FACT CHECK: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം സാമൂഹികം

ഭക്ഷണത്തിലെ ഹലാൽ വിവേചനത്തിന് എതിരായി ഡിവൈഎഫ്ഐ കഴിഞ്ഞദിവസം ഫുഡ് സ്ട്രീറ്റ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇസ്ലാംമതത്തിൽ വിലക്കപ്പെട്ട ഭക്ഷണവും ഡിവൈഎഫ്ഐയുടെ  ഫുഡ് സ്ട്രീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. സംഘപരിവാര്‍ അനുകൂലികളായ കേരളത്തിലെ പല നേതാക്കളും ഡിവൈഎഫ്ഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം സ്വന്തം പാർട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരണം നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.

പ്രചരണം 

 റഹീം പാർട്ടി വിട്ടു എന്ന് പ്രചരിപ്പിക്കുന്ന എന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “അബ്ദുള്ളകുട്ടി പിന്നാലെ റഹീമും ബിജെപിയിലേക്ക് കേന്ദ്ര മന്ത്രിസഭയിലേക്ക് റഹീമിനെ പരിഗണിച്ചേക്കും റഹീമിനെ മാസ്സ് എൻട്രി പിണറായി വിജയനെയും മരുമകൻ റിയാസിനെയും അവഗണനയിൽ പ്രതിഷേധിച്ച്..”

കൂടാതെ  “ചുവപ്പ് നരച്ചാൽ കാവി😡

എടാ ലുട്ടാപ്പി റഹീമേ നീ സംഘികളെ പ്രീണിപ്പികുന്നത് കണ്ടപ്പോഴേ മനസ്സിലായി നീ ചാണകത്തിലേക്ക് ആണെന്ന്.

ഇനി വെറും ലുട്ടാപ്പിയല്ല  ചാണക ലുട്ടാപ്പി “😁😄 “എന്ന അടിക്കുറിപ്പും  പോസ്റ്റിനു നൽകിയിട്ടുണ്ട്.

archived linkFB post

എ എ റഹീമിനെതിരെ പൂർണ്ണമായും വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് വാർത്തയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് വ്യക്തമായി.

വസ്തുത അന്വേഷണം 

 ഈ വാർത്ത മുഖ്യധാരാ മാധ്യമങ്ങളോ അല്ലെങ്കിൽ നവമാധ്യമങ്ങളിൽ മറ്റെവിടെയെങ്കിലുമോ പ്രസിദ്ധീകരിച്ചതായി കാണാൻ കഴിഞ്ഞില്ല. അതായത് ഈ പോസ്റ്റില്‍ മാത്രമാണ് ഇത്തരത്തിൽ ഒരു പ്രചരണം നടത്തുന്നത്.  അതിനാൽ വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ ഞങ്ങൾ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമുമായി സംസാരിച്ചു. അദ്ദേഹം മറുപടി നല്‍കിയത്  ഇങ്ങനെയാണ്:  “ഇത് പൂർണമായും വ്യാജ പ്രചരണമാണ്. ഞാൻ പാർട്ടി വിട്ട് എവിടെയും പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. സാമൂഹ്യ മാധ്യമങ്ങളിൽ ടാർഗറ്റ് ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. എനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം കൂടെക്കൂടെ  പ്രത്യക്ഷപ്പെടാറുണ്ട്. ഇതും അത്തരത്തിൽ ഒന്ന് മാത്രമാണ്.”

 പോസ്റ്റിലെ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ബിജെപിയിലേക്ക് പോകുന്നുവെന്ന്  സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം പൂർണ്ണമായും തെറ്റാണ് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •