
വിവരണം
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ കേരളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്കായി പുതിയ തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുന്ന തിരക്കിലാണ്. ഈ സന്ദര്‍ഭത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിട്ടുള്ളത്. കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും – പ്രിയങ്ക ഗാന്ധി എന്ന വാചകങ്ങളാണ് പ്രിയങ്കയുടെ ചിത്രത്തോടൊപ്പം പോസ്റ്റില്‍ ഉള്ളത്.

ബീഫ് പ്രേമികളുടെ നാടാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്‍റെ ഗോവധ നിരോധന നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധമാണ് കേരളത്തില്‍ ഏതാനും വര്‍ഷം മുമ്പ് ഉണ്ടായത്. ഫാക്റ്റ് ക്രെസണ്ടോ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വ്യാജ പ്രചാരണമാണ് പ്രിയങ്ക വാധ്രയുടെ പേരില്‍ നടക്കുന്നത് എന്ന് വ്യക്തമായി. പ്രചാരണത്തെ കുറിച്ചും അന്വേഷണത്തെ കുറിച്ചും വിശദമാക്കാം
വസ്തുതാ വിശകലനം
ഞങ്ങള്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ഇതേ പ്രചരണത്തോടെ നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട് എന്ന് കണ്ടു.
ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും എ ഐ സി സി ജനറല്‍ സെക്രട്ടറിയായ പ്രീയങ്ക കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ശക്തമായ സാന്നിധ്യമായിരുന്നു. കേരളത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവര്‍ മേല്‍നോട്ടം വഹിക്കും എന്നാണ് സൂചനകള്‍. ഈയവസരത്തില്‍ പ്രിയങ്ക പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് പോലെ അഭിപ്രായ പ്രകടനം നടത്തിയോ എന്നറിയാന്‍ ഞങ്ങള്‍ മാധ്യമങ്ങളുടെ വെബ്സൈറ്റുകളില്‍ അന്വേഷിച്ചു നോക്കി. എന്നാല്‍ ഒരു മാധ്യമത്തിലും പ്രിയങ്ക ഇങ്ങനെ പറഞ്ഞതായി വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ പ്രീയങ്ക ഗാന്ധി ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് അവിടുത്തെ പശുക്കളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചിരുന്ന കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതല്ലാതെ ഗോക്കളുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി ഒന്നും പറഞ്ഞതായി വാര്‍ത്തകളില്ല.
ഞങ്ങള്‍ പ്രിയങ്കയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചു നോക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന പ്രചാരണത്തെ സാധൂകരിക്കുന്ന യാതൊന്നും അവര്‍ ട്വിറ്ററില്‍ നല്‍കിയിട്ടില്ല.
അതിനാല്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ രാജ്യ സഭാംഗവും എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അദ്ദേഹത്തിന്‍റെ പെഴ്സണല്‍ സ്റ്റാഫ് അംഗം ശരത് ഞങ്ങളോട് പറഞ്ഞത് ഇത് വ്യാജവും അടിസ്ഥാന രഹിതവുമായ പ്രചരണമാണ് എന്നാണ്. പ്രിയങ്ക ഗാന്ധി ഇത്തരത്തില്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വെറുതേ ദുഷ് പ്രചരണം നടത്തുകയാണ്.
പ്രിയങ്ക ഗാന്ധിയുടെ പേരില്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന പ്രസ്താവന വെറും വ്യാജ പ്രചരണം മാത്രമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും വ്യാജ പ്രചരണം മാത്രമാണ്. യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്ക ഗാന്ധി ഒരിടത്തും പറഞ്ഞിട്ടില്ല.

Title:FACT CHECK: കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു എന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
