രാഷ്ട്രീയം മറക്കുന്നുവെന്ന് കെപിസിസി യോഗത്തിൽ ശശി തരൂരിനെയും പി ജെ കുര്യനും വിമർശിച്ചു എന്ന പ്രചരണം തെറ്റാണ്..

രാഷ്ട്രീയം

വിവരണം

ലോകമെമ്പാടും ഭീതി വിതച്ച് നിയന്ത്രണാതീതമായി മുന്നോട്ടുനീങ്ങി കൊണ്ടിരിക്കുന്ന കോവിഡ് മാഹാമാരിയെ പ്രതിരോധിക്കാൻ ഭരണപക്ഷം മുന്നിട്ടിറങ്ങുന്നത് പോലെതന്നെ ഇതര രാഷ്ട്രീയ പാർട്ടികളും രംഗത്തുണ്ട്.

അതുകൊണ്ടുതന്നെ ഇവർ തമ്മിലുള്ള രാഷ്ട്രീയ മത്സരങ്ങളെ പറ്റിയുള്ള വാർത്തകളും മാധ്യമങ്ങളിൽ നിറയുന്നുണ്ട്. കോവിഡ് വ്യാപനവും ലോക്ക്ഡൌണും മൂലം അന്യദേശങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തി എത്തിക്കുവാൻ കോൺഗ്രസും മുസ്ലിം ലീഗും എല്ലാം വാഹനങ്ങൾ ഏർപ്പാടാക്കുന്നതായി നാം മാധ്യമ വാർത്തകൾ കാണുന്നുണ്ട്. 

ഇതിനിടെ ഇപ്പോൾ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത് കേരളത്തിലെ കോവിഡ് നിർണയ കിറ്റ് എത്തിച്ചു നൽകിയ തരൂരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കുര്യനും രാഷ്ട്രീയം മറക്കുന്നു എന്ന് കെപിസിസി.  എത്രത്തോളം നീചമാണ് ഈ കോൺഗ്രസുകാരുടെ മനസ്സ് അതെ മരണത്തിന് വ്യാപാരികൾ.. ഡോക്ടർ ശശി തരൂർ തരൂരിനെയും പിജെ കുര്യന്‍റെയും ചിത്രങ്ങളും വാർത്തയോടൊപ്പം നൽകിയിട്ടുണ്ട്.

archived linkFB post

കഴിഞ്ഞദിവസം ഗാര്‍ഡിയൻ എന്ന യൂറോപ്യൻ മാധ്യമം കേരളത്തിലെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ പ്രശംസിച്ച് വാർത്ത നൽകിയിരുന്നു ഇത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടം ആണെന്ന് ശശിതരൂർ അഭിപ്രായപ്പെടുകയുണ്ടായി. ഇക്കാര്യവും പിജെ കുര്യൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി എന്ന് കാര്യവും കെ‌പി‌സി‌സി കാര്യസമിതിയില്‍ വിമർശനത്തിന് ഇടയാക്കി എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. 

എന്നാൽ ഞങ്ങൾ വസ്തുത അന്വേഷിച്ചു നോക്കിയപ്പോൾ ഈ പ്രചരണം തീർത്തും തെറ്റാണ് എന്ന് വ്യക്തമായി. 

ഞങ്ങളുടെ അന്വേഷണത്തിന് വിശദാംശങ്ങൾ ഇങ്ങനെയാണ്:

വസ്തുത വിശകലനം 

ഞങ്ങൾ ആദ്യം ഈ വാർത്തയുടെ കീ വീട് വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരിഞ്ഞുനോക്കി. അപ്പോൾ ദേശാഭിമാനി എന്ന മാധ്യമം സമാന വാർത്ത നൽകിയിരിക്കുന്നതായി കണ്ടു ദേശാഭിമാനിയുടെ വാർത്തയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.  “സർക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് അതിനു ശശി തരൂർ എംപി പി ജെ കുര്യൻ തുടങ്ങിയവർക്കെതിരെ കെപിസിസി പ്രിയ കാര്യ സമിതിയിൽ രൂക്ഷവിമർശനം സർക്കാർനടപടികളെ പുകഴ്ത്തി ലേഖനം എഴുതുകയും കയ്യടി നേടാൻ ശ്രമിക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ മറക്കുകയാണ് പി സി വിഷ്ണുനാഥ് ഷാനിമോൾ ഉസ്മാൻ പരിഹസിച്ചു

പ്രതിപക്ഷം സർക്കാരിനെതിരെ ആക്ഷേപങ്ങൾ ചെയ്യുമ്പോഴാണ് മറ്റുചിലർ സർക്കാരിനെ പുകഴ്ത്തി ഗുഡ് സർട്ടിഫിക്കറ്റ് നേടാൻ ശ്രമിക്കുന്നു എന്നായിരുന്നു വിമർശനം..” ഇങ്ങനെയാണ് വാർത്തയുടെ ഉള്ളടക്കം.

archived link

ഞങ്ങൾ ഈ വാർത്തയുടെ യാഥാർത്ഥ്യം അറിയാനായി കെപിസിസി വക്താവ് ജോസഫ് വാഴക്കനോട് വാര്‍ത്തയുടെ വിശദാംശങ്ങൾ അന്വേഷിച്ചു.  അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ് 

അരൂർ എംഎൽഎ എംപി ഷാനിമോൾ ഉസ്മാന്‍റെ പേര് എടുത്ത് പറഞ്ഞിരിക്കുന്നതിനാൽ ഞങ്ങൾ ഷാനിമോൾ ഉസ്മാനുമായി സംസാരിച്ചിരുന്നു. ഷാനിമോൾ ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. 

ഞങ്ങളുടെ അന്വേഷണത്തിൽ കെപിസിസി വക്താവ് ജോസഫ് വാഴക്കനും അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാനും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന അതിനാൽ വാർത്ത വിശ്വസിക്കാനാകില്ല.

മറ്റു മാധ്യമങ്ങൾ ഒന്നും ഇതേപ്പറ്റി വാർത്തകൾ നൽകിയിട്ടില്ല സാമൂഹ്യ മാധ്യമങ്ങളിലും ഇത്തരത്തിൽ പ്രചാരണങ്ങൾ പേരെ കാണാനില്ല അതിനാൽ പോസ്റ്റ് തെറ്റാണ് എന്ന് അനുമാനിക്കാം.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. 

ഡോക്ടർ ശശി തരൂരും പി ജെ കുര്യനും രാഷ്ട്രീയ മറക്കുകയാണ് എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനം ഉണ്ടായി  എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്ന് കെപിസിസി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Avatar

Title:രാഷ്ട്രീയം മറക്കുന്നുവെന്ന് കെപിസിസി യോഗത്തിൽ ശശി തരൂരിനെയും പി ജെ കുര്യനും വിമർശിച്ചു എന്ന പ്രചരണം തെറ്റാണ്..

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •