കൊറോണ ബാധിതര്‍ക്ക് അക്ഷയ്‌കുമാര്‍ 180 കോടി രൂപ ധനസഹായം നല്‍കിയോ?

Coronavirus സാമൂഹികം

വിവരണം

അക്ഷയ്‌കുമാര്‍ കൊറോണയില്‍ കഷ്‌ടപ്പെടുന്ന മഹാരാഷ്ട്രയിലെ പാവങ്ങള്‍ക്കായി 180 കോടി രൂപ സംഭാവന നല്‍കി.. എന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ ചിലര്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രതീഷ് ആര്‍ ഈഴവന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 465ല്‍ അധികം ഷെയറുകളും 326ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ അക്ഷയ്‌കുമാര്‍ കൊറോണ ദുരിതത്തില്‍ കഷ്‌ടപ്പെടുന്നവര്‍ക്കായി 180 കോടി രൂപ ധനസഹായം നല്‍കിയോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സാധാരണയായി ഇത്തരം പോസ്റ്റുകളില്‍ നേരിട്ട് വ്യക്തിയോട് തന്നെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ അക്ഷയ്‌കുമാറുമായി ബന്ധപ്പെടാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ നിലവിലെ സാഹചര്യത്തിലുള്ളതിനാല്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍  അക്കൗണ്ടുകളും, മുഖ്യധാരമാധ്യമങ്ങള്‍ വിഷയം സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും ഗൂഗിളില്‍ വിഷയവുമായി ബന്ധപ്പെട്ട കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത് പരിശോധിക്കും.

ആദ്യം തന്നെ അക്ഷയ്‌കുമാറിന്‍റെ ഫെയ്‌സ്ബുക്ക് പേജിലും അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലും വിഷയം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭ്യമാണോ എന്ന് പരിശോധിച്ചു. എന്നാല്‍ ട്വിറ്ററിലോ ഫെയ്‌സ്ബുക്കിലോ 180 കോടി നല്‍കിയെന്നതിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ല. പിന്നീട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തെങ്കിലും യാതൊരു റിസള്‍ട്ടുകളും ലഭിച്ചില്ല. മുന്‍പ് അക്ഷയ്‌കുമാറിന്‍റെ പേരില്‍ ഇതുപോലെ തന്നെ മറ്റൊരു വ്യാജപ്രചരണവും നടന്നിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ സംഭാവനയായി അക്ഷയ്‌കുമാറും കുടുംബവും 10 കോടി രൂപ നല്‍കിയെന്നായിരുന്നു അന്നത്തെ പ്രചരണം. അന്നും ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പ്രചരണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അതുപോലെ തന്നെ വ്യാജമായി പ്രചരിക്കുന്നതാണ് ഈ 180 കോടിയുടെ പോസ്റ്റുമെന്നതാണ് വാസ്‌തവം.

അക്ഷയ്‌കുമാറിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ – 

ട്വിറ്റര്‍ അക്കൗണ്ട്-

നിഗമനം

അക്ഷയ്‌കുമാര്‍ 180 കോടി കൊറോണ ധനസഹായം നല്‍കിയെന്ന പ്രചരണം വസ്‌തുത വിരുദ്ധമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ഔദ്യോഗിക അറിയിപ്പുകളോ അതെ കുറിച്ചുള്ള വാര്‍ത്തകളോ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കൊറോണ ബാധിതര്‍ക്ക് അക്ഷയ്‌കുമാര്‍ 180 കോടി രൂപ ധനസഹായം നല്‍കിയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •