ത്രിപുര മുന്‍മുഖ്യമന്ത്രി മണിക് സർക്കാർ ‘ബിജെപിയിലേക്ക്’ എന്ന്‍ വ്യാജ പ്രചരണം…

രാഷ്ട്രീയം | Politics

വിവരണം

ഓരോ രാഷ്ട്രീയ പാർട്ടികളിൽ നിന്നും നേതാക്കളും പ്രവർത്തകരും മറ്റു പാർട്ടികളിലേക്ക് കൂടുമാറ്റം ചെയ്യുന്ന തരത്തിലുള്ള വാർത്തകൾ   ദിവസേന മാധ്യമങ്ങളിൽ വരാറുണ്ട്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കളും എംഎൽഎമാരും ബിജെപിയിലേക്ക്  പോയതായും ബിജെപിയിൽ നിന്നും ചില നേതാക്കൾ ഇതര പാർട്ടികളിലേക്ക് മാറിയതായും ഒക്കെ ഈ അടുത്ത കാലത്ത് നമ്മള്‍ വായിച്ചിരുന്നു. 

മുതിർന്ന നേതാക്കൾ ആരെങ്കിലും ഇങ്ങനെ ഇതര പാർട്ടികളിലേക്ക് പോകുന്നത് തീര്‍ച്ചയായും വലിയ വാർത്തയാവുക തന്നെ ചെയ്യും.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.  ത്രിപുരയിൽ മുൻ സിപിഎം മുഖ്യമന്ത്രി മണിക് സർക്കാർ ബിജെപിയിലേക്ക്… ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ചുകൊണ്ട് ചില വായനക്കാര്‍ ഞങ്ങൾക്ക് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു”

എന്നാൽ ഇക്കാര്യത്തെപ്പറ്റി ഞങ്ങൾ അന്വേഷിച്ചു പ്രചാരണം തെറ്റാണ് എന്ന് വ്യക്തമായി. ഇത്തരത്തില്‍ ചില പ്രചരണങ്ങള്‍ ഫേസ്ബുക്കില്‍ നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

archived linkFB post

പോസ്റ്റിനെ പറ്റിയും അതിന്‍റെ യാഥാര്‍ത്ഥ്യത്തെപ്പറ്റിയുമുള്ള കൂടുതൽ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:

വസ്തുതാ വിശകലനം

ഞങ്ങൾ മാധ്യമങ്ങളുടെ വെബ്സൈറ്റിൽ ഇത്തരത്തിൽ ഒരു വാർത്തയെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഒരു മാധ്യമവും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല. 

ത്രിപുരയിലെ മുതിർന്ന സിപിഎം നേതാവാണ് മണിക് സർക്കാർ.  അദ്ദേഹം ത്രിപുരയുടെ മുഖ്യമന്ത്രിയായിരുന്ന ആളുമാണ്. അദ്ദേഹം പാർട്ടി മാറിയാൽ അത് തീർച്ചയായും മാധ്യമ പ്രാധാന്യം നേടും.  എന്നാൽ ഇതുവരെ അങ്ങനെ ഒരു വാർത്ത പുറത്തുവന്നിട്ടില്ല. 

കൂടാതെ വാർത്തയുടെ വസ്തുത കൂടുതൽ അറിയാനായി ഞങ്ങൾ ത്രിപുര സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇത് പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണെന്നും മാണിക് സര്‍ക്കാര്‍ ഇതുവരെ ഇങ്ങനെ ഒരു വാര്‍ത്തയെപ്പറ്റി അറിഞ്ഞിട്ടില്ല എന്നുമാണ് പാര്ട്ടി ഓഫീസില്‍ നിന്നും ലഭിച്ച പ്രതികരണം. ഇത് തെറ്റായ വാർത്തയാണ് എന്ന് ഓഫീസ് സെക്രട്ടറിയാണ് ഞങ്ങളോട് വ്യക്തമാക്കിയത്.  ത്രിപുരയിൽ ഒരിടത്തും ഇങ്ങനെ ഒരു വാർത്താ പ്രചരണം നടന്നിട്ടില്ല എന്നും അവര്‍ വ്യക്തമാക്കി. 

തെറ്റിദ്ധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുന്ന വ്യാജവാർത്ത മാത്രമാണിത്. തൃപുരയിലെ മുതിര്‍ന്ന സോപ്പിഎം നേതാവ് മാണിക് സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയിലേയ്ക്ക് പോയിട്ടില്ല  

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. മണിക് സർക്കാർ സിപിഎം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ എല്ലാം വ്യാജമാണ്.  തെറ്റിദ്ധാരണ സൃഷ്ടിക്കാൻ വേണ്ടി വെറുതെ പ്രചരിപ്പിക്കുകയാണ്.

Avatar

Title:ത്രിപുര മുന്‍മുഖ്യമന്ത്രി മണിക് സർക്കാർ ‘ബിജെപിയിലേക്ക്’ എന്ന്‍ വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False