
വിവരണം
75 സൗജന്യ വിമാന സര്‍വീസുകളുമായി പാണക്കാട് തങ്ങള്‍ കുടുംബം. രാഷ്ട്രീയ, ജാതി ഭേദമന്യേ ജോലി നഷ്ടപ്പെട്ടവര്‍ക്കും രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും മുന്‍ഗണ. മുഴുവന്‍ തുകയും പാണക്കാട് തങ്ങള്‍ കുടുംബം വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ സ്ഥലത്തെ കെഎംസിസിസി ഓഫിസുമായി ബന്ധപ്പെടുക. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റര്‍ വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാട്‌സാപ്പില്‍ പ്രചരിക്കുന്ന പോസ്റ്റ്-
അതെ പോസ്റ്റ് കൊണ്ടോട്ടി പച്ചപ്പട എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിച്ചിരിക്കുന്നത്-
എന്നാല്‍ പാണക്കാട് തങ്ങള്‍ കുടുംബം സാമ്പത്തിക ചെലവുകള്‍ വഹിച്ച് ഇത്തരത്തില്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
കെഎംസിസിയുടെ ഓഫിസുമായി ബന്ധപ്പെടുകയെന്ന് പറഞ്ഞ് അവസാനപ്പിക്കുന്ന പോസ്റ്റ് ആയതുകൊണ്ട് തന്നെ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പിഎ ആയ ഉബൈദുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ലഭിച്ച മറുപടി ഇങ്ങനെയാണ്-
മുസ്‌ലിം ലീഗിന്‍റെ നേതൃത്വത്തിലുള്ള കെഎംസിസി എന്ന പ്രവാസി സംഘടന ഇതിനോടകം നിരവധി വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചാര്‍ട്ടര്‍ ചെയ്ത് നിരവധി പ്രവാസികളെ നാട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതെല്ലാം സംഘടനയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ്. പാണക്കാട് കുടുംബത്തെ ഇതിന്‍റെ പേരില്‍ ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ച് ചിലര്‍ പരിഹസിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി ഉപയോഗിക്കുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളുടെ ആഹ്വന പ്രകാരവും പൂര്‍ണ്ണ പിന്തുണയോടും കൂടിയാണ് കെഎംസിസി എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നത്. കുടുംബത്തിന്‍റെ പേര് ഉപയോഗിച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങള്‍ തികച്ചും വസ്‌തുത വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിഗമനം
മുസ്‌ലിം ലീഗ് നേതൃത്വത്തിലുള്ള പ്രവാസി സംഘടനയായ കെഎംസിസിയുടെ നേതൃത്വത്തിലാണ് ഫ്ലൈറ്റുകളില്‍ ഇതുവരെ പ്രവാസികളെ നാട്ടിലെത്തിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളുടെ വ്യക്തപരമായ പേരിലല്ല പ്രവര്‍ത്തനങ്ങളെന്നും ഔദ്യോഗികവൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പാണക്കാട് തങ്ങള്‍ കുടുംബം പണം ചെലവാക്കി 75 വിമാന സര്‍വീസുകള്‍ നടത്തുമെന്ന പ്രചരണം വ്യാജം..
Fact Check By: Dewin CarlosResult: False
