
വിവരണം
നമസ്തേ..മിത്രങ്ങളെ ഇന്ന് രാവിലെ ഞാൻ പറഞ്ഞിരുന്നല്ലോ കോണ്ഗ്രസ്സ് സൈബർ പോരാളിയെന്നു സ്വയം വിളിക്കുന്ന ഗർജിക്കുന്ന സിംഹം ശ്രീദേവ് ജിയുടെ സംഘ പ്രവേശനം…
ഇന്ന് അദ്ദേഹം കുളനട ശാഖയിൽ എത്തിച്ചേർന്നു ഗണ വേഷം ധരിച്ച് ദണ്ഡ നൽകി ബിജെപിയിലേക്ക് ലയിച്ചു…നമോ…?
KSU വിൽ നിന്നും ഇനി നിരവധി പേർ ശാഖയിൽ എത്തുമെന്നും അദ്ദേഹം ഞങ്ങൾക്ക് വാക്ക് തന്നു …
കൂറ നീലക്കൊടി വലിച്ചെറിഞ്ഞു സംഘ പാതയിലേക്ക് വന്ന സോം ജിക്ക് ശതകോടി…പ്രണാമം..????
ഇന്ന് വൈകുന്നേരം നടക്കുന്ന താലപ്പൊലിയിൽ അണ്ടിമുക്ക് ശാഖ കൈപ്പട്ടൂരിന്റെ വക ഒരു കൊട്ട കാവിപ്പൂക്കൾ സമർപ്പിക്കും…??????????
?? ജയ്..ഭവാനി.. ജയ് ..ശിവാജി…??
☮ ഷെയർ മാക്സിമം☮….????????
ഇങ്ങനെ ഒരു തലക്കെട്ട് നല്‍കി സൈബര്‍ ഇടങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന ശ്രീദേവ് സോമന്‍ എന്ന വ്യക്തിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഗണവേഷത്തില്‍ ശ്രീദേവ് സോമന്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ശ്രീജിത്ത് പന്തളം എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 135 ലൈക്കുകളും 11 ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Archived Link |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശ്രീദേവ് സോമന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആര്‍എസ്എസില്‍ ചേര്‍ന്നോ? ഗണവേഷത്തില്‍ നില്‍ക്കുന്ന ചിത്രം അദ്ദേഹത്തിന്‍റേത് തന്നെയാണോ? എന്താണ് പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ഏറെ വൈറലായ ഒരു ചിത്രം തന്നെയാണ് ശ്രീദേവ് സോമന്‍റെ പേരില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. സംവിധായകന്‍ ആര്‍എസ്എസ് സഹയാത്രികനുമായ അക്ബര്‍ അലി ഗണവേഷം അണിഞ്ഞ് നില്‍ക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം. ഈ ചിത്രം എഡിറ്റ് ചെയ്ത് മുഖം ശ്രീദേവ് സോമന്‍റേതാക്കി പ്രചരിപ്പിക്കുകയാണ് പേജിലൂടെ ചെയ്തതെന്നും വ്യക്തമാണ്. ഓഗസ്റ്റ് 25നാണ് അലി അക്ബര്‍ അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഗണവേഷം അണിഞ്ഞ് നില്‍ക്കുന്ന ഒന്നില്‍ അധികം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അതിലൊന്നാണ് എഡിറ്റ് ചെയ്ത് ശ്രീദേവ് സോമന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്. മാത്രമല്ല ശ്രീജിത്ത് പന്തളം എന്ന പേജില്‍ ശ്രീദേവ് സോമന്‍ ആര്‍എസ്എസില്‍ ചേര്‍ന്നു എന്ന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് 1.15നാണ്. അന്നെ ദിവസം 3.50ന് ശ്രീദേവ് സോമന്‍ അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ആര്‍എസ്എസ് ശോഭായാത്ര ഹൈജാക്ക് ചെയ്യുന്ന എന്ന പേരില്‍ ആര്‍എസ്എസിനെതിരെ ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. ശ്രീദേവ് സോമന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിലോ ആര്‍എസ്‌എസ് ഗ്രൂപ്പുകളിലും പേജുകളിലും ഇത്തരത്തില്‍ ഒരു വാര്‍ത്ത ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. മാത്രമല്ല ശ്രീദേവ് സോമന്‍ ആര്‍എസ്‌എസില്‍ ചേര്‍ന്നതായി ഞങ്ങളുടെ അന്വേഷണത്തില്‍ വാര്‍ത്തകള്‍ ഒന്നുംതന്നെ ലഭ്യമായില്ല.
അലി അക്ബറിന്‍റെ ചിത്രം-

ശ്രീദേവ് സോമന്‍ ആര്‍എസ്എസിനെതിരെ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്-
Archived Link | Archived Link |
നിഗമനം
മറ്റൊരാളുടെ ചിത്രം എഡിറ്റ് ചെയ്ത് മുഖം മാറ്റിയാണ് ഫെയ്‌സ്ബുക്ക് പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തി കഴിഞ്ഞു. മാത്രമല്ല ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുന്ന വ്യക്തിയുടെ പേരിലാണ് ആര്‍എസ്എസിലേക്ക് ചേര്‍ന്നു എന്ന പേരിലുള്ള പ്രചരണം നടത്തുന്നു എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:കോണ്‍ഗ്രസ് സൈബര്‍ പോരാളി ശ്രീദേവ് സോമന്‍ ആര്‍എസ്എസില്‍ ചേര്‍ന്നോ?
Fact Check By: Dewin CarlosResult: False
