FACT CHECK: കേരളത്തില്‍ 20 ലക്ഷം ബംഗ്ലാദേശികള്‍ വോട്ടര്‍മാര്‍ എന്ന വ്യാജ പ്രചരണം….

ദേശീയം

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ നിലവില്‍ വലിയൊരു ചര്‍ച്ച വിഷയമാണ്. ഈ പശ്ച്യതലത്തില്‍ കേരളത്തില്‍ 20 ലക്ഷം ബംഗ്ലാദേശി വോട്ടര്‍മാറെ കണ്ടെത്തി എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ തെളിഞ്ഞു. എന്താണ് ഈ വാര്‍ത്ത‍യുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫോട്ടോയോടൊപ്പം ഒരു ഇംഗ്ലീഷ് വാര്‍ത്ത‍യുടെ തലക്കെട്ടിന്‍റെ സ്ക്രീന്‍ഷോട്ടും നല്‍കിയിട്ടുണ്ട്. ഈ തലക്കെട്ടില്‍ പറയുന്നത് ഇങ്ങനെയാണ്: “കേരളത്തില്‍ വന്‍ വോട്ടര്‍ തട്ടിപ്പ് കണ്ടെത്തി: 20 ലക്ഷം ബംഗ്ലാദേശികള്‍ കേരളത്തില്‍ വോട്ടര്‍മാര്‍. ”

ഈ ചിത്രം ഫെസ്ബൂക്കില്‍ പ്രചരിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം

വാര്‍ത്ത‍യുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍. ഈ വാര്‍ത്ത‍യില്‍ ഉപയോഗിച്ച തലക്കെട്ട്ഞങ്ങള്‍ക്ക് ലഭിച്ചു. സോഷ്യല്‍ ഒബ്സര്‍വര്‍ എന്ന പേരുള്ള ഒരു വെബ്സൈറ്റിലാണ് ഈ തലകെട്ട് കൊടുത്തിരിക്കുന്നത്. വാര്‍ത്ത‍യുടെ ഉള്ളടക്കം പരിശോധിച്ചപ്പോള്‍ ഈ തലക്കെട്ടിന്‍റെ അടിസ്ഥാനം ബി.ജെ.പി. അനുഭാവിയായ പ്രൊഫ്‌. സ്റ്റാന്‍ലീ സെബാസ്റ്റ്യന്‍റെ ഒരു ആരോപണമാന്നെന്ന്‍ കണ്ടെത്തി. ഈ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍തെറ്റിധരിപ്പിക്കുന്ന തലകെട്ടുമായാണ് വാര്‍ത്ത‍ പ്രസിദ്ധികരിച്ചിട്ടുള്ളത്.

കേരളത്തില്‍ ഇരുമുന്നണികളുടെയും സര്‍ക്കാര്‍ 2005 മുതല്‍ 20 ലക്ഷം ബംഗ്ലാദേശികളെയും രോഹിന്ഗ്യ മുസ്ലിംകളെയും വോട്ടര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമുണ്ടാക്കി കൊടുത്തിരുന്നു എന്നും സെബാസ്റ്റ്യന്‍ ആരോപിക്കുന്നുണ്ട്.

Social ObserverArchived Link

പക്ഷെ ഈ ആരോപണങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ട്?

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വോട്ടര്‍ പട്ടികയില്‍ ലക്ഷം കണക്കിന് വ്യാജ വോട്ടര്‍മാരുണ്ടെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിനെ സമീപ്പിച്ചിരുന്നു. ഇതിനെ പുറമേ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വോട്ടര്‍ പട്ടികയുടെ അന്വേഷണം നടത്തും എന്നിട്ട്‌ തിരഞ്ഞെടുപ്പിനെ മുന്‍പ് എല്ലാ ഇരട്ടവോട്ടുകളും അത് പോലെ തന്നെ മരിച്ചവരുടെയും പേരുകള്‍ പട്ടികയില്‍ നിന്ന് ഇല്ലാതെയാക്കും എന്ന് പറഞ്ഞിരുന്നു. അദ്ദേഹം എല്ലാ ജില്ലാ കളക്ടര്‍മാരോടും റിപ്പോര്‍ട്ട്‌ ആവശ്യപെട്ടിട്ടുണ്ട്. ഇത് വരെ രാജ്യത്ത് എത്രവ്യാജ വോട്ടര്‍മാരുണ്ട് എന്ന് പറഞ്ഞിട്ടില്ല.

ലേഖനം വായിക്കാന്‍-New Indian Express

ഇന്ത്യയില്‍ എത്ര ബംഗ്ലാദേശികളുണ്ട്?

1947 മുതല്‍ അന്നത്തെ ഈസ്റ്റ്‌ പാകിസ്ഥാനില്‍ നിന്ന് പലരും അഭയം തേടി ഇന്ത്യയിലേക്ക് വന്നിരുന്നു. 1971ല്‍ ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര സമരം നടക്കുമ്പോള്‍ ഈ സംഖ്യയില്‍ വന്‍ വര്‍ദ്ധനയുണ്ടായിരുന്നു. ബംഗ്ലാദേശില്‍ നിന്ന് തന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയിലേക്ക് എത്തിയ പരമാവധി അഭയാര്‍ഥികള്‍ ബംഗാളി ഹിന്ദുകളായിരുന്നു. ഇവരില്‍ 95 ശതമാനം പേര് ബംഗ്ലാദേശും ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളായ പശ്ചിമബംഗാള്‍, അസ്സാമും, ത്രിപുര പോലെയുള്ള സംസ്ഥാനങ്ങളില്‍ അഭയം തേടി.

2011ലെ സെന്‍സസ് ഡാറ്റ പ്രകാരം ഇന്ത്യയിലുള്ള ബംഗ്ലാദേശികളുടെ എണ്ണം ഏകദേശം 23 ലക്ഷമാണ്. ഇതില്‍ മിക്കവരും താമസിക്കുന്നത് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്ക് വെക്കുന്ന സംസ്ഥാനങ്ങളിലാണ്.

ലേഖനം വായിക്കാന്‍-India Today

2019ല്‍ഇന്ത്യയില്‍ എത്ര ബംഗ്ലാദേശികള്‍അനധികൃതമായി താമസിക്കുന്നു എന്ന ചോദ്യംഎം.പി. കപ്പില്‍ മോരെശ്വര്‍ പാറ്റില്‍ ഉന്നയിച്ചപ്പോള്‍ കേന്ദ്ര അഭ്യന്തര സഹമന്ത്രി നിത്യനന്ദ് റായ് മറുപടിയില്‍ പറഞ്ഞത് ഇതിന്‍റെ ശരിയായകണക്കുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കയ്യിലില്ല എന്നായിരുന്നു.

AS150.pdf

ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയില്‍ ഏകദേശം 31ലക്ഷത്തോളം ബംഗ്ലാദേശികളുണ്ട്. ഇതില്‍ പലരും നമ്മള്‍ മുകളില്‍ കണ്ടപോലെ 2001വരെ ഇന്ത്യയില്‍ അഭയം തേടി വന്ന ബംഗ്ലാദേശികളുമുണ്ട്. ഈ 31 ലക്ഷം പേരില്‍ 20 ലക്ഷം കേരളത്തിലുണ്ടാകുംഎന്നത്തിന്‍റെ സാധ്യത വളരെ കുറവാണ്.

United Nations Population Division | Department of Economic and Social Affairs

ഇന്ത്യയില്‍ രോഹിന്ഗ്യ മുസ്‌ലിംകള്‍ എത്രയുണ്ട്?

മ്യാന്മാറില്‍ നിന്ന് ഇന്ത്യയില്‍ അഭയം തേടി വന്ന രോഹിന്ഗ്യ മുസ്‌ലിങ്ങളുടെ എണ്ണത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അന്നത്തെ കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജൂ പറഞ്ഞത്ഇന്ത്യയില്‍ 40000 രോഹിന്ഗ്യഅഭയാര്‍ഥികളുണ്ട്. ഇതില്‍ 16000 ഐക്യരാഷ്ട്രസഭയില്‍ അഭയാര്‍ഥിയായി രജിസ്റ്റര്‍ ചെയ്തവരാന്നെന്നും അദ്ദേഹം 2017ല്‍ പറഞ്ഞിരുന്നു.

ലേഖനം വായിക്കാന്‍-India and Bangladesh: Migration claims fact-checked – BBC News

നിഗമനം

കേരളത്തില്‍ 20ലക്ഷം ബംഗ്ലാദേശി വോട്ടര്‍മാര്‍ കണ്ടെത്തി എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശികളുടെ എണ്ണം ഏകദേശം 31ലക്ഷമാണ്. അതിലും ഭുരിപക്ഷം ബംഗ്ലാദേശില്‍ നിന്ന് വന്ന ബംഗാളി ഹിന്ദു അഭയാര്‍ഥികളാണ്. ഇന്ത്യന്‍ സര്‍ക്കാറിന്‍റെ കയ്യില്‍ ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളുടെ എണ്ണമില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ 2017ല്‍ പറഞ്ഞത് ഇന്ത്യയില്‍ വെറും 40000 രോഹിന്ഗ്യകളെയുള്ളൂ അതിലും 16000 പേര് ഐക്യരാഷ്ട്രസഭയില്‍ രജിസ്റ്റര്‍ ചെയ്ത അഭയാര്‍ഥികളാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കേരളത്തില്‍ 20 ലക്ഷം ബംഗ്ലാദേശികള്‍ വോട്ടര്‍മാര്‍ എന്ന വ്യാജ പ്രചരണം….

Fact Check By: Mukundan K 

Result: False