പൊതുമരാമത്ത് വകുപ്പ് 40 കിലോ അരിയും മറ്റു ഭക്ഷ്യവസ്‌തുക്കളും സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രചരണം സത്യമോ?

Coronavirus സാമൂഹികം

വിവരണം

കേരളാ ഗവണ്മെന്റ് പൊതുമരാമത്ത് ഫ്രീയായിട്ട്  വിതരണം ചെയ്യുന്ന വസ്തുക്കള്‍ ഏഫ്രീല്‍ 2 ന് എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ്  ബോണസായി കൊടുക്കുന്നു   

40kg പുഴുങ്ങലരി 

10 kg പഞ്ചസാര

3 Li എണ്ണ

500g ചായപ്പൊടി 

5 kg ഗോതമ്പ് 

10 kg മൈത

10kg പച്ചരി

500g ഡാല്‍ഡ

300 g കടുക്

300 g ഉലുവ

300 g ജീരകം

500 g പുളി 

500 g ചെറിയുള്ളി

500 g വെള്ളുള്ളി 

1500 g മുളക്

1500 g മല്ലി

500 g മഞ്ഞള്‍

500 സാമ്പാര്‍ പൊടി

ഒരോ ആയ്ചക്കും125 രുപയുടെ പച്ചക്കറി കൂപ്പണ്‍ എന്ന സന്ദേശം കഴിഞ്ഞ കുറച്ച് ദിവസങ്ങളിവായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

എന്നാല്‍ സര്‍ക്കാര്‍ കൊറോണയുടെ സാഹചര്യത്തിലോ അല്ലാതെയോ ഇത്രയധികം ഭക്ഷണ സാധനങ്ങള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ? എന്താണ് പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന സന്ദേശത്തില്‍ നിന്നും തന്നെ ആദ്യമായി മനസ്സിലാക്കേണ്ടത് പൊതുമരാമത്ത് വകുപ്പ് എന്നത് സർക്കാൻ്റെ  കെട്ടിടങ്ങൾ, സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണവും പരിപാലനവുമാണ് നടത്തുന്ന വകുപ്പാണെന്നതതാണ്. റേഷന്‍ വിതരണം നടത്താനുള്ള അധികാരം പൊതുമരാമത്തിനില്ല. കേരളത്തില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിനാണ് റേഷന്‍ വിതരണത്തിനുള്ള ചുമതല. അതുകൊണ്ട് തന്നെ സന്ദേശത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍റെയും ഭക്ഷവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍റെയും പേഴ്‌സണല്‍ സ്റ്റാഫുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. ഇരുവരും സന്ദേശം വ്യാജമാണെന്നും ഇതെകുറിച്ചുള്ള പ്രതികരണം ഫെയ്‌സ്ബുക്കില്‍ മന്ത്രിമാര്‍ അവരുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിട്ടുണ്ടെന്നും മറുപടി നല്‍കി. ഇത് പ്രകാരം മന്ത്രിമാരായ ജി.സുധാകരന്‍റെയും പി.തിലോത്തമന്‍റെയും ഫെയ്‌സ്ബുക്ക് പ്രതികരണങ്ങള്‍ പരിശോധിച്ച് സന്ദേശം പൂര്‍ണ്ണണായും അടിസ്ഥാന രഹിതമാണെന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞു.

മന്ത്രി ജി.സുധാകരന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

മന്ത്രി പി.തിലോത്തമന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Archived LinkArchived Link

നിഗമനം

പൊതുമരാമത്ത്-ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിമാര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പ്രതികരിച്ച സാഹചര്യത്തില്‍ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പൊതുമരാമത്ത് വകുപ്പ് 40 കിലോ അരിയും മറ്റു ഭക്ഷ്യവസ്‌തുക്കളും സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രചരണം സത്യമോ?

Fact Check By: Dewin Carlos 

Result: False