FACT CHECK – ഗൗരിയമ്മ മരിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം..ഏറ്റവും പുതിയ വിവരങ്ങളിതാണ്..

രാഷ്ട്രീയം

മുതിര്‍ന്ന രാഷ്ട്രീയ നേതാവായ കെ.ആര്‍.ഗൗരിയമ്മ അന്തരിച്ചു.. എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വി.സിവന്‍കുട്ടിയെ പോലെയുള്ള സിപിഎം നേതാക്കള്‍ പോലും സമൂഹമാധ്യമങ്ങളിലൂടെ ഈ പ്രചരണം പങ്കുവെച്ചു. പത്തിയൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ നിരവധി പേരാണാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്. നിമിഷനേരം കൊണ്ട് പ്രചരണം വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും തുടങ്ങിയ എല്ലാ സൈബര്‍ ഇടങ്ങളിലും വൈറലായി മാറി.

Facebook PostArchived Link

വി.സിവന്‍കുട്ടി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് (പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു)-

Archived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗൗരിയമ്മ മരിച്ചു എന്ന പ്രചരണം സത്യമാണോ? വസ്‌തുത അറിയാം.

വസ്‌തുത വിശകലനം

കടുത്ത പനിയെ തുടര്‍ന്ന് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗൗരിയമ്മയെ തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ അഡ‍്മിറ്റ് ചെയ്തത്. പ്രായാധിക്യം മൂലം പനി രൂക്ഷമായതോടെ ആരോഗ്യസ്ഥിതി വിഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ നിലിവില്‍ ഗൗരിയമ്മ മരിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആരംഭിച്ചെങ്കിലും മാധ്യമങ്ങളില്‍ ഒന്നും തന്നെ ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ പ്രതിനിധി ഗൗരിയമ്മയ്‌ക്കൊപ്പം ആശുപത്രിയിലുള്ള ഗണ്‍മാനായ ബ്രില്യന്‍റ് വര്‍ഗീസുമായി ഫോണില്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ അന്വേഷിച്ചു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

ഗൗരിയമ്മ മരിച്ചു എന്ന തരത്തിലുള്ള പ്രചരണം വ്യാജമാണ്. ഇപ്പോള്‍ പനി കുറഞ്ഞ് സ്ഥിതി മെച്ചപ്പെടുന്ന തരത്തിലെത്തിയിട്ടുണ്ട്. ആരും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഗണ്‍മാന്‍ പറഞ്ഞു.

ഏപ്രില്‍ 29ന് ഉച്ചയ്ക്ക് ഒന്നിന് പിആര്‍എസ് ആശുപത്രി പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ചുവടെ. ഐസിയുവില്‍ തന്നെ ചികിത്സ തുടരുകയാണെന്നും ആരോഗ്യനിലയില്‍ നേരിയ മാറ്റമുണ്ടെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നുണ്ട്-

നിഗമനം

ഗൗരിയമ്മയുടെ ആരോഗ്യനിലിയില്‍ പുരോഗതിയുണ്ടെന്ന വിവരങ്ങള്‍ പുറത്ത് വരുമ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ അവര്‍ മരിച്ചു എന്ന തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നതെന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഗൗരിയമ്മ മരിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം..ഏറ്റവും പുതിയ വിവരങ്ങളിതാണ്..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •