ഇന്ത്യയുടെ വ്യാജ ഭൂപടം ഫേസ്ബൂക്കില്‍ പ്രചരിക്കുന്നു….

ദേശിയം

ചിത്രം കടപ്പാട്: ഫെസ്ബൂക്ക്

വിവരണം

“പുതുതായി വന്ന മാപ്പ് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.” എന്ന അടിക്കുറിപ്പോടെ നവംബര്‍ 2, 2019 മുതല്‍ Malayali Online എന്ന ഫെസ്ബൂക്ക് പെജിലൂടെ ഇന്ത്യയുടെ പുതിയ ഭൂപടത്തിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ പുതതായി ഉണ്ടാക്കിയ ജമ്മു കാശ്മീര്‍, ലധാഖ് എന്നി കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭൂപടമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു ചില പ്രൊഫൈലുകളും പേജുകളും ഈ ഭൂപടം ഷയര്‍ ചെയ്യുന്നുണ്ട്.

ജമ്മു കശ്മീരില്‍ നിന്ന് അനുച്ഛേദം 370 രാഷ്‌ട്രപതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഈ കൊല്ലം ഓഗസ്റ്റ്‌ 5നാണ് അമിത് ഷാ ജമ്മു കാശ്മീര്‍ സംസ്ഥാനത്തിനെ പരിഷ്കരിക്കാനുള്ള ബില്‍ രാജ്യ സഭയില്‍ അവതരിപ്പിച്ചത്. ഈ ബില്‍ പിന്നീട് രാജ്യ സഭയില്‍ നിന്നും ലോകസഭയില്‍ നിന്നും പാസായി. രാഷ്ട്രപതിയുടെ സമ്മതത്തോടെ ജമ്മു കാശ്മീര്‍ സംസ്ഥാനം രണ്ടായി വിഭജിച്ച് ജമ്മു കാശ്മീര്‍, ലഡാക്ക് എന്നി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റി. ജമ്മു കശ്മീരില്‍ നിയമസഭ ഉണ്ടാകും പക്ഷെ ലഡാക്കില്‍ ഉണ്ടാകില്ല. ഒക്ടോബര്‍ 31, 2019നാണ് ഇത് നടപ്പിലാക്കിയത്. അതിനു ശേഷം സാമുഹിക മാധ്യമങ്ങളില്‍ ഇത്തരത്തില്‍ ഭൂപടങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ഇന്ത്യയുടെ ഭൂപടം ഇപ്പോള്‍ ഉള്ളത്? നമുക്ക് നോക്കാം.

FacebookArchived Link

വസ്തുത അന്വേഷണം

ഞങ്ങള്‍ ഇന്ത്യയുടെ പുതിയ ഭൂപടത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് PIBയുടെ വെബ്‌സൈറ്റില്‍ നവംബര്‍ 2ന് ഇറക്കിയ പത്രകുറിപ്പ് ലഭിച്ചു. ഈ പത്ര കുറിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് ഇറക്കിയ ജമ്മു കാശ്മീരും ഭാരതത്തിന്‍റെയും പുതിയ ഭൂപടങ്ങള്‍ നല്‍കിട്ടുണ്ട്. ഈ ഭൂപടങ്ങള്‍ താഴെ നല്കിരിക്കുന്നു.

Press Information Bureau (PIB)യുടെ വെബ്‌സൈറ്റില്‍ നല്‍കിയ രണ്ട് ഭൂപടങ്ങളുടെ പിഡിഎഫ് താഴെ നല്‍കിട്ടുണ്ട്. 

India-Political1

India-Political2

ജമ്മു കാശ്മീര്‍ ലഡാക്കിന്‍റെ യഥാര്‍ത്ഥ പുതിയ ഭൂപടവും സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ ഭൂപടവുമായിയുള്ള താരതമ്യം താഴെ നല്‍കിയ ചിത്രത്തില്‍ നമുക്ക് കാണാം. 

https://lh3.googleusercontent.com/k0PXZnjyg1PYWfcRgjsvaJ4jv_egM17ERfT9K-sFBpB2wTuGR60XUDRV9GbN98b1VTsl9PYw3OHmCbepXH567eRWkw-vWICq0wzVHAMP0PG9LWdK_Mq-nV0P_djkX9vgmXSkyU6CIMf05P1S2Q

നിഗമനം

പ്രസ്തുത പോസ്റ്റിലൂടെ പ്രചരിക്കുന്ന പുതുതായി നിര്‍മിച്ച ജമ്മു കശ്മീരിന്‍റെയും ലഡാക്കിന്‍റെയും ഭൂപടം തെറ്റാണ്‌. യഥാര്‍ത്ഥ ഭൂപടം PIBയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Avatar

Title:ഇന്ത്യയുടെ വ്യാജ ഭൂപടം ഫേസ്ബൂക്കില്‍ പ്രചരിക്കുന്നു….

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •