരുടെ  പട്ടികയും ശവം അടക്കല്‍ ചടങ്ങുകളുടെ ചിത്രങ്ങളുമാണ് ഇവ എന്ന തരത്തിലാണ് ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ ആഴ്ച്ച ലഡാക്കില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായി ഈ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചു എന്ന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരികരിച്ചു. എന്നാല്‍ സംഘര്‍ഷത്തില്‍ ചൈനക്ക് നഷ്ടമുണ്ടായി എന്ന് സമ്മതിച്ച ചൈന തന്‍റെ ഭാഗത്ത് നിന്ന് സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപെട്ട സൈനികരുടെ സംഖ്യ വെളിപ്പെടുത്തിയില്ല. ഇതിനെ തുടര്‍ന്ന്‍ മാധ്യമങ്ങളില്‍ മരിച്ച ചൈനീസ് സൈനികരുടെ സംഖ്യയെ കുറിച്ച് ഊഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ചിലര്‍ 43 ചൈനീസ് സൈനികര്‍ മരിച്ചു എന്ന വാര്‍ത്ത‍ വിട്ടപ്പോള്‍ ചിലര്‍ 35 ചൈനീസ് സൈനികര്‍ മരിച്ചു എന്നും പറഞ്ഞു. പക്ഷെ ശരിയായ കണക്കുകള്‍ ഔദ്യോഗികമായി ഇത് വരെ എവിടെയും പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയില്‍ ചൈനീസ് സൈനികരുടെ അന്തിമ ക്രിയയുടെ ചിത്രങ്ങളും മരിച്ച സൈനികരുടെ പട്ടികയും എന്ന തരത്തില്‍ ഈ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പക്ഷെ ഈ ചിത്രങ്ങള്‍ക്ക് ഇയിടെ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. ഈ ചിത്രങ്ങളുടെ വസ്തുത എന്താണെന്ന്‍ നമുക്ക് നോക്കാം.

പ്രചരണം

വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പോസ്റ്റുകള്‍-

FacebookArchived Link
FacebookArchived Link

ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം ഇങ്ങനെ…

ആദ്യം ഞങ്ങള്‍ അന്വേഷിച്ചത് ചൈനീസ് സൈനികരുടെ ചിത്രങ്ങളെ കുറിച്ചാണ്. ഈ ചിത്രങ്ങളെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലങ്ങളില്‍ നിന്ന് ഒരു ലിങ്ക് കിട്ടി. ചൈനയുടെ പ്രമുഖ മാധ്യമ വെബ്സൈറ്റ് സിന്‍ഹുആയുടെ ഒരു വാര്‍ത്ത‍യുടെ ലിങ്കാണ് ഇത്. ഈ വാര്‍ത്ത‍ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചത് ഏപ്രില്‍ 4, 2019നാണ്. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

XinhuaArchived Link

പോസ്റ്റില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ ഈ വാര്‍ത്ത‍യിലുണ്ട്. അതിനാല്‍ ഈ ചിത്രങ്ങള്‍ക്ക് ഇയടെയായി നടന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്നുറപ്പിക്കാം. 

പോസ്റ്റില്‍ നല്‍കിയ പട്ടികയില്‍ നല്‍കിയ പേരുകള്‍ ചൈനീസ് ജനറല്‍ മാരുടെതാണ്. 1930-1950 വരെയുള്ള ചൈനീസ് ആര്‍മി ജനറല്‍ മാരുടെ പേരുകള്‍ അതേപടി വിക്കിപീഡിയയില്‍ നിന്ന് പകര്‍ത്തിയെടുത്ത് വച്ചിരിക്കുകയാണ്.  ഞങ്ങളുടെ ആസ്സാം ടീം ഇതിനെ മുമ്പേ ഈ പട്ടികയുടെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിരുന്നു.

এইখন শেহতীয়াকৈ লাডাখত চীন-ভাৰত সংঘৰ্ষত মৃত্যুবৰণ কৰা চীনা সৈন্যৰ তালিকা নহয়!

ഞങ്ങള്‍ ചിത്രത്തില്‍ ചൈനീസില്‍ എഴുതിയ വാചകം ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചൈന ടൈംസ്‌ പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട്‌ ലഭിച്ചു. ഈ റിപ്പോര്‍ട്ടില്‍ ട്വിട്ടരില്‍ പ്രചരിക്കുന്ന ഈ പട്ടികയില്‍ എഴുതിയ പേരുകള്‍ പഴയ ചൈനീസ് ജനറല്‍ മാരുടെതാണ് എന്ന് വ്യക്തമാക്കുന്നു. ഈ പേരുകളുടെ പട്ടിക വിക്കിപീഡിയയില്‍ നമുക്ക് കാണാം. 

China TimesArchived Link

കുടാതെ ഈ പട്ടികയില്‍ എഴുതിയ ചൈനീസ് വാചകത്തിന്‍റെ വ്യാഖ്യാനം പരിശോധിച്ചാല്‍ ഇത് ഇംഗ്ലീഷില്‍ നിന്ന് ചൈനീസിലേക്ക് ട്രാന്‍സ്ലെറ്റ് ചെയ്തിട്ടുള്ളതാണ്‌ എന്ന് വ്യക്തമാകുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

നിഗമനം

സാമുഹ്യ മാധ്യമങ്ങളില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ മരിച്ച ചൈനീസ് സൈനികരുടെ പേരുടെ പട്ടികയും ചിത്രങ്ങളും എന്ന തരത്തില്‍ നടക്കുന്ന പ്രചരണം വ്യാജമാണ്. പട്ടിക മുന്‍ ചൈനീസ് ജനറല്‍ മാരുടെതാണ്  ചിത്രങ്ങള്‍ 2019 ലേതുമാണ്.

Avatar

Title:ഈ ചിത്രങ്ങളും പട്ടികയും ലഡാക്കില്‍ മരിച്ച ചൈനീസ് സൈനികരുടെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •