
വിവരണം
എസ്എസ്എല്‍സി പരീക്ഷ ഫലം 99.47 ശതമാനം ആണെന്ന് പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട പല ട്രോളുകളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ ഒരു വാര്‍ത്ത അവരുടെ വെബ്ഡെസ്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്നത്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് മാര്‍ക്കില്ല.. എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ്.. എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ടര്‍ ലൈവ് പ്രസിദ്ധീകരിച്ച വാര്‍ത്ത. ഈ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ചേര്‍ത്ത് ആര്യ കൃഷ്ണന് എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 57ല്‍ അധികം റിയാക്ഷനുകളും 18ല്‍ അധികം ഷെയറുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2021 എസ്എസ്എല്‍സി പരീക്ഷ ഫലം പുറത്ത് വന്ന ശേഷം ഇത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടോ? എന്താണ് പത്രവാര്‍ത്ത കട്ടിങിന്റെയും റിപ്പോര്‍ട്ടര്‍ വാര്‍ത്തയുടെ സ്ക്രീന്ഷോട്ടിന്റെയും പിന്നിലെ വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
വാര്‍ത്തയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി റിപ്പോര്‍ട്ടര്‍ ലൈവിന്റെ വെബ്ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്കിയ മറുപടി ഇപ്രകാരമാണ്. ജൂലൈ 15ന് ഫെയ്സ്ബുക്കിലും വെബ്സൈറ്റിലും റിപ്പോര്‍ട്ടര്‍ ലൈവ് പങ്കുവെച്ച വാര്‍ത്തയില്‍ പിഴവ് സംഭവിച്ചു. പഴയ പത്രവാര്‍ത്ത ഇപ്പോഴത്തെതാകുമെന്ന് തെറ്റ്ദ്ധരിച്ചാണ് പ്രസിദ്ധീകരിച്ചത്. സംഭവത്തില്‍ എഡിറ്റര്‍ നിര്‍വ്യാജം ഖദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത് റിപ്പോര്‍ട്ട് ഫെയ്സ്ബുക്ക് പേജില്‍ തന്നെ പങ്കുവെച്ചിട്ടിണ്ടെന്നും പ്രതിനിധി അറിയിച്ചു.
റിപ്പോര്‍ട്ടര്‍ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ഖേദപ്രകടനം-
റിപ്പോര്‍ട്ടര്‍ ന്യൂസിലെ മുന്‍ റിപ്പോര്‍ട്ടര്‍ മജു ജോര്‍ജ്ജ് ചെമ്പാലയില്‍ 2015ലെ വാര്‍ത്ത മറ്റൊരാള്‍ അന്ന് പങ്കുവെച്ച ഒരു സ്ക്രീന്‍ഷോട്ട് സഹിതം പോസ്റ്റിട്ടിരിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു-
നിഗമനം
2015ലെ വാര്‍ത്ത ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2021ലെ എസ്എസ്എല്‍സി പരീക്ഷ ഫലവുമായി ബന്ധപ്പെടുത്തി തെറ്റ്ദ്ധരിപ്പിക്കും വിധമാണ് റിപ്പോര്‍ട്ടര്‍ ലൈവ് പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമായി കഴിഞ്ഞു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രചരിച്ച മുഴുവന്‍ പോസ്റ്റുകളും അതുകൊണ്ട് തന്നെ വ്യജമാണെന്ന് അനുമാനിക്കാം.

Title:എസ്എസ്എല്‍സി പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ് എന്ന പ്രചരണം വ്യാജം.. വസ്തുത ഇതാണ്..
Fact Check By: Dewin CarlosResult: False
