
പത്താം ക്ലാസ്, പ്ലസ്സ് ടൂ റിസള്‍ട്ട് വന്നുകൊണ്ടിരിക്കുന്നു. ഉന്നത പഠന കോഴ്സുകളോടൊപ്പം സര്‍ക്കാര്‍ നല്‍കുന്ന ഒരു സ്കോളര്‍ഷിപ്പിനെ കുറിച്ചുള്ള അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
75 ശതമാനത്തിലധികം മാർക്കോടെ 10ലും 12ലും വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് അബ്ദുൾ കലാം, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ പേരിൽ സര്‍ക്കാര്‍ സ്‌കോളർഷിപ്പ് നൽകുന്നതായാണ് അറിയിപ്പ്. സന്ദേശം ഇങ്ങനെ: “*ശ്രദ്ധിക്കുക..!!!*
===============
*ഡോ.അബ്ദുൾ കലാമിന്റെയും, വാജ്‌പേയിയുടെയും പേരിൽ, പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. *75% മാർക്ക് വാങ്ങുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്, 10000 /-,85% ന് മുകളിൽമാർക്ക് വാങ്ങുന്ന 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക്, 25000 / -* മുനിസിപ്പൽ ഓഫീസിൽ നിന്ന് അപേക്ഷാ ഫോം ചോദിച്ചു വാങ്ങുക. ഈ പോസ്റ്റ് ഒഴിവാക്കാതെ മറ്റുള്ളവരെ അറിയിക്കുക. കാരണം നമുക്ക് ഈ സന്ദേശം ആവശ്യമില്ലെങ്കിലും, ഇത് മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ.. 👍🏼👍🏼
ഹൈക്കോടതി.
ഉത്തരവ് നമ്പർ: WP (MD) NO.20559 / 2015”

എന്നാല്‍ ഇങ്ങനെയൊരു സ്കോളര്‍ഷിപ്പ് സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെ എന്തെങ്കിലും സ്കോളർഷിപ്പ് പദ്ധതികൾ കേന്ദ്രസർക്കാരും അല്ലെങ്കിൽ പ്രധാനമന്ത്രിയോ പ്രഖ്യാപിച്ചതായി യാതൊരു തെളിവുകളും ലഭിച്ചില്ല. നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ കേന്ദ്രസർക്കാർ വിദ്യാഭ്യാസത്തിനായി നൽകുന്ന എല്ലാ സ്കോളര്‍ഷിപ്പിനെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. കൂടാതെ സംസ്ഥാന സർക്കാർ ഡോക്ടർ എപിജെ അബ്ദുൽ കലാമിന്‍റെ പേരില്‍ ഒരു സ്കോളർഷിപ്പ് നൽകുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ഇത് നൽകുന്നത്. സർക്കാർ പോളിടെക്നിക്കുകളിൽ പഠിക്കുന്നവരും സാമ്പത്തികമായി പിന്നോക്ക നിൽക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുമായ മുസ്ലിം വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.
സന്ദേശത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഹൈക്കോടതി റിട്ട് പെറ്റീഷൻ നമ്പർ എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം. ഗ്രാമനൃത്തം, പാട്ടുത്സവം, ക്ഷേത്രങ്ങളിൽ സന്ദർശകർ ധരിക്കേണ്ട വസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടതാണ് വിധി. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നതുമായി ഇതിന് ബന്ധമില്ലെന്ന് തെളിഞ്ഞു.
കേന്ദ്ര ഗവൺമെന്റ് സ്‌കോളർഷിപ്പുകളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്ക് https://scholarships.gov.in/ എന്ന വെബ്‌സൈറ്റ് പരിശോധിക്കുക. പല മലയാള മാധ്യമങ്ങളും ഇതേപ്പറ്റി സ്കോളര്‍ഷിപ്പിനെ കുറിച്ചുള്ള വ്യാജ പ്രചരണത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൂടുതൽ വ്യക്തതക്കായി ഞങ്ങൾ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു അവിടെ നിന്നും ഉദ്യോഗസ്ഥൻ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് തെറ്റായ പ്രചരണമാണ് കേന്ദ്രസർക്കാർ ഇങ്ങനെ എന്തെങ്കിലും സ്കോളർഷിപ്പ് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിന്‍റെ അറിയിപ്പ് ഞങ്ങൾക്ക് ലഭിക്കുന്നതാണ്. എന്നാൽ ഇതുവരെ ഇത്തരത്തിൽ യാതൊരു നോട്ടിഫിക്കേഷനും ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴി അബ്ദുൽ കലാമിന്‍റെ പേരിൽ ഒരു സ്കോളർഷിപ്പ് നൽകുന്നുണ്ട്. ഇതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ നൽകേണ്ടത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം തെറ്റാണ്.”
ഞങ്ങളുടെ അന്വേഷണത്തില്‍ പോസ്റ്റിലെ അറിയിപ്പ് പോലെ സ്കോളർഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല എന്നു വ്യക്തമായിട്ടുണ്ട്. ഇതിലെ കോടതി ഉത്തരവ് നമ്പർ ക്ഷേത്ര ദർശനത്തിനെത്തുന്നവരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നിഗമനം
സ്കോളര്‍ഷിപ്പിനെ കുറിച്ച് പോസ്റ്റില്‍ നല്കിയിരിക്കുന്ന അറിയിപ്പ് സന്ദേശം തെറ്റാണ്. അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലോ എപിജെ അബ്ദുള്‍ കാലാമിന്‍റെ പേരിലോ ഇങ്ങനെയൊരു സ്കോളര്‍ഷിപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:അബ്ദുൾ കലാം, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ സ്‌കോളർഷിപ്പ്… പ്രചരിക്കുന്നത് തെറ്റായ അറിയിപ്പ്
Written By: Vasuki SResult: False
