FACT CHECK: കോയമ്പത്തൂരില്‍ കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ ബിരിയാണിയില്‍ ഗുളികകള്‍ ചേര്‍ത്ത് വില്‍ക്കുന്നു എന്ന്‍ വ്യാജപ്രചരണം.

സാമൂഹികം

കോയമ്പത്തൂരില്‍ ഒരു  മുസ്ലിം ഹോട്ടല്‍ ഉടമസ്ഥന്‍ ഇസ്ലാം മതവിശവാസികള്‍ അല്ലാത്തവര്‍ക്ക് ബിരിയാണിയില്‍ ഗുളിക ചേര്‍ത്ത് വന്ധ്യത ഉണ്ടാക്കുന്നു  എന്ന തരത്തില്‍ മുന്ന്‍ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.അതി വേഗത്തോടെ വൈറലായ ഈ പോസ്റ്റിന്‍റെ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം പൂര്‍ണ്ണമായി വ്യജമാന്നെന്ന്‍ കണ്ടെത്തി. എന്താണ് പോസ്റ്റില്‍ എഴുതിയത്, എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യമെന്ന് നമുക്ക് അറിയാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ പ്രചരിക്കുന്ന വാചകം ഇപ്രകാരമാണ്: “ബിരിയാണി ഹോട്ടലിൽ നിന്നും കഴിക്കുന്നവരുടെ ശ്രദ്ധക്ക്. ചില മുസ്ലിംസിന്‍റെ ഹോട്ടലുകളിലും തട്ടുകകളിലും 2 തരം ബിരിയാണികൾ ഉണ്ടാക്കുന്നുവത്രെ. ഒന്ന് മുസ്ലിങ്ങളല്ലാത്ത അന്യ മതക്കാരെ ഉദ്ദേശിച്ച് – ഇതിൽ കുട്ടികൾ ഉണ്ടാകാതിരിക്കാനുള്ള ചില ഗുളികകൾ അവർ കലർത്തി വിൽക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. കോയമ്പത്തൂരിൽ ‘റെഹ്മാൻ ബിസ്മില്ലാ’ – എന്ന വ്യക്തി നടത്തുന്ന ‘മാഷാ അള്ളാ’ – എന്ന റസ്റ്ററന്‍റിൽ ഈ വിധം കച്ചവടം നടത്തുന്നതായി കണ്ടെത്തിയിരിക്കുന്നു. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ, ബേക്കറികളിൽ നിന്ന് ഫുഡ് ഐറ്റംസ് വാങ്ങുന്നവർ ഒക്കെ ഇതൊന്നാലോചിച്ച് നോക്കിയിട്ടു വേണം സാധനങ്ങൾ വാങ്ങാൻ.”

വസ്തുത അന്വേഷണം

ഈ ഫോട്ടോകളുടെ മേല്‍ ഞങ്ങള്‍ ഇതിനെ മുന്നേയും വസ്തുത അന്വേഷണം നടത്തി വസ്തുതകള്‍ വെളിപെടുതിയിട്ടുണ്ട്. ഗുളികകളുടെ രണ്ട് ചിത്രങ്ങള്‍ ശ്രിലങ്കയിലെതാണ്. ശ്രി ലങ്കയില്‍ നിരോധിച്ച മരുന്നുകള്‍ ഒരു വിട്ടില്‍ നിന്ന് പിടികുടിയ സംഭവത്തിന്‍റെ ചിത്രങ്ങളാണ് ഇവ. സംഭവത്തിനെ കുറിച്ച് വിശദമായി അറിയാന്‍ താഴെ നല്‍കിയ ലിങ്ക് സന്ദര്‍ശിക്കുക.

ശ്രീലങ്കയിൽ നടന്ന റെയ്‌ഡിന്‍റെ പേരിൽ സാമുഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം

മറ്റേ ചിത്രതിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഏപ്രില്‍ 2017ന് വിമിയോ എന്ന വീഡിയോ ഷെയറിംഗ് വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വീഡിയോ ലഭിച്ചു.

Untitled from Sandeep moger on Vimeo.

ഈ വീഡിയോയിലെ ഒരു ദൃശ്യത്തിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് ശ്രി ലങ്കയില്‍ പിടികുടിയ മാറുന്നകളുടെ ചിത്രങ്ങള്‍ക്കൊപ്പം പ്രചരിപ്പിക്കുന്നത്. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ട് ഇതേ വീഡിയോയുടെ തുടക്കത്തിന്‍റെതാണ്. ഈ സ്ക്രീന്‍ഷോട്ട് പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രവുമായി താരതമ്യം ചെയ്‌താല്‍ നമുക്ക് സമയം വ്യക്തമായി മനസിലാക്കും.

കുടാതെ ഇങ്ങനെയൊരു സംഭവം കോയമ്പത്തൂരില്‍ നടന്നിട്ടില്ല എന്ന് കോയമ്പത്തൂര്‍ പോലീസ് ട്വിട്ടറില്‍ വ്യക്തമാക്കിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ പ്രചരിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. കോയമ്പത്തൂരില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ല കുടാതെ ശ്രി ലങ്കയിലെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് പോസ്റ്റിലൂടെ തെറ്റിധരിപ്പിക്കുകയാണ്.

Avatar

Title:FACT CHECK: കോയമ്പത്തൂരില്‍ കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ ബിരിയാണിയില്‍ ഗുളികകള്‍ ചേര്‍ത്ത് വില്‍ക്കുന്നു എന്ന്‍ വ്യാജപ്രചരണം.

Fact Check By: Mukundan K 

Result: False