FACT CHECK: ചൈന ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ബീഫിന്‍റെ കൂടെ മനുഷ്യ മാംസം എന്ന പ്രചാരണത്തിന്‍റെ സത്യാവസ്ഥ…

അന്തര്‍ദേശിയ൦ ദേശീയം

ചൈന ബീഫിന്‍റെ കൂടെ മനുഷ്യന്‍റെ മാംസം ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു എന്ന തരത്തില്‍ മനുഷ്യ അംഗങ്ങള്‍ കാണിക്കുന്ന ഒരു ചിത്രവും മനുഷ്യ ശവങ്ങളില്‍ നിന്ന് മാംസം മുറിച്ച് എടുക്കുന്ന ഒരു വ്യക്തിയുടെ വീഡിയോയും വാട്ട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ചൈനയില്‍ നിന്ന് ആഫ്രിക്കയിലേക്ക് അയക്കാനുള്ള ബീഫില്‍ ഈ മാംസം ചൈനകാര്‍ കലര്‍ത്തുന്നു എന്നാണ് ഈ വൈറല്‍ വാട്ട്സാപ്പ് സന്ദേശത്തില്‍ നിന്ന് ഉന്നയിക്കുന്ന വാദം. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രവും വീഡിയോയും പരിശോധിച്ചു. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. ഈ വൈറല്‍ വീഡിയോയുടെയും ചിത്രത്തിന്‍റെയും സത്യാവസ്ഥ എന്താന്നെന്ന്‍ നമുക്ക് നോക്കാം.

വിവരണം

വാട്ട്സാപ്പില്‍ പ്രചരിക്കുന്ന ചിത്രവും വീഡിയോയും-

വീഡിയോ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയുക. ചിത്രത്തിന്‍റെയും വീഡിയോയുടെയുമോപ്പമുള്ള സന്ദേശം ഇപ്രകാരമാണ്: “മനുഷ്യന്‍റെ ശവശരീരം  ബീഫിന്‍റെ കൂടെ ആഫ്രിക്കയിലേക്ക് ചൈനയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിന്റെ നേർകാഴ്ച”

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍, ഞങ്ങള്‍ക്ക് ഒരു ലേഖനം ലഭിച്ചു. ബ്രെഡില്‍ നിന്ന് വിവിധ മനുഷ്യ മുഖങ്ങളുടെ പോലെ കാണുന്ന വിവിധ ബ്രെഡുകള്‍ ഉണ്ടാക്കുന്നു. ഈ പ്രത്യേക ബേക്കറിയുടെ പേര് ഹ്യുമന്‍ ബേക്കറിയാണ്, തായിലാന്‍ഡിലാണ് ഈ ബേക്കറിയുള്ളത്. കിത്തിവാത് ഉനാരൂം എന്ന ചെരുപ്പകാരന്‍റെതാണ് ഈ ബേക്കറി. മുകളില്‍ നല്‍കിയ ചിത്രവും മനുഷ്യ അവയവങ്ങളല്ല പകരം ഹ്യുമന്‍ ബേക്കറി യില്‍ നിര്‍മിച്ച ബ്രെഡാണ്.

Inspire FusionArchived Link

 വീഡിയോയിനെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചതിനു ശേഷം അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ നിന്ന് ഒന്നിന്‍റെ   റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ദി ലാലന്‍ട്ടോപ്പ് എന്ന ഹിന്ദി വെബ്സൈറ്റ് 2017ല്‍ പ്രസിദ്ധികരിച്ച ഒരു വസ്തുത അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിച്ചു. ഇതേ വീഡിയോ മ്യാന്മാറിലെ രോഹിന്ഗ്യന്‍ മുസ്ലിംഗളുടെ പേരില്‍ തെറ്റായി പ്രചരിച്ചിരുന്നു. ഈ വാദത്തിന്‍റെ സത്യാവസ്ഥ വെളിപെടുത്താന്‍ ദി ലാലന്‍ട്ടോപ്പ് നടത്തിയ അന്വേഷണത്തില്‍ ഈ വീഡിയോ വജ്രയാന്‍ ബുദ്ധിസത്തിന്‍റെ ജാതോര്‍ എന്ന ആചാരത്തിന്‍റെതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. 

The LallantopArchived Link

തിബറ്റ്, മംഗോളിയ ഉള്‍പ്പടെ ഭാരതത്തിലും സിക്കിം പോലെയുള്ള രാജ്യങ്ങളില്‍ വജ്രയാന്‍ ബുദ്ധിസത്തിന്‍റെ അനുയായികളുണ്ട്. മരിച്ചതിനെ ശേഷം സാധാരണ ബുദ്ധമത വിശ്വാസികള്‍ ശരീരം കത്തിക്കും അലെങ്കില്‍ കുഴിച്ചിടും എന്നാല്‍ മലകളില്‍ താമസിക്കുന്ന ഈ ബുദ്ധമത വിഷവാസികള്‍ ജാതോര്‍ അലെങ്കില്‍ സ്കൈ ബരിയല്‍ എന്ന ആചാരമാണ് പിന്തുടരുന്നത്. ഈ ആചാര പ്രകാരം മൃതദേഹം കഴുകന്മാര്‍ക്ക് ഇട്ട് കൊടക്കും. മൃതദേഹത്തില്‍ നിന്ന് മാംസവും വെട്ടി ശവത്തിന്‍റെ അടുത്ത് ഇടും. പിന്നീട് കഴുകന്മാര്‍ വന്ന്‍ ഈ മാംസം തിന്ന് അസ്ഥികള്‍ വിട്ട് പോകും. ഈ ആചാരത്തിന്‍റെ ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. 

നിഗമനം

വൈറല്‍ വാട്ട്സാപ്പ് സന്ദേശത്തില്‍ വാദിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. മനുഷ്യന്‍റേത്  പോലുള്ള ചിത്രം മനുഷ്യ അവയവത്തിന്‍റെ പോലെയുള്ള ബ്രെഡുകളാണ്. വീഡിയോ ദൃശ്യങ്ങള്‍ വജ്രയാന്‍ ബുദ്ധിസത്തില്‍ ശവശരീരം കഴുകന്മാര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുന്ന ജതോര്‍ എന്ന ആചാരത്തിന്‍റെതാണ്.

Avatar

Title:FACT CHECK: ചൈന ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ബീഫിന്‍റെ കൂടെ മനുഷ്യ മാംസം എന്ന പ്രചാരണത്തിന്‍റെ സത്യാവസ്ഥ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •