FACT CHECK: കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയേക്കും എന്ന വാര്‍ത്ത തെറ്റാണ്…

രാഷ്ട്രീയം

വിവരണം 

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും  നേതൃനിരയിലുള്ള ശോഭാ സുരേന്ദ്രനും തമ്മില്‍ ആന്തരിക രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ വ്യാജ പ്രചാരണങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും സംസ്ഥാന നേതൃത്വം പ്രതികരിച്ചിരുന്നു. ഈ രീതിയില്‍ പ്രചരിച്ച ചില വാര്‍ത്തകളുടെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. 

FACT CHECK:മനോരമ ഓണ്‍ലൈനിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു

ബിജെപി സംസ്ഥാന അധ്യക്ഷനുമായി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ ഞങ്ങള്‍ അന്വേഷിക്കുന്നത്. ജനം ടിവിയുടെ സ്ക്രീന്‍ ഷോട്ടാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത ഇതാണ്: “കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയേക്കും. സുരേന്ദ്രന്‍ പുറത്തേയ്ക്ക് “

പോസ്റ്റിന് അടിക്കുറിപ്പായി കണ്ട ഈഴവൻമാരൊന്നും അങ്ങനെ ബിജെപി ഭരിക്കേണ്ട അതിനൊക്കെ തറവാട്ടിൽ പിറന്നവർ ഉണ്ട്” എന്ന് നല്‍കിയിട്ടുണ്ട്. 

archived linkFB post

വാര്‍ത്തയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജ പ്രചരണം മാത്രമാണിത് എന്ന് വ്യക്തമായി.  വിശദാംശങ്ങള്‍ പറയാം.

വസ്തുതാ വിശകലനം

ഞങ്ങള്‍ ഇങ്ങനെയൊരു വാര്‍ത്തയെ കുറിച്ച് ഓണ്‍ലൈനില്‍ അന്വേഷിച്ചെങ്കിലും സമാനമായ യാതൊരു വാര്‍ത്തയും ഒരു മാധ്യമത്തിലും പ്രസിദ്ധീകരിച്ചതായി കാണാന്‍ സാധിച്ചില്ല. ജനം ടിവിയുടെ സ്ക്രീന്‍ഷോട്ട് ആയതിനാല്‍ ഞങ്ങള്‍ ജനം ടിവി അധികൃതരുമായി സംസാരിച്ചു. എഡിറ്റോറിയല്‍ ചുമതലയുള്ള സന്തോഷ്‌ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “ഇങ്ങനെയൊരു വാര്‍ത്ത ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് ജനം ടിവിയുടെ സ്ക്രീന്‍ ഷോട്ടില്‍ എഡിറ്റിംഗ് നടത്തിയതാണ്.”

കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോടും ഞങ്ങള്‍ സംസാരിച്ചിരുന്നു. ഇങ്ങനെയൊരു വാര്‍ത്ത ഇല്ലെന്നും വ്യാജ പ്രചരണമാണെന്നും സുരേന്ദ്രന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു

പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജ പ്രചരണം മാത്രമാണ്.

നിഗമനം

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ജനം ടിവിയുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്. കെ സുരേന്ദ്രനെ സ്ഥാനത്തു നിന്നും മാറ്റുന്നതായി തല്‍ക്കാലം വാര്‍ത്തകള്‍  ഒന്നുമില്ല.

Avatar

Title:കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയേക്കും എന്ന വാര്‍ത്ത തെറ്റാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •