FACT CHECK: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

പ്രാദേശികം രാഷ്ട്രീയം

വിവരണം 

മുസ്ലിം ലീഗിന്‍റെ മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി തന്‍റെ സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടിരുന്നു. ഇതിനെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

ഈ വാര്‍ത്തയുടെ ചുവടു പിടിച്ച് മറ്റൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. 

അടൂര്‍ പ്രകാശ എംപിയുടെ പേരിലാണ് വാര്‍ത്ത. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാര്‍ത്ത ഇങ്ങനെയാണ്: “MP പണി എനിക്കും മതിയായി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് അടൂര്‍ പ്രകാശ്.” പോസ്റ്റിനു അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്: “#അയ്യോ_പാവം . #19_വാഴകളെ_ജയിപ്പിച്ച്_വിട്ട_കേരള_ജനതയുടെ_കഷ്ടകാലം’ MLA സ്ഥാനം രാജിവെച്ച് MP ആയി, ഇനി MP സ്ഥാനം രാജിവെച്ച് MLA ആകണം പോലും. ഇങ്ങനെ കേരളത്തിലെ ജനങ്ങളുടെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം സമ്മതിക്കണം’ എവൻ പുലിയാണ് കേട്ടോ!!🤣😄😅”

screenshot-www.facebook.com-2020.12.31-15_26_42.png
archived linkFB post

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി.

വിശദാംശങ്ങള്‍  ഇങ്ങനെ

ഞങ്ങള്‍ ഫേസ്ബുക്കില്‍ കൂടുതല്‍ തിരഞ്ഞപ്പോള്‍ ഈ വാര്‍ത്ത  നിരവധിപ്പേര്‍ പങ്കുവയ്ക്കുന്നുണ്ട് എന്ന് മനസ്സിലായി.

screenshot-www.facebook.com-2020.12.31-14_39_12.png

വാര്‍ത്തയുടെ വ്യക്തതയ്ക്കായി ഞങ്ങള്‍ മാധ്യമങ്ങളില്‍ തിരഞ്ഞു നോക്കി. എന്നാല്‍ ഇത്തരത്തിലുള്ളതോ സമാനമായതോ ആയ യാതൊരു വാര്‍ത്തയും കാണാന്‍ കഴിഞ്ഞില്ല. പിന്നീട് ഞങ്ങള്‍ അടൂര്‍ പ്രകാശ് എംപിയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ച് നോക്കി. അദ്ദേഹം അതിലൂടെ പൊതുജനങ്ങളുമായി പതിവായി സംവദിക്കാറുണ്ട്. എന്നാല്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് പോലെ ഒരു കാര്യം അദ്ദേഹം നല്‍കിയിട്ടില്ല.

വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഒരിടത്ത് നിന്നും ലഭിക്കാത്തതിനാല്‍ കൃത്യതയ്ക്കായി ഞങ്ങള്‍ അടൂര്‍ പ്രകാശ് എം പിയുമായി സംസാരിച്ചു. 

“ഇത് വെറും വ്യാജ പ്രചരണം മാത്രമാണ്. ഇങ്ങനെയൊരു കാര്യം ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നെ എംപി എന്നുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിയില്‍ നിന്ന് വേറിട്ട്‌ എനിക്ക് സ്വന്തം തീരുമാനങ്ങള്‍ ഇല്ല. ഞാന്‍ എം പി സ്ഥാനം രാജി വച്ച് നിയമസഭയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് മനപൂര്‍വം നടത്തുന്ന വ്യാജ പ്രചരണം മാത്രമാണ്.”

എം പി സ്ഥാനം രാജി വച്ച് നിയമസഭയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല എന്ന് അടൂര്‍ പ്രകാശ് എംപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണ്. എം പി സ്ഥാനം രാജി വച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍  മത്സരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല എന്ന് അടൂര്‍ പ്രകാശ് എംപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Avatar

Title:പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •