
വിവരണം
സാമൂഹ്യ മാധ്യമ പ്രചരണങ്ങളില്‍ നിരന്തരം ഉള്‍പ്പെടുന്ന ഒരാളാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അദ്ദേഹത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ചില വാര്‍ത്തകള്‍ വ്യാജമായിരുന്നു എന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നു എന്ന് ഇതിനു മുമ്പും വ്യാജ വാര്‍ത്ത പ്രചരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ചിലത് താഴെ കൊടുക്കുന്നു:
പി ജയരാജന്‍റെ പേരിൽ പ്രചരിക്കുന്ന ഈ പരാമർശം വ്യാജമാണ്
സിപിഎം നേതാവ് പി ജയരാജനോടൊപ്പം പാലത്തായി പീഡന കേസിലെ പ്രതി നിൽക്കുന്ന ചിത്രം മോര്‍ഫിങ് ചെയ്തതാണ്…
മുഖ്യമന്ത്രിയെ വിമർശിച്ച് പി ജയരാജൻ പരാമർശം നടത്തിയിട്ടില്ല…
സിപിഎം നേതാവ് പി.ജയരാജന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചരണം സത്യമാണോ?
പിണറായി വിജയനെപ്പറ്റി പി ജയരാജൻ ഇങ്ങനെ പറഞ്ഞിരുന്നോ..?
ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ പറ്റിയുള്ള ഒരു പ്രചാരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇതാണ്: “പി ജയരാജന്‍ സിപിഎമ്മുമായി അകലുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനം…”

എന്നാല്‍ ഇത് വ്യാജ പ്രചരണം മാത്രമാണെന്നും പി ജയരാജന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും ഞങ്ങള്‍ കണ്ടെത്തി. വിശദാംശങ്ങള്‍ പങ്കുവയ്ക്കാം.
വസ്തുതാ വിശകലനം
ഞങ്ങള്‍ ഫേസ്ബുക്കില്‍ അന്വേഷിച്ചപ്പോള്‍ പലരും ഇതേ വിവരണമുള്ള പോസ്റ്റ് പ്രചരിപ്പിക്കുന്നതായി കാണാന്‍ കഴിഞ്ഞു.
മാധ്യമങ്ങളില്‍ ഇങ്ങനെ ഒരു വാര്‍ത്ത വന്നിട്ടില്ല. പി ജയരാജന്‍ ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ അതിന് വാര്‍ത്താ പ്രാധാന്യം ഉണ്ടാകും. എന്നാല്‍ ഒരു മാധ്യമവും ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല. പിന്നീട് ഞങ്ങള്‍ പി ജയരാജന്‍റെ ഫേസ്ബുക്ക് പേജില്‍ തിരഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു ആശയം അദ്ദേഹം പങ്കുവച്ചിട്ടില്ല. അദ്ദേഹം പതിവായി ഫേസ്ബുക്കില്‍ കാര്യങ്ങള്‍ പങ്കുവയ്ക്കുക പതിവാണ്.
തുടര്‍ന്ന് ഞങ്ങള്‍ എ കെ ജി സെന്ററുമായി ബന്ധപ്പെട്ടു. ഇത് വ്യാജ പ്രചരണം മാത്രമാണെന്നും കൂടുതല്‍ വ്യക്തതയ്ക്കായി പി ജയരാജനോട് നേരിട്ട് ഇതേപ്പറ്റി ചോദിക്കാമെന്നും ഓഫീസ് സെക്രട്ടറി അറിയിച്ചു.
തുടര്‍ന്ന് ഞങ്ങള്‍ പി ജയരാജനുമായി സംസാരിച്ചു. “ഇത് വെറും വ്യാജ പ്രചരണം മാത്രമാണ്. ഇങ്ങനെയൊന്നും ഞാന്‍ ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ല. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വ്യാജ പ്രചാരണങ്ങള്‍ എനിക്കെതിരെ നടത്തുകയാണ്.”
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത വെറും വ്യാജ പ്രചരണം മാത്രമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. പി ജയരാജന്‍ സിപിഎമ്മുമായി അകലുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു എന്നുമുള്ള പ്രചരണം പൂര്‍ണ്ണമായും വ്യാജ പ്രചരണം മാത്രമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Title:നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ പി ജയരാജന്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു എന്നുള്ള പ്രചരണം വ്യാജമാണ്…
Fact Check By: Vasuki SResult: False
