
വിവരണം
ഷാരൂഖ് ഖാനും മമ്മൂട്ടിക്കും ആസിഫ് അലിക്കും മുസ്ലിം ലീഗില്‍ അംഗത്വം എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മുസ്ലിം ലീഗ് അംഗത്വ ക്യാംപെയിനിന്റെ വിശ്വാസിയത നഷ്ടപ്പെടുന്ന അംഗത്വ രേഖകള്‍ പുറത്ത് വന്നതോടെ പാര്‍ട്ടി പ്രിതിരോധത്തില്‍ ആകുന്ന സാഹചര്യത്തിലെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിഷയത്തില്‍ പ്രതികരിച്ച് ഷാരൂഖ് ഖാന് രംഗത്ത് വന്നു എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലോക മുസ്ലിങ്ങളുടെ രക്ഷകരായി ലീഗ് മാത്ര, സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചല്ല ലീഗില്‍ ചേര്‍ന്നത് -ഷാരൂഖ് ഖാന് എന്ന തലക്കെട്ട് നല്‍കിയുള്ള വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. സമീര്‍ ബാബു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നം പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഷാരൂഖ് ഖാന് ഇത്തരത്തിലൊരു പ്രസ്താവന നടത്തയിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത എന്ന് അറിയാം..
വസ്തുത ഇതാണ്
ആദ്യം തന്നെ ഫാക്ട് ക്രെസെന്‍ഡോ മലയാളം പ്രിതിനിധി റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ് ഡസ്കുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ നല്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് അവര്‍ ഇത് വ്യാജ പ്രചരണമാണെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ പേരില്‍ നിര്‍മ്മിച്ച വ്യാജ വാര്‍ത്ത സ്ക്രീന്‍ഷോട്ടാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് ഷാരൂഖ് ഖാന് മുസ്ലിം ലീഗ് അംഗത്വത്തെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള പ്രതികരണം നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ദേശീയ മാധ്യമങ്ങളുടെയും ഏജെന്‍സികളുടെയും ഉള്‍പ്പടെ വാര്‍ത്ത വെബ്സൈറ്റുകളിലും കീ വേര്‍ഡ് ഉപയോഗിച്ച് പരിശോധിച്ചെങ്കിലും യാതൊന്നും തന്നെ ലഭിച്ചില്ല. അതുകൊണ്ട് തന്നെ ഷാരൂഖ് ഇത്തരമൊരു പ്രസ്താവന നടത്തിയെന്നതും വ്യാജമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
നിഗമനം
റിപ്പോര്‍ട്ടര്‍ ചാനലിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്ന് അവര്‍ തന്നെ പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനും മുസ്ലിം ലീഗ് അംഗത്വ വിവാദത്തെ കുറിച്ച് യാതൊരു പ്രതികരണവും ഇതുവരെ നടത്തിയതിന് തെളിവില്ല. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഷാരൂഖ് മുസ്ലിം ലീഗിനെ കുറിച്ച് നടത്തിയ പ്രസ്താവന എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്തുത അറിയാം..
Fact Check By: Dewin CarlosResult: False
