
ഫെബ്രുവരി 5 മുതല്‍ ഫെസ്ബൂക്കില്‍ ഒരു പോസ്റ്റ് ഏറെ പ്രച്ചരിക്കുക യാണ്. വൈറല്‍ ആയ ഈ പോസ്റ്റ് പ്രകാരം ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുകയോ ബലാത്സംഗം ചെയ്യുന്നുവെന്ന് സംശയിക്കപ്പെടുകയോ ചെയ്യുന്നുവെങ്കിൽ, പുരുഷനെ കൊല്ലാൻ അല്ലെങ്കിൽ ആ വ്യക്തിയെ അപകടപ്പെടുത്താൻ പരമമായ അവകാശം അവൾക്കുണ്ട്. ഇതിന്റെ അടിസ്ഥാനം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമം ഐ.പി.സി. 233 ആണെന്ന് പോസ്റ്റ് വാദിക്കുന്നു. പോസ്റ്റിന് ഇന്ന് വരെ ലഭിച്ചിരിക്കുന്നത് ഏകദേശം 2000 ഷെയറുകളാണ്. എന്നാല്‍ ഈ വൈറല്‍ പോസ്റ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ വാദിക്കുന്നത് പൂർണമായി തെറ്റാണെന്ന് മനസിലായി. ഐ.പി.സി. 233 വകുപ്പിന്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അറിയാം.
വിവരണം

Archived Link |
പോസ്റ്റിന്റെ ക്യാപ്ഷന്‍ ഇപ്രകാരമാണ്: “ഒടുവിൽ ഒരു പുതിയ നിയമം പാസാക്കി. _ഇന്ത്യൻ പീനൽ കോഡ്_233 പ്രകാരം. ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടുകയോ ചെയ്യുന്നുവെന്ന് സംശയിക്കുന്നുവെങ്കിൽ, പുരുഷനെ *കൊല്ലാൻ* അല്ലെങ്കിൽ ആ വ്യക്തിയെ *അപകടപ്പെടുത്താൻ* പരമമായ അവകാശം അവൾക്കുണ്ട്. പെൺകുട്ടിയെ *കൊലപാതകത്തിന് കുറ്റപ്പെടുത്തുകയില്ല*.
നിങ്ങൾക്ക് പറയാൻ സാധിക്കുന്നത്ര ആളുകളോട് പറയുക. നിങ്ങൾക്ക് കഴിയുന്നിടത്തോളം ഇത് share ചെയ്യുക.
1. *രാത്രി വൈകി ഒരു ഉയർന്ന അപ്പാർട്ട്മെന്റിൽ ഒരു ലിഫ്റ്റിൽ പ്രവേശിക്കാൻ തയ്യാറെടുക്കുമ്പോൾ ഒരു അപരിചിതനായ പുരുഷന്റെ കൂട്ടത്തിൽ തനിയെ പോകേണ്ടിവന്നാൽ ഒരു സ്ത്രീ എന്തുചെയ്യണം… ?????*
വിദഗ്ദ്ധർ പറയുന്നു:…നിങ്ങൾക്ക് പതിമൂന്നാം നിലയിലെത്തണമെങ്കിൽ, *നിങ്ങളുടെ ലക്ഷ്യസ്ഥാനം വരെയുള്ള എല്ലാ ബട്ടണുകളും അമർത്തുക*. എല്ലാ നിലയിലും നിർത്തുന്ന ഒരു ലിഫ്റ്റിൽ നിങ്ങളെ ആക്രമിക്കാൻ ആരും ധൈര്യപ്പെടില്ല.
2. *നിങ്ങളുടെ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ ഒരു അപരിചിതൻ നിങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും???*
അടുക്കളയിലേക്ക് ഓടുക.
വിദഗ്ദ്ധർ പറയുന്നു: *മുളകുപൊടിയും മഞ്ഞളും* എവിടെ സൂക്ഷിക്കുന്നുവെന്ന് നിങ്ങൾക്കറിയാം. കത്തികളും പ്ലേറ്റുകളും എവിടെയാണ്. ഇവയെല്ലാം മാരകായുധങ്ങളാക്കാം.മറ്റൊന്നുമില്ലെങ്കിൽ, പ്ലേറ്റുകളും പാത്രങ്ങളും എറിയാൻ ആരംഭിക്കുക. അവ തകർന്നോട്ടെ. *നിലവിളി*… ശബ്ദം ഒരു ഉപദ്രവകാരിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് ഓർമ്മിക്കുക. പിടിക്കപ്പെടാൻ അയാൾ ആഗ്രഹിക്കുന്നില്ല.
3. *രാത്രിയിൽ ഒരു ഓട്ടോ അല്ലെങ്കിൽ ടാക്സി എടുക്കൽ.*
വിദഗ്ദ്ധർ പറയുന്നു: രാത്രിയിൽ ഒരു ഓട്ടോയിൽ കയറുന്നതിന് മുമ്പ്, അതിന്റെ *രജിസ്ട്രേഷൻ*നമ്പർ* രേഖപ്പെടുത്തി, നിങ്ങളുടെ കുടുംബത്തിലുള്ള ഒരാളെയോ, സുഹൃത്തിനെയോ വിളിച്ച് ഡ്രൈവറുടെ ഭാഷയിൽ വിശദാംശങ്ങൾ കൈമാറാൻ *മൊബൈൽ* ഉപയോഗിക്കുക. നിങ്ങളുടെ കോളിന് ആരും മറുപടി നൽകിയില്ലെങ്കിലും, നിങ്ങൾ ഒരു സംഭാഷണത്തിലാണെന്ന് നടിക്കുക. മറ്റാരുടെയോ അടുത്ത് തന്റെ വിശദാംശങ്ങൾ ഉണ്ടെന്ന് ഡ്രൈവർക്ക് ഇപ്പോൾ അറിയാം, എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അയാൾ ഗുരുതരമായ കുഴപ്പത്തിലാകും. നിങ്ങളെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം ഇപ്പോൾ ബാധ്യസ്ഥനാണ്.ആക്രമണകാരി ആകാൻ സാധ്യത ഉള്ള ആൾ ഇപ്പോൾ നിങ്ങളുടെ യഥാർത്ഥ സംരക്ഷകനാണ്.
4. നിങ്ങൾ ഒരു അപകടമേഖലയിലേക്ക് പ്രവേശിക്കുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ…
വിദഗ്ദ്ധർ പറയുന്നു: നിങ്ങളുടെ ഹാൻഡ് ബാഗിന്റെ *സ്ട്രാപ്പ്*
അല്ലെങ്കിൽ ദുപ്പട്ട കഴുത്തിൽ ചുറ്റിപ്പിടിച്ച് അവനെ പിന്നിലേക്ക് വലിക്കുക. നിമിഷങ്ങൾക്കുള്ളിൽ, അയാൾക്ക് ശ്വാസംമുട്ടലും നിസ്സഹായതയും അനുഭവപ്പെടും. നിങ്ങൾക്ക് ഒരു ഹാൻഡ് ബാഗ്, ദുപ്പട്ട ഇല്ലെങ്കിൽ അയാളുടെ *കോളർ* പിടിച്ച് അവനെ പിന്നോട്ട് വലിക്കുക. അവന്റെ ഷർട്ടിന്റെ മുകളിലെ ബട്ടൺ അതേ തന്ത്രം തന്നെ ചെയ്യും.
5. രാത്രിയിൽ നിങ്ങളെ പിന്തുടരുകയാണെങ്കിൽ…
വിദഗ്ദ്ധർ പറയുക: ഒരു കടയിലോ വീടിലോ പ്രവേശിച്ച് നിങ്ങളുടെ പ്രതിസന്ധി വിശദീകരിക്കുക. രാത്രിയും കടകളും തുറന്നിട്ടില്ലെങ്കിൽ, ഒരു *എടിഎം ബോക്സിനുള്ളിൽ* പോകുക. എടിഎം കേന്ദ്രങ്ങൾക്ക് എല്ലായ്പ്പോഴും ക്ലോസ് സർക്യൂട്ട് ടെലിവിഷൻ ഉണ്ട്. തിരിച്ചറിയൽ ഭയന്ന് ആരും നിങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെടില്ല.
എല്ലാത്തിനുമുപരി, മാനസികമായി ജാഗരൂകരായിരിക്കുക എന്നതാണ് നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ ആയുധം.
ഒരു സാമൂഹികവും ധാർമ്മികവുമായ ലക്ഷ്യത്തിനും നമ്മുടെ സ്ത്രീകളുടെ സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് ഇതാണ്.
സുഹൃത്തുക്കളേ ഇത് നിങ്ങളുടെ *അമ്മമാർക്ക്… സിസ്റ്റേഴ്സിന്… ഭാര്യമാർക്കും പെൺ സുഹൃത്തുക്കൾക്കും* കൈമാറുക ……
എല്ലാവർക്കും പ്ലീസ് frwrd *GIRLS*
എല്ലാ *സ്ത്രീകൾക്കും*
🙏”
വസ്തുത അന്വേഷണം
കഴിഞ്ഞ കൊല്ലം നവംബര്‍ മാസത്തില്‍ ഹൈദരാബാദില്‍ സംഭവിച്ച ദിശ ബലാത്സംഗ കൊലപാതകത്തിനെ തുടർന്ന് സാമുഹ്യ മാധ്യമങ്ങളില്‍ രോഷം പ്രകടിപ്പിക്കുന്ന പല പോസ്റ്റുകളും നമ്മള് സാമുഹ്യ മാധ്യമങ്ങളില്‍ കണ്ടിരുന്നു. അതേ സമയത്ത് വന്ന ഒരു വ്യാജ വാര്‍ത്തയാണ് ഈ പോസ്റ്റിലും നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ ഡിസംബര്‍ മാസത്തില്‍ ഹിന്ദിയില്‍ പ്രസിദ്ധികരിച്ച വസ്തുത അന്വേഷണ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ നല്കിയ ലിങ്ക് ഉപയോഗിക്കുക.
क्या मोदी सरकार द्वारा पारित कानून के अनुसार महिलाओं को बलात्कारियों को मारने का अधिकार मिला है?
സ്ത്രികള്‍ക്ക് സ്വയംരക്ഷക്കായി ആരെ വേണമെങ്കില്‍ കൊല്ലാം എന്ന തരത്തില്‍ യാതൊരു നിയമവും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിട്ടില്ല. ഈ സന്ദേശം വൈറല്‍ ആയതോടെ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സി പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യുറോ (PIB) ഇതിനെ നിഷേധിച്ച് താഴെ നല്കിയ ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു.
#PIBFactCheck
— PIB India (@PIB_India) December 3, 2019
Claim: New law passed – "Section 233 of Indian Penal Code", allowing a potential rapist to be killed
Reality: Section 233 deals with counterfeiting of currency. Sections 96 to 100 deal with right of private defence of body and property.
Conclusion: #FakeNews pic.twitter.com/N4LeKRv2dl
ഐ.പി.സി 233 വകുപ്പ് കള്ള നോട്ടുകള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മെഷീന് ഉണ്ടാക്കല്‍ അഥവാ ഇത്തരത്തില്‍ ഒരു മെഷീന് കൈവശം വെക്കുന്നതിനെ കുറിച്ചുള്ള ശിക്ഷയെ കുറിച്ച് വ്യാഖ്യാനിക്കുന്ന വകുപ്പാണ്.

ഐ.പി.സിയില്‍ സ്വയരക്ഷയെ കുറിച്ച് വ്യാഖ്യാനിക്കുന്നത് 96 മുതല്‍ 106 വരെയുള്ള വകുപ്പുകളിലാണ്.

ഞങ്ങള്‍ കൂടതല്‍ അറിയാനായി ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ അഡ്വക്കേറ്റ് ജ്യോതി ദാസുമായി ബന്ധപെട്ടപ്പോള്‍ അദേഹം ഈ വകുപ്പുകളെ കുറിച്ച് പറയുന്നത് ഇങ്ങനെ-
“ഐ.പി.സി. 233ന് സ്ത്രികളുടെ ലൈംഗിക പീഡനവും സ്വയംരക്ഷയോടും യാതൊരു ബന്ധവുമില്ല. ഈ വകുപ്പ് കള്ള നോട്ടുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മെഷീനുകള്‍ ഉണ്ടാക്കുക അഥവാ കൈവശം വെക്കുക എന്ന കുറ്റങ്ങള്‍ക്ക് ശിക്ഷ വ്യഖ്യനിക്കുകയാണ് വകുപ്പ് 233ല്‍. സ്വയരക്ഷയെ ചൊല്ലിയുള്ള വകുപ്പുകള്‍ 96 മുതല്‍ 100വരെയാണ്. പക്ഷെ ഈ വകുപ്പ് സ്ത്രികൾക്കായി പ്രത്യേക വകുപ്പല്ല, ഈ വകുപ്പ് എല്ലാവര്ക്കും ലിംഗഭേദമന്യേ ബാധകമാണ്.”
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് പൂർണമായി തെറ്റാണ്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം 233 വകുപ്പ് കള്ള നോട്ടുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മെഷീനുകള്‍ ഉണ്ടാക്കലും കൈവശം വെക്കലും സംബന്ധിച്ചുള്ള ശിക്ഷ വ്യാഖ്യാനിക്കുന്ന വകുപ്പാണ്.

Title:FACT CHECK: ഐ.പി.സി 233 പ്രകാരം പെണ്‍കുട്ടികള്‍ക്ക് ബലാത്സംഗ ചെയ്യാന്‍ ശ്രമിക്കുന്നവനെ കൊല്ലാന്‍ അനുവാദമില്ല…
Fact Check By: Mukundan KResult: False
