
ലോക്ക് ഡൌണ്‍ കാലത്തില്‍ കേരളത്തിലെ അതിഥി തൊഴിലാളികളുടെ പേരില്‍ വ്യാജ പ്രചരണം വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്ഈയിടെയായി ഞങ്ങള്‍ അതിഥി തൊഴിലാളികള്‍ക്കെതിരെയായ രണ്ട് പോസ്റ്റുകല്‍ പരിശോധിച്ചിരുന്നു. ഈ രണ്ട് പോസ്റ്റുകളും വ്യാജമാന്നെന്ന്‍ അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് ഞങ്ങളുടെ റിപ്പോര്‍ട്ട് വായിക്കാം.
- പഴയ വീഡിയോ ഉപയോഗിച്ച് അതിഥി തൊഴിലാളികള്‍ക്കെതിരെ വ്യാജപ്രചരണം…
- ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ?
ഇതേ പോലെയുള്ള ഒരു പോസ്റ്റ് ആണ് ഏപ്രില്‍ 10 മുതല്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നത്. മുന്ന്‍ ചിത്രങ്ങളാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. ആദ്യത്തെ ചിത്രം പ്രേതത്തിനെ പോലെയുള്ള ഒരു രൂപത്തിന്‍റെതാണ്, രണ്ടാമത്തെ ചിത്രം ജനങ്ങളുടെ പിടിയിലായ ഒരു വ്യക്തിയുടെതാണ് അതെ പോലെ മുന്നാമത്തെ ചിത്രത്തില്‍ ചില ആയുധങ്ങളാണുള്ളത്. ഈ മുന്ന്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് രാത്രി ഇറങ്ങി ജനങ്ങളെ അവ്യക്ത രൂപമായി പേടിപ്പിക്കുന്ന അതിഥി തൊഴിലാളികളുടെ നാലംഗ സംഘത്തിനെ പോലീസ് പിടികുടി എന്നാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം പൂര്‍ണ്ണമായി തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് അറിയാം.
വിവരണം
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇത്രയും ദിവസം നമ്മുടെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അജ്ഞാത ജീവി പിടിയിൽ. പിടിയിലയത് 4 അതിഥി തൊഴിലാളികൾ. ഇനിയിപ്പോൾ പാല് മാത്രം കൊടുത്താൽ പാലിൽ ഒരു നുള്ള് കുങ്കുമ പൂവ് കൂടി ഇട്ടു കൊടുക്കണം…”
വസ്തുത അന്വേഷണം
പോസ്റ്റില്‍ നല്‍കിയ പ്രേതത്തിന്‍റെ പോലെയുള്ള രൂപത്തിന്‍റെ ചിത്രം ഞങ്ങള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് theoccultmuseum.com എന്ന വെബ്‌സൈറ്റില്‍ ഈ ചിത്രം ലഭിച്ചു. ഈ ചിത്രം ഒരു കാട്ടില്‍ വെച്ച ക്യാമറയില്‍ പിടിച്ചതാണെന്ന്‍ വെബ്‌സൈറ്റില്‍ വാദിക്കുന്നുണ്ട്. പക്ഷെ ഇതിന്‍റെ കൃത്യമായ സ്രോതസ്സ് നല്കിട്ടില്ല. കൂടാതെ ചിത്രത്തില്‍ നല്‍കിയ ഡേറ്റ് 2012ലേതാണ്.
ഈ ചിത്രമാണ് ഏഷ്യനെറ്റ് കുന്നംകുളത്ത് അവ്യക്ത രൂപത്തിനെ കുറിച്ച് നല്‍കിയ വാര്‍ത്തയില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ചിലര്‍ ഈ ചിത്രം കണ്ട് തെറ്റിദ്ധരിച്ചിട്ടുണ്ടാകാം.
ഈ വാര്‍ത്ത പ്രകാരം തൃശൂര്‍ പോലീസ് ഈ അവ്യക്ത രൂപത്തിന്‍റെ പേരില്‍ രാത്രി പുറത്ത് കറങ്ങി നടക്കുന്ന ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അത് മറ്റൊരു കേസുമായി ബന്ധപ്പെട്ടായിരുന്നു. പക്ഷെ ഇതില്‍ എവിടെയും ഇവര്‍ അതിഥി തൊഴിലാളികളാണെന്ന്‍ എഴുതിയിട്ടില്ല. ഞങ്ങള്‍ തൃശൂര്‍ പോലീസുമായി ബന്ധപെട്ടു. തൃശൂര്‍ പോലീസ് മേധാവിക്ക് ഈ പോസ്റ്റ് കാണിച്ചപ്പോള്‍ അദേഹം ഈ പോസ്റ്റ് പൂര്‍ണ്ണമായി വ്യാജമാണെന്നും, ഈ കേസില്‍ അതിഥി തൊഴിലാളിയായ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല എന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണയി തെറ്റാണ്. തൃശൂരില്‍ ലോക്ക് ഡൌണ്‍ കാലത്തില്‍ കുന്നംകുളവും തൃശൂരിലെ മറ്റേ ചില ഭാഗങ്ങളില്‍ നാട്ടുകാരെ പേടിപ്പിക്കുന്ന അവ്യക്ത രൂപത്തിന്‍റെ കേസില്‍ തൃശൂര്‍ പോലീസ് അതിഥി തൊഴിലാളിയായ ആരെയും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല.

Title:തൃശൂരിലെ അവ്യക്ത രൂപത്തിന്‍റെ പേരില്‍ അതിഥി തൊഴിലാളികള്‍ക്കെതിരെ ഫെസ്ബുക്കില്‍ വ്യാജ പ്രചരണം…
Fact Check By: Mukundan KResult: False
