ഏഷ്യാനെറ്റിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വീണാ വിജയനെതിരെ ഇ‌പി ജയരാജന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…

പ്രാദേശികം | Local രാഷ്ട്രീയം | Politics

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ ഐ‌ടി കമ്പനിയായ എക്സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ വിജയന്‍ കമ്പനിയുടെ പേരില്‍ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 1.72 കോടി രൂപ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. വീണാ വിജയനെതിരെ വിമര്‍ശനവുമായി എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്നു. 

ഇതിനിടെ മുതിര്‍ന്ന സി‌പി‌എം നേതാവ് ഇ‌പി ജയരാജന്‍ വീണാ വിജയനെതിരെ നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം 

വീണ വിജയൻ പഠിച്ച കളളി. മുൻപും പല തട്ടിപ്പുകളും നടത്തിട്ടുണ്ട് ഇ.പി.ജയരാജൻഎന്ന വാചകങ്ങളും ഇ‌പി ജയരാജന്‍റെയും വീണാ വിജയന്‍റെയും ചിത്രങ്ങളും ചേര്‍ത്തുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. 

FB postarchived link

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പ്രചരിക്കുന്ന പോസ്റ്ററിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ ആദ്യം ഏഷ്യാനെറ്റ് ന്യൂസ് ഡെസ്കില്‍ അന്വേഷിച്ചു. ഏഷ്യാനെറ്റ് ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തിട്ടില്ലെന്നും ഏഷ്യാനെറ്റിന്‍റെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ പ്രചരണം നടത്തുകയാണെന്നും  സീനിയര്‍ റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി. 

കൂടാതെ ഞങ്ങള്‍ ഇ‌പി ജയരാജനുമായി സംസാരിച്ചു. “ഇങ്ങനെയൊരു പ്രസ്താവന ഒരിയ്ക്കലും ഞാന്‍ നടത്തില്ല. പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിത്. എന്നെ അറിയുന്നവര്‍ ഒരിയ്ക്കലും ഈ വ്യാജ പ്രചരണം വിശ്വസിക്കില്ല.”

വീണാ വിജയന്‍റെ കമ്പനിക്കെതിരെയുള്ള അന്വേഷണത്തെ കുറിച്ച് ഇ‌പി ജയരാജന്‍ പ്രതികരിച്ചത് മാധ്യമങ്ങള്‍ വാര്‍ത്ത ആക്കിയിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും വീണക്കെതിരെ വ്യക്തിഹത്യയാണ് നടക്കുന്നതെന്നുമാണ് ഇ‌പി ജയരാജന്‍ യഥാര്‍ഥത്തില്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ പ്രതികരണത്തിന്‍റെ വീഡിയോ താഴെ കാണാം.

നിഗമനം 

പോസ്റ്റിലൂടെ നടത്തുന്നത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ കുറിച്ച് ഇ‌പി ജയരാജന്‍ തരംതാണ പരാമര്‍ശം നടത്തിയ തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജമാണ്. ഇ‌പി ജയരാജന്‍ ഇങ്ങനെയൊരു പരാമര്‍ശം ഒരിടത്തും നടത്തിയിട്ടില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഏഷ്യാനെറ്റിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വീണാ വിജയനെതിരെ ഇ‌പി ജയരാജന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…

Written By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *