യുപിയില്‍ ബിസ്ക്കറ്റ് വാങ്ങാന്‍ പോയ മുസ്ലിം യുവാവിനെ പോലീസ് തല്ലി കൊന്നു എന്ന വാര്‍ത്ത‍ വ്യാജമാണ്…

ദേശിയം

ലോക്ക്ഡൌണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഇടയില്‍ പോലീസുകാര്‍ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നത് നമ്മള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും കണ്ടതാണ്. എന്നാല്‍ വിശപ്പടക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ബിസ്ക്കറ്റ് വാങ്ങാന്‍ അടുത്തുള്ള കടയില്‍ പോയ ഒരു മുസ്ലിം ചെരിപ്പക്കാരനെ യുപിയിലെ അംബേദ്‌കര്‍ നഗര്‍ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു കൊന്നു എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഇത്ര ക്രൂരമായി മര്‍ദിക്കാന്‍ പോലീസിന് എന്ത് അധികാരമാനുല്ലത് എന്ന് പലരും സാമുഹ്യ മാധ്യമങ്ങളില്‍ നിന്ന് ചോദ്യം ഉന്നയിച്ചു. വാര്‍ത്ത‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ യുപി പോലീസ് രംഗതെത്തി സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ തെളിവ് സഹിതം ജനങ്ങളുടെ മുന്നില്‍ കൊണ്ട് വന്നു. എന്താണ് ഈ ചെറുപ്പക്കാരന്‍റെ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം എന്ന് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ലോക്ക്ഡൗണിൽ വിശപ്പടക്കാൻ പുറത്തിറങ്ങിയ 22 വയസുകാരൻ റിസ്‌വാൻ അഹ്‌മദിനെ തല്ലിക്കൊന്നു യോഗിയുടെ UP പോലീസ്. യഥാർത്ഥ വൈറസ് RSS തന്നെയാണ് 😠”

വസ്തുത അന്വേഷണം

വാര്‍ത്ത‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയ ഉടന്നെ യുപിപോലീസ് രംഗത്ത് എത്തി. ഈ വാര്‍ത്ത‍ വ്യജമാന്നെന്നും 22 വയസായ റിസവാന്‍ അഹ്മദ് മരിച്ചത് മോട്ടോര്‍ സൈക്കളില്‍ നിന്ന് വീണ് സംഭവിച്ച പരിക്ക് കാരണം ഇന്‍ഫെക്ഷന്‍ ആയതിനാലാന്നെന്നും അംബേദ്‌കര്‍ നഗര്‍ പോലീസ് വ്യക്തമാക്കി. യുവാവിന്‍റെ പോസ്റ്റ്‌ മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലീസിന്‍റെ ലാത്തി കൊണ്ട് ഉണ്ടായ ഒരു പരിക്കും മരിച്ച യുവാവിന്‍റെ ശരീരത്തില്‍ കാണുന്നില്ല. മാത്രമല്ല,  യുവാവിന്‍റെ മരണത്തിന്‍റെ കാരണം ഹൃദയവും ശ്വാസകോശത്തിലുണ്ടായ ഇന്‍ഫെക്ഷന്‍റെ കാരണമാനെന്നും അംബേദ്‌കര്‍ നഗര്‍ പോലീസ് ട്വീറ്റ് 19 ഏപ്രിലിന് ട്വീറ്റ് ചെയ്തിട്ടുണ്ട്.



കൂടാതെ അംബേദ്‌കര്‍ നഗര്‍ പോലീസ് ഈ യുവാവിന്‍റെ ഫാമിലി ഡോക്ടര്‍ ആയ ഡോ. അബ്ദുല്‍ ഹകീമിന്‍റെ ഒരു വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ ഡോ. ഹകീം പറയുന്നത് ഇങ്ങനെ- “കുറച്ച് ദിവസം മുമ്പേ യുവാവിന്‍റെ അമ്മായി യുവാവിനെ എന്‍റെ ക്ലിനിക്കില്‍ കൊണ്ട് വന്നിരുന്നു. യുവാവിന് എന്ത് സംഭവിച്ചു എന്ന് ചോദിച്ചപ്പോള്‍, മോട്ടോര്‍ സൈക്കലില്‍ നിന്ന് വിന്നതാണ് എന്ന് അവര്‍ പറഞ്ഞു. ഞാന്‍ ഫസ്റ്റ് ഐഡ് ചെയ്തു പയ്യന്‍റെ വലിയ ആശുപത്രിയില്‍ കാണിക്കാന്‍ അവരോട് പറഞ്ഞു കുറച്ച് മരുന്നും കൊടുത്തു. അത് വാങ്ങി അവര്‍ ഇറങ്ങി പോയി. പിറ്റേ ദിവസം വിണ്ടും പയ്യന്‍റെ അമ്മായി ക്ലിനിക്കില്‍ വന്നു, പയ്യന് ഇപ്പോഴും ഭേദമില്ല എന്ന് പറഞ്ഞു വിണ്ടും മരുന്ന്‍ വാങ്ങിച്ചു പോയി. രാവിലെ ഞാന്‍ പയ്യനെ കാണാന്‍ ചെന്നപ്പോള്‍ പയ്യന്‍റെ തുടയിലുണ്ടായിരുന്ന  മുറിവ് പഴുത്തിരിക്കുകയായിരുന്നു. അതെ പോലെ എടുത്ത കാലില്‍ ഇന്‍ഫെക്ഷന്‍ ആയ കാരണം നീരുണ്ടായിരുന്നു. ഞാന്‍ വരെ ഡോക്ടറെ കാണിക്കാനും എക്സ് റേ എടുക്കാനും അവരോട് ആവശ്യപെട്ടു. എങ്ങനെ ബൈക്കില്‍ നിന്ന് വിന്നു ഈ പരിക്ക് സംഭവിച്ചത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആരും ഒന്നും മിണ്ടില്ല. പോലീസ് അടിച്ചു എന്ന കാര്യം അപ്പോള്‍ ഞാനടക്കം മൊത്തം കോളനിയില്‍ ആരോടും അവര്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇതാണ് യഥാര്‍ത്ഥ കഥ.”

കുടാതെ യുവാവിന്‍റെ അച്ഛന്‍ വീട്ടില്‍ നിന്ന് യുവാവിനെ പുറത്താക്കിയതിനെ ശേഷം ഒരു ചെറിയ വണ്ടിയില്‍ കച്ചവടം ചെയ്തു യുവാവ് ജീവിച്ചിരുന്നു. യുവാവിന് ലഹരി പദാര്‍ഥങ്ങളുടെ ആസക്തിയുമുണ്ടായിരുന്നു എന്നും കോളനിയിലെ നിവാസികള്‍ പറയുന്നു എന്ന് ഡോ. അബ്ദുല്‍ ഹകീം വീഡിയോയില്‍ കൂട്ടി ചേര്‍ക്കുന്നു.

ഫാക്റ്റ് ക്രെസണ്ടോയുടെ പ്രതിനിധി അംബേദ്‌കര്‍ നഗര്‍ പോലീസ് മേധാവിയിനോദ് സംസാരിച്ചപ്പോള്‍ അദേഹം പറഞ്ഞത് ഇങ്ങനെയാണ്-

“ഇത് വെറും വ്യാജവാര്‍ത്തയാണ്. റിസവാന്‍ എന്ന യുവാവ് മരിച്ചത് പോലീസിന്‍റെ തല്ല് കൊണ്ടിട്ടല്ല. യുവാവ് മരിച്ചതിനു ശേഷം താജ് ഗന്ജില്‍ പോലീസ് അടിച്ച കാരണമാണ് തന്‍റെ മകന്‍ മരിച്ചത് എന്ന് മരിച്ച യുവാവിന്‍റെ അച്ഛന്‍ ആരോപിച്ചു. പക്ഷെ ഞങ്ങള്‍ക്ക് ആ പ്രദേശത്തിലെ സി.സി.ടി.വി ദ്രിശ്യങ്ങളില്‍ അങ്ങനെയൊന്നു കണ്ടില്ല. പോസ്റ്റ്‌ മാര്‍ട്ടം റിപ്പോര്‍ട്ട്‌ പ്രകാരം യുവാവ് മരിച്ചത് പേറികാര്‍ഡ്യല്‍ എഫ്ഫ്യുജന്‍ (ഹൃസ്യത്തില്‍ വെള്ളം കയറിയാ കാരണമുണ്ടാവുന്ന ഒരു രോഗം) കാരണം ആണ്. കുടാതെ റിസ്വാനിനെ ചികിത്സിച്ച ഡോക്ടറും റിസ്വാന്‍ മോട്ടോര്‍ സൈക്കളില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്ന് റിസ്വാന്‍റെ കുടുംബകാര്‍ പറഞ്ഞത്. റിസ്വാന് സെപ്റ്റിസീമിയയുമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ സംശയിക്കുന്നു.-അംബേദ്‌കര്‍ നഗര്‍ പോലീസ് എസ.പി. അലോക് പ്രിയദര്‍ശി.”

ഫാക്റ്റ് ക്രെസേണ്ടോക്ക് റിസ്വാന്‍റെ’ പോസ്റ്റ്‌ മാര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചു. പോസ്റ്റ്‌ മാര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന്‍റെ കാരണം പേറികാര്‍ഡ്യല്‍ എഫ്ഫ്യുജന്‍ ആന്നെന്ന്‍ എഴുതിയാതായി നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Fact Crescendo

നിഗമനം

യുപിയില്‍ റിസ്വാന്‍ അഹ്മദ് എന്ന 22 വയസായ യുവാവ് ബിസ്ക്കറ്റ് വാങ്ങിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പോലീസിന്‍റെ അടി കൊണ്ട് മരിച്ചു എന്ന വാര്‍ത്ത‍ പൂര്‍ണ്ണമായി തെറ്റാണ്. റിസ്വാന്‍റെ പോസ്റ്റ്‌ മാര്‍ട്ടം റിപ്പോര്‍ട്ട്‌ പ്രകാരം റിസ്വാന്‍ മരിച്ചത് പേറികാര്‍ഡ്യല്‍ എഫ്ഫ്യുജനും ശ്വാസകോശത്തിലുണ്ടായ ഇന്‍ഫെക്ഷനില്‍ നിന്നാണ്. പോസ്റ്റ്‌ മാര്‍ട്ടം റിപ്പോര്‍ട്ട്‌ പ്രകാരം റിസ്വാന്‍റെ ശരീരത്തില്‍ പോലീസിന്‍റെ ലാത്തി കൊണ്ട് പരിക്കുകള്‍ കണ്ടെതിട്ടില്ല. റിസ്വാന്‍റെ ചികിത്സിച്ച ഫാമിലി ഡോക്ടറിനെയും രിസവാന്‍ ബൈക്കില്‍ നിന്ന് വീണിട്ടാണ് പരിക്കേറ്റത് എന്ന് റിസ്വാന്‍റെ ബന്ധുക്കള്‍ പറഞ്ഞത്.

Avatar

Title:യുപിയില്‍ ബിസ്ക്കറ്റ് വാങ്ങാന്‍ പോയ മുസ്ലിം യുവാവിനെ പോലീസ് തല്ലി കൊന്നു എന്ന വാര്‍ത്ത‍ വ്യാജമാണ്…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •