ഇന്ത്യ UNല്‍ നിന്ന് വാങ്ങിയ എല്ലാ കടങ്ങളും വീട്ടി എന്ന തരത്തില്‍ വ്യാജ പ്രചരണം…

അന്തര്‍ദേശിയ൦

പ്രധാനമന്ത്രി നരേന്ദ്ര മോദി 70 കൊല്ലങ്ങളായി ഇന്ത്യ ഭരിച്ച ഭരണകൂടങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ നിന്ന് വാങ്ങിച്ച എല്ലാ കടങ്ങളും വീട്ടിയെന്ന് തരത്തില്‍ പ്രചരണം ഫെസ്ബൂക്കില്‍ നടക്കുന്നു. 24 ജനുവരി 2020 മുതല്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 600ലധികം ഷെയറുകളാണ്. കുറഞ്ഞ സമയത്തില്‍ ഇത്ര വൈറല്‍ ആയികൊണ്ടിരിക്കുന്ന ഈ പോസ്റ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാന്നെണ് ഞങ്ങള്‍ക്ക് മനസിലായി. എന്താണ് പോസ്റ്റില്‍ പറയുന്നത് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് നല്‍കിയിട്ടുണ്ട്. വാര്‍ത്ത‍യുടെ തലക്കെട്ടിന്‍റെ പരിഭാഷ ഇങ്ങനെയാണ്: “ഐക്യരാഷ്ട്രസഭയുടെ ബജറ്റിന് കിട്ടാനുള്ള തുക ഇന്ത്യ അടക്കം 34 ഐക്യരാഷ്ട്രസഭ അംഗങ്ങളായ രാജ്യങ്ങള്‍ അടച്ചു. ” പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ജനിച്ചു വീഴുന്ന രാജ്യത്തിലെ കുട്ടികള്‍ ഇന്നു മുതല്‍ കടക്കാരല്ല…!! കോണ്‍ഗ്രസ്സം മറ്റ് പത്ത് മുപ്പത് പാര്‍ട്ടികള്‍ കൂടി വാങ്ങിച്ച്കൂട്ടിയ UN കടങ്ങളെല്ലാം നരേന്ദ്രമോഡി സര്‍ക്കാര്‍ അങ്ങ് വീട്ടി…!!! സാമ്പത്തിക മാന്ദ്യം പ്രവചിക്കുന്ന മരഭൂതങ്ങളോട് ഒരു വാക്ക് വര്‍ഷം 70 ആയല്ലോ.. നീയൊക്കെ ഭരിച്ചിരുന്നത്…തിരിച്ച് അടക്കാന്‍ പറ്റിയോ…?? ഇല്ലല്ലോ..”

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാദത്തില്‍ എത്ര സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

കഴിഞ്ഞ കൊല്ലം ഒക്ടോബര്‍ മാസത്തിലാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഫാക്റ്റ് ക്രെസണ്ടോയുടെ മറാഠി ടീം ഈ വാദത്തിനെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നു. ഈ വാദം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. മറാഠിയില്‍ പ്രസിദ്ധികരിച്ച വസ്തുത അന്വേഷണ റിപ്പോര്‍ട്ടിന്‍റെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

भारताने संयुक्त राष्ट्राचे संपूर्ण कर्ज फेडल्याची फेक न्यूज व्हायरल. वाचा सत्य

 ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയ വാര്‍ത്ത‍ ഗൂഗിളില്‍ അന്വേഷിച്ചു. സ്ക്രീന്‍ഷോട്ടില്‍ നല്‍കിയ വാര്‍ത്ത‍യുടെ സമാനമായ തലക്കെട്ടുള്ള പല വാര്‍ത്ത‍കളും ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്ത‍കള്‍ പരിശോധിച്ചപ്പോള്‍ ഇന്ത്യ വീട്ടിയത് ഐക്യരാഷ്ട്രസഭയില്‍ നിന്ന് വാങ്ങിയ കടമല്ല പകരം പീസ്‌കീപ്പിംഗ് അസ്സസ്മെന്‍റ് (Peacekeeping Assessment) ആണ് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ മുഴുവന്‍ കെട്ടിവച്ചത്. ഇത് ഐക്യരാഷ്ട്രസഭയോട് ഇന്ത്യ വാങ്ങിച്ച കടമല്ല. മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ട് എന്‍.ഡി.ടി.വി പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍യുടെതാണ്.

NDTVArchived Link

വാര്‍ത്ത‍ പ്രകാരം ഇന്ത്യ ജനുവരി 31, 2019 വരെ ഐക്യരാഷ്ട്രസഭയുടെ പീസ്‌ കീപ്പിംഗ് അസ്സസ്സ്മെന്‍റ് ആയി 23.25 മില്യണ്‍ ഡോളറുകള്‍ അടിച്ചു. 

https://lh4.googleusercontent.com/OPu3DIP-BEo5PT5_U6CUA8uzHCRZYkBsaG5xFxWxbd_gQobjlGrC6IYjH06JAKkBEv2RhWOG_ncfmXq3OE1iUyhCG8i2x70wUW6p925hsrCfy_zlt9MZGjHJMTDwEVh0rP_nVjfklLzstBb-1g
United NationsArchived Link

എന്താണ് പീസ്‌ കേപ്പിംഗ് അസ്സസ്മെന്‍റ് തുക?

ലോകത്തില്‍ പല ഇടത്തും ഐക്യരാഷ്ട്രസഭ ശാന്തിയുണ്ടാക്കാനായി കുട്ടുപ്രവര്‍ത്തികള്‍ നടത്തുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഐക്യരാഷ്ട്രസഭക്ക് ആവശ്യമുള്ള പണം  ഏര്‍പ്പാട് ആക്കുന്നതിന്‍റെ ചുമതല ഐക്യരാഷ്ട്രസഭയുടെ അംഗങ്ങളുടെതാണ്. ഇതിന്‍റെ ഭാഗമായി ശേഖരിക്കുന്ന തുകയാണ് പീസ്‌കീപ്പിംഗ് അസ്സസ്മെന്‍റ് നികുതി. ഐക്യരാഷ്ട്രസഭയുടെ അംഗമായ ഇന്ത്യയും 33 മറ്റു രാജ്യങ്ങളും ഈ തുക ഐക്യരാഷ്ട്രസഭയില്‍ അടച്ചു എന്നാണ് വാര്‍ത്ത‍യില്‍ പറയുന്നത്.

https://lh4.googleusercontent.com/-GQXY-cbQkUHqNO4Rjr-I-ox1Mqg22kfWIdv_I7t9bOVM2ezrGaxsgk-to9MCX1lC6P6DmERhHL-0KHFDJsYWK0NqGnLNTz_sJo4z3iiOq0P8pCGd7YFcVThyNq2mjbIclmKTh88kiVFoOvF3g
United NationsArchived Link

നിഗമനം

ഐക്യരാഷ്ട്രസഭയില്‍ നിന്ന് വാങ്ങിച്ച എല്ലാ കടങ്ങളും ഇന്ത്യ വീട്ടി എന്ന പ്രചരണം തെറ്റാണ്. പ്രസ്തുത പോസ്റ്റില്‍ നല്‍കിയ വാര്‍ത്ത‍യില്‍ ഇന്ത്യ കഴിഞ്ഞ കൊല്ലം ഐക്യരാഷ്ട്രസഭയുടെ പീസ്‌കീപ്പിംഗ് അസ്സസ്സ്മെന്‍റ് തുക അടച്ചുഎന്നത് മാത്രമാണുള്ളത്.

Avatar

Title:ഇന്ത്യ UNല്‍ നിന്ന് വാങ്ങിയ എല്ലാ കടങ്ങളും വീട്ടി എന്ന തരത്തില്‍ വ്യാജ പ്രചരണം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •