മാതൃഭൂമിയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ കെ‌കെ ശൈലജയുടെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…

പ്രാദേശികം | Local രാഷ്ട്രീയം | Politics

തെരെഞ്ഞെടുപ്പ് പ്രചരണം കേരളത്തില്‍ ഉച്ചസ്ഥായിയിയിലാണ്.  സാമൂഹ്യ മാധ്യമങ്ങളിലും സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തിയും ഇകഴ്ത്തിയും പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. താല്പര്യമില്ലാത്ത സ്ഥാനാര്‍ത്ഥിയെ തേജോവധം ചെയ്യുന്ന തരത്തില്‍ പങ്കുവയ്ക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷനും പോലീസും കേസ് ഫയല്‍ ചെയ്യുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍ വരുന്നത്. എല്‍‌ഡി‌എഫ് വടകര സ്ഥാനാര്‍ത്ഥി കെ‌കെ ശൈലജ ടീച്ചര്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതായി മാതൃഭൂമി വാര്‍ത്ത നല്‍കി എന്നവകാശപ്പെട്ട് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

‘ലവ് ജിഹാദ് ഉണ്ട് ധാരാളം മുസ്ല‌ിം ചെറുപ്പക്കാർ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിൽ പെടുത്തിയിട്ടുണ്ടെന്ന് കെ കെ ശൈലജ” എന്ന വാചകങ്ങളും കെ‌കെ ശൈലജയുടെ ചിത്രവും ഉള്‍പ്പെടുന്ന മാതൃഭൂമി ചാനലിന്‍റെ ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്. 

FB postarchived link

എന്നാല്‍ വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

പ്രചരിക്കുന്ന ന്യൂസ് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന തീയതി 2021 മെയ് 18 ആണ്. വാര്‍ത്തയെ കുറിച്ച് കൂടുതല്‍ അറിയാനായി ഫാക്റ്റ് ക്രെസന്‍ഡോ മാതൃഭൂമി വാര്‍ത്താ വിഭാഗവുമായി ബന്ധപ്പെട്ടു. ഇങ്ങനെയൊരു വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വ്യാജ ന്യൂസ് കാര്‍ഡാണ് പ്രചരിപ്പിക്കുന്നതെന്നും സീനിയര്‍ റിപ്പോര്‍ട്ടര്‍ അറിയിച്ചു. 

മാതൃഭൂമിയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ കെ‌കെ ശൈലജ ടീച്ചര്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ മാതൃഭൂമി ഫാക്റ്റ് ചെക്ക് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 

archived link

തുടര്‍ന്ന് ഫാക്റ്റ് ക്രെസന്‍ഡോ കെ‌കെ ശൈലജയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം പ്രദീപ് കുമാറുമായി സംസാരിച്ചിരുന്നു. കെ‌കെ ശൈലജക്കെതിരെ വര്‍ഗീയ തലങ്ങള്‍ ചേര്‍ത്ത് വ്യാജ പ്രചരണം നടത്തുകയാണെന്നും പ്രചരണത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

നിഗമനം 

ലവ് ജിഹാദ് ഉണ്ടെന്നും മുസ്ല‌ിം ചെറുപ്പക്കാർ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിൽ പെടുത്തിയിട്ടുണ്ടെന്നും കെ കെ ശൈലജ പറഞ്ഞതായി വ്യാജ പ്രചരണം നടത്താന്‍ മാതൃഭൂമി ന്യൂസ് കാര്‍ഡ് ദുരുപയോഗം ചെയ്യുകയാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മാതൃഭൂമിയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ കെ‌കെ ശൈലജയുടെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: False