‘തീവ്രവാദികളുമായി ചേർന്ന് മത്സരിക്കാൻ തയ്യാറെടുത്ത് യുഡിഎഫ്’ എന്ന് ദുഷ്പ്രചരണം…

രാഷ്ട്രീയം | Politics

വിവരണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ്. 

കോവിഡും അതേതുടര്‍ന്നുണ്ടായ പ്രശ്നങ്ങളും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ കഴിഞ്ഞദിവസം മുതല്‍ ചില വാർത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. 

തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയുമായി കൈകോർക്കും എന്ന് ലീഗ് നിലപാട് എടുത്തു എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്ന വാര്‍ത്ത. 

തീവ്രവാദികളുമായി ചേർന്ന് മത്സരിക്കാൻ തയ്യാറെടുപ്പ് യുഡിഎഫ് എന്ന തലക്കെട്ടിൽ ഈ വാർത്ത പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് തോൽവി ഉറപ്പിച്ചു. ഇതിന്‍റെ ഫലമായി തീവ്രവാദ സംഘടനകളുമായി വരെ സഖ്യമുണ്ടാക്കി. യുഡിഎഫ് മുന്നണി തീവ്രവാദ മുന്നണിയായി മാറി. മറുപക്ഷത്ത് മതേതര ജനതയെ അണിനിരത്തി ഇടതുപക്ഷം കരുത്തു കാട്ടുന്നു. 

തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയുമായി കൈകോർക്കാം എന്ന് ലീഗ്. എല്ലാ തീവ്രവാദികളും ഒരുവശത്ത് മതേതര ഇടതുപക്ഷത്ത് മറുവശത്ത് എന്ന് വിവരണവുമായി മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടിയുടെയും ചിത്രവുമായാണ് വാര്‍ത്ത ഫേസ്ബുക്ക് പേജുകളിൽ പ്രചരിക്കുന്നത്. 

archived linkFB post

എന്നാൽ ഞങ്ങൾ മുസ്ലിം ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ട അപ്പോൾ ഈ വാർത്ത അടിസ്ഥാനരഹിതമാണ് എന്ന് അവർ വ്യക്തമാക്കി. 

അവർ വാര്‍ത്തയെ കുറിച്ച് നൽകിയ 

വിശദീകരണം ഇങ്ങനെയാണ്

“എസ്ഡിപിഐ എന്ന സംഘടനയുമായി സത്യം ഉണ്ടാക്കുന്നതിനെ കുറിച്ച് ഞങ്ങൾ ഇതുവരെ ആലോചിച്ചിട്ടു പോലുമില്ല. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കുമെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ഇക്കാര്യം പികെ കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.” പികെ കുഞ്ഞാലിക്കുട്ടിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗം ഉബൈദ് മാഷ് ആണ് ഞങ്ങളുടെ പ്രതിനിധിയോട് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ പികെ കുഞ്ഞാലിക്കുട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതേപ്പറ്റിയുള്ള വിശദീകരണവും മാധ്യമങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ വിശദീകരണത്തിന്‍റെ വീഡിയോയും നല്കിയിട്ടുണ്ട്.

archived linkpkkunhalikutty

എസ്‌ഡി‌പി‌ഐയുമായോ ജമാ അത്തെ ഇസ്ലാമിയുമായോ തെരെഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുമെന്ന്  മുസ്ലീം ലീഗ് നേതാക്കള്‍ ആരും ഇതുവരെ ഒരിടത്തും പറഞ്ഞിട്ടില്ല എന്നാണ് മുസ്ലീം ലീഗ് ട്രഷററും എംപിയുമായ അബ്ദുള്‍ വഹാബിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അബ്ദുള്‍ റഹ്മാന്‍ ഞങ്ങളോടു വ്യക്തമാക്കിയത്. “തെരെഞ്ഞെടുപ്പിലെ സഖ്യം ചേരലുകളെ പറ്റി ഇനിയും ലീഗ് ചര്ച്ച ചെയ്യാന്‍ ഇരിക്കുന്നതേയുള്ളൂ. അല്ലാതെ ഏതെങ്കിലും സംഘടനയുമായി സഖ്യം ചേർന്നുവെന്ന് മുസ്ലിം ലീഗ് ഇതുവരെയും ഒരിടത്തും പറഞ്ഞിട്ടില്ല. ബാക്കിയൊക്കെ മാധ്യമ സൃഷ്ടിയാണ്”

സഖ്യം ചേരലിന്‍റെ പേരിൽ ലീഗ് രണ്ട് തട്ടിലാണ് എന്നുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

എസ്‌ഡി‌പി‌ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായി ഇതുവരെ ലീഗ് സഖ്യം ഒന്നും ഉണ്ടാക്കിയിട്ടില്ല. ഇത്തരത്തിൽ വരുന്ന വാർത്തകൾ ഒക്കെ വെറും ദുഷ്പ്രചരണങ്ങൾ മാത്രമാണ് എന്നാണ്ഞങ്ങളുടെ അന്വേഷണത്തിൽ എസ്ഡിപിഐയും ആയോ ജമാഅത്തെ ഇസ്ലാമിയും ആയോ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് ഒരിടത്തും പറഞ്ഞിട്ടില്ല. അതിനാൽ പോസ്റ്റിലെ വാർത്ത വിശ്വാസയോഗ്യമല്ല. 

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇത്തരത്തില്‍ ഒരു ചര്‍ച്ച ഇതുവരെ യു‌ഡി‌എഫിന്‍റെ മുന്നില്‍ എത്തിയിട്ടില്ല. ഇതൊക്കെ വെറും ദുഷ്പ്രചാരണമാണ് എന്ന മറുപടിയാണ് അവിടെ നിന്നും ലഭിച്ചത്. 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ഇതുവരെ എസ്‌ഡി‌പി‌ഐ യുമായോ ജമാ അത്തെ ഇസ്ലാമിയുമായോ സഖ്യം ചേർന്നിട്ടില്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന വാർത്തകൾ ദുഷ്പ്രചരണങ്ങൾ ആണെന്ന് മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. 

Avatar

Title:‘തീവ്രവാദികളുമായി ചേർന്ന് മത്സരിക്കാൻ തയ്യാറെടുത്ത് യുഡിഎഫ്’ എന്ന് ദുഷ്പ്രചരണം…

Fact Check By: Vasuki S 

Result: False