മുസ്‌ലിം ലീഗിനെ പുകഴ്ത്തി സീതാറാം യെച്ചൂരി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. എന്താണ് വസ്‌തുത എന്ന് അറിയാം..

രാഷ്ട്രീയം

വിവരണം

കേരളത്തില്‍ മുസ്‌ലിം ലീഗ് ശക്തമായത് കൊണ്ടാണ് മുസ്‌ലിം, ദളിത് അടക്കം എല്ലാ മതസ്ഥരും സുരക്ഷിതമായി കഴിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു എന്ന തരത്തിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ വാട്‌സാപ്പിലൂടെയാണ് ഈ ന്യൂസ് കാര്‍ഡ് വൈറലായി പ്രചരിക്കുന്നത്. നിരവധി പേരാണ് ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറായ  9049053770  ഈ പ്രസ്താവന സത്യമാണോ എന്നും മാതൃഭൂമി ന്യൂസ് ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ എന്നും അന്വേഷിച്ച് സന്ദേശങ്ങള്‍ അയച്ചത്.

പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സീതാറാം യെച്ചൂരി മുസ്‌ലിം ലീഗിനെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് മാതൃഭൂമി ന്യൂസിന്‍റേത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് നോക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ മാതൃഭൂമി ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ പേജുകള്‍ ഞങ്ങള്‍ പരിശോധിച്ചു. എന്നാല്‍ ഇത്തരമൊരു ഒരു ന്യൂസ് കാര്‍ഡ് അവര്‍ പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് മാതൃഭൂമി ന്യൂസ് വെബ് ‍‍ഡെസ്‌കുമായി ഫോണില്‍ ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം ഇങ്ങനെയാണ്-

മാതൃഭൂമി ന്യൂസ് ഓണ്‍ലൈന്‍ ഇത്തരത്തില്‍ ഒരു വാര്‍ത്തയോ ന്യൂസ് കാര്‍‍ഡോ പ്രസിദ്ധീകരിച്ചിട്ടില്ലാ. പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്നും മാതൃഭൂമി വെബ് ഡെസ്ക് പ്രതിനിധി പ്രതികരിച്ചു.

സീതാറാം യെച്ചൂരി മുസ്‌ലിം ലീഗിനെ പുകഴ്ത്തി ഇത്തരമൊരു പ്രസ്താവന നടത്തിയതായും മുഖ്യധാര മാധ്യമങ്ങളില്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ.

നിഗമനം

മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന് മാതൃഭൂമി വെബ്‌ഡെസക് പ്രതിനിധികള്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. മാത്രമല്ലാ സീതാറാം യെച്ചൂരി ഇത്തരമൊരു ഒരു പ്രസ്താവന നടത്തിയതായി യാതൊരു തെളുവുമില്ലാ അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മുസ്‌ലിം ലീഗിനെ പുകഴ്ത്തി സീതാറാം യെച്ചൂരി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. എന്താണ് വസ്‌തുത എന്ന് അറിയാം..

Written By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •