
പ്രസവശേഷം അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കി എന്ന പേരില്‍ വിവാദങ്ങള്‍ ഉണ്ടായതും അനുപമ-അജിത്ത് ദമ്പതികൾക്ക് പോരാട്ടങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ തിരിച്ചു കിട്ടിയതുമെല്ലാം മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നാമെല്ലാവരും അറിഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇതേച്ചൊല്ലി ചൂടുപിടിച്ച ചർച്ചകളാണ് നടന്നത്. അനുപമയുടെ ഭാഗത്തും ആന്ധ്ര ദമ്പതികളുടെ ഭാഗത്തും പക്ഷം പിടിച്ച് ഒരുപാട് പേർ സാമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവച്ചു.
അനുപമയുടെ ഭാഗത്താണ് ന്യായം എന്നും അതല്ല ആന്ധ്ര ദമ്പതികള്‍ക്കാണ് കുഞ്ഞിനെ നല്‍കേണ്ടിയിരുന്നത് എന്നും പലരും വാദിച്ചു. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു പ്രചരണമാണ് ഇവിടെ നൽകിയിട്ടുള്ളത്
പ്രചരണം
അനുപമയുടെ ഭർത്താവ് അജിത്തിന് സർക്കാർ ജോലി നൽകണമെന്ന് ചില സാമൂഹ്യ പ്രവർത്തകർ അടങ്ങുന്ന പ്രമുഖര്‍ നിവേദനം നൽകിയെന്നാണ് പ്രചരണം. “ഭരണകൂട ഭീകരതയുടെ ഇര അജിത്തിന് സർക്കാർ ജോലി നൽകുക പോരാട്ടങ്ങൾ അവസാനിക്കുന്നില്ല… സർക്കാരിനോടും മുഖ്യമന്ത്രിയോടും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരുടെ നിവേദനം… എന്ന വാചകങ്ങൾ അജിത്തിന്‍റെ ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. കൂടാതെ ബി ആർ പി ഭാസ്കർ, കെ സച്ചിദാനന്ദൻ, കെ അജിത, ഡോക്ടർ ദേവിക തുടങ്ങി തുടങ്ങി നിരവധി സാമൂഹ്യ പ്രവർത്തകരുടെ പേരുകളും പോസ്റ്റിലെ ലിസ്റ്റില്‍ നൽകിയിട്ടുണ്ട്.

സാമൂഹ്യ പ്രവർത്തകരും സാഹിത്യകാരന്മാരും ഇത്തരത്തില്‍ ഒരു നിവേദനം നൽകിയിട്ടില്ല എന്നും വ്യാജ പ്രചരണമാണ് നടത്തുന്നതെന്നും ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി
വസ്തുത ഇങ്ങനെ
പലരും ഇതേ പോസ്റ്റര്‍ വാസ്തവമറിയാതെ പങ്കുവയ്ക്കുന്നുണ്ട്:

ഇത് തെറ്റായ പ്രചരണമാണെന്നും ഇത്തരത്തിലൊരു നിവേദനം ഇതിൽ പേര് നൽകിയിരിക്കുന്ന ആരും നൽകിയിട്ടില്ല എന്നും വ്യക്തമാക്കി മലയാളത്തിലെ പല മാധ്യമങ്ങളും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അജിത്തും അനുപമയും തങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ പേരൂർക്കട പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയതായി വാർത്തയിൽ പറയുന്നുണ്ട്. ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ പേരൂർക്കട പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചു. അനുപമയും അജിത്തും ഇത്തരത്തിൽ ഒരു പരാതി നൽകിയിട്ടുണ്ട് എന്ന് പേരൂര്‍ക്കട സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഞങ്ങളോട് വ്യക്തമാക്കി. കൂടാതെ ഞങ്ങൾ പോസ്റ്റിലെ പേരുകളിൽ പരാമർശിക്കുന്ന പ്രമുഖ കവിയായ സച്ചിദാനന്ദനോട് സംസാരിച്ചു അദ്ദേഹം ഞങ്ങളോട് വ്യക്തമാക്കിയ ഇങ്ങനെയാണ്: “ഇത് പൂർണമായും വ്യാജ പ്രചരണമാണ്. അജിത്തിന്‍റെയുംഅനുപമയുടെയും കേസിൽ അന്വേഷണം ശരിയായ രീതിയിൽ ഉണ്ടാകണമെന്ന് കുറച്ചുപേർ ചേർന്ന് ഒപ്പിട്ട നിവേദനം നൽകിയിരുന്നു. എന്നാൽ ജോലി നൽകണമെന്ന് അതിൽ യാതൊരു പരാമർശവുമില്ല. ഇത്തരത്തില്‍ ദുഷ്പ്രചരണം നടത്തുകയാണ്. അജിത്തിന് ജോലി നല്‍കണം എന്ന ആവശ്യമുന്നയിച്ച് ഞങ്ങൾ നിവേദനം നൽകിയിട്ടില്ല.”
പ്രസ്തുത പ്രചരണത്തെ കുറിച്ച് മനോരമ പ്രസിദ്ധീകരിച്ച ലേഖനം ബി ആർ പി ഭാസ്ക്കര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

അനുപമയുടെ അജിത്തിനോട് ഞങ്ങൾക്ക് സംസാരിക്കാൻ സാധിച്ചില്ല അവരുടെ പ്രസ്താവന ലഭിച്ചു കഴിഞ്ഞാൽ അത് അത് അത് ലേഖനത്തിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. ഈ പോസ്റ്റിലൂടെ തെറ്റായ വാർത്തയാണ് പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. അനുപമയുടെ ഭർത്താവ് അജിത്തിന് സർക്കാർ ജോലി നൽകണമെന്നാവശ്യപ്പെട്ട് സാമൂഹിക സാഹിത്യ രംഗത്തെ പ്രമുഖര്‍ നിവേദനം ഒപ്പിട്ടു നൽകി എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചരണമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:അജിത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖര്‍ നിവേദനം ഒപ്പിട്ടു നല്‍കിയെന്ന് തെറ്റായ പ്രചരണം…
Fact Check By: Vasuki SResult: False
