
പ്രധാനമന്ത്രി 1 മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പതിനായിരം രൂപ വീതം ധനസഹായം അക്ഷയ വഴി നല്കുന്നു എന്ന വാട്ട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തിന്റെ ഒരു ഓഡിയോ ക്ലിപ്പും പ്രചരിക്കുന്നുണ്ട്. വൈറല്‍ വാട്ട്സപ്പ് സന്ദേശവും, ശബ്ദ സന്ദേശത്തിലും പറഞ്ഞിരിക്കുന്നത് കോവിഡ്-19 സപ്പോര്‍ട്ടിംഗ് പ്രോഗ്രാം എന്നൊരു പദ്ധതിയെ കുറിച്ചാണ്. മുകളില്‍ പറഞ്ഞ പോലെ ഒന്നാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പതിനായിരം രൂപ വീതം പ്രധാനമന്ത്രിയില്‍ നിന്ന് ധനസഹായം ലഭിക്കും എന്നാണ് വാദിക്കുന്നത്. ഈ ധനസഹായം ലഭിക്കാന്‍ വരുമാനസര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നി രേഖകള്‍ അക്ഷയ കേന്ദ്രത്തില്‍ പോയി അപേക്ഷയടക്കം സമര്‍പ്പിച്ചാല്‍ മതി എന്നാണ് പറയുന്നത്. ഈ സന്ദേശത്തിന്റെ സത്യാവസ്ഥ അറിയാനായി പലരും ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഞങ്ങളുടെ വാട്ട്സാപ്പ് നമ്പറിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത പൂര്‍ണ്ണമായി വ്യാജമാണെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു.
വിവരണം
വാട്ട്സാപ്പ് സന്ദേശം-
സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ- “പ്രിയപ്പെട്ട കുടുംബാംഗങ്ങളെ
COVID -19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം 1 മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് ആൾ ഒന്നിന് Rs 10000/- (പതിനായിരം രൂപ ) വീതം പ്രധാനമന്ത്രിയുടെ ധനസഹായം ലഭിക്കുന്നു. അപേക്ഷിച്ചവർക്ക് തുക കിട്ടിത്തുടങ്ങി ഇനിയും ആരെങ്കിലും അപേക്ഷിക്കാനുണ്ടെങ്കിൽ.
1. വരുമാനസർട്ടിഫിക്കേറ്റ്
2. റേഷൻകാർഡിന്റെ കോപ്പി
3. ബാങ്ക് പാസ്സ് ബുക്ക്
4. ആധാർ കാർഡ്
എന്നി രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ പോയി എത്രയും പെട്ടന്ന് അപേക്ഷിക്കുക.
പദ്ധതിയുടെ പേര് :-
COVID 19 സപ്പോർട്ടിങ് പ്രോഗ്രാം.
അവസാന തിയതി ജൂൺ 30.
നന്ദി”
ഇതേ കാര്യം പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശം-
ഫെസ്ബോക്ക് പോസ്റ്റുകള്‍-
വസ്തുത അന്വേഷണം
ഈ പദ്ധതി സത്യമാണോ എന്നറിയാന്‍ ഞങ്ങള്‍ അക്ഷയ കേന്ദ്രവുമായി ബന്ധപെട്ടു. ഈ സന്ദേശത്തിലുള്ള കാര്യങ്ങളുടെ സത്യാവസ്ഥയെ കുറിച്ച് ഞങ്ങളുടെ പ്രതിനിധി തിരുവനന്തപുരം അക്ഷയ ജില്ല പ്രൊജക്റ്റ് മാനേജര്‍ ജിതിന് രാജുവിനോട് സംസാരിച്ചു. അദേഹം ഈ സന്ദേശത്തിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ-“ ഈ സന്ദേശം വ്യാജമാണ്, ഇങ്ങനെ യാതൊരു പദ്ധതിയെ കുറിച്ച് ഞങ്ങള്‍ക്ക് ഒരു വിവരം ലഭിച്ചിട്ടില്ല.”
ഈ സന്ദേശത്തിന്റെ സത്യാവസ്ഥ അറിയാനായി പലോരും അക്ഷയയില്‍ വിളിക്കുന്നുണ്ട്. അവരെ എല്ലാവരെയും ഞങ്ങള്‍ ഇങ്ങനെയൊരു പദ്ധത്തിയില്ല എന്ന് വ്യക്തമാക്കിട്ടുണ്ട്. മാധ്യമങ്ങളിലും ഈ അറിയിപ്പ് ഞങ്ങള്‍ നല്കിട്ടുണ്ട് എന്ന് അക്ഷയ കേന്ദ്രത്തില്‍ വിളിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ നങ്ങളെ അറിയിച്ചു.
കുടാതെ ഞങ്ങള്‍ ഈ പദ്ധതിയെ കുറിച്ച് ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു പദ്ധതിയെ കുറിച്ച് യാതൊരു വിവരം ഞങ്ങള്‍ക്ക് ലഭിച്ചില്ല.
നിഗമനം
കോവിഡ്-19 സപ്പോര്‍ട്ടിംഗ് പ്രോഗ്രാം എന്ന പദ്ധതിയുടെ പേരില്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്തിയുടെ വകയായി 10000 ധനസഹായം ലഭിക്കും എന്ന വൈറല്‍ വാട്ട്സാപ്പ് സന്ദേശം വ്യാജമാണ്. അക്ഷയ കേന്ദ്രം എങ്ങനെയൊരു പദ്ധതി നിലവിലില്ല എന്ന് വ്യക്തമാക്കിട്ടുണ്ട്.

Title:COVID -19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പദ്ധതിയുടെ പേരില്‍ പ്രചരിക്കുന്ന വാട്ട്സാപ്പ് സന്ദേശം വ്യാജമാണ്…
Fact Check By: Mukundan KResult: False
