
വിവരണം
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയരായി മാറിയ സ്ഥാനാര്‍ഥികളെ പറ്റിയുള്ള രസകരമായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ പേരുകള്‍ കൊണ്ടും മറ്റു ചിലര്‍ പ്രചരണത്തിനിടയിലെ അബദ്ധങ്ങളും അമളികള്‍ കൊണ്ടും വരെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. മലപ്പുറം വണ്ടൂര്‍ പഞ്ചായത്ത് ഇമങ്ങാട് വാര്‍ഡിലെ ബിജെപിയുടെ സ്ഥാനാര്‍ഥി സുല്‍ഫത്ത് ശ്രദ്ധേയയായത് ‘മോദി ഭക്തി’യുടെ പേരിലായിരുന്നു. മാധ്യമങ്ങള്‍ വഴി ഇക്കാര്യം സുല്‍ഫത്ത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സുല്‍ഫത്തിന്‍റെ പേരില്‍ മറ്റൊരു പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. “വണ്ടൂരില്‍ ഒരൊറ്റ വോട്ടു നേടിയ മോഡി ഭക്തി സുല്‍ഫത്തിന് എന്‍റെ ചാണക വിപ്ലവ അഭിവാദ്യങ്ങള്‍ “എന്ന വാചകത്തോടൊപ്പം സുല്‍ഫത്തിന്റെയും മോദിയുടെയും ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അടിക്കുറിപ്പായി “സ്വന്തം വീട്ടിലെ വോട്ട് വരേ കിട്ടാത്തത് എന്തൊരു ഗതികേടാണ് 😁😁” എന്നും നല്‍കിയിട്ടുണ്ട്. എന്നാല്‍ സുല്‍ഫത്തിനു ഒരു വോട്ട് മാത്രമാണ് ലഭിച്ചത് എന്നത് വ്യാജ പ്രചാരണമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. വിശദാംശങ്ങള്‍ ഇങ്ങനെയാണ്:
വസ്തുതാ വിശകലനം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്‌സൈറ്റില്‍ തെരഞ്ഞെടുപ്പ് ഫലം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. സുല്‍ഫത്തിന് ലഭിച്ചത് 56 വോട്ടുകളാണെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
ഇക്കാര്യം വിവിധ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു .
പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ഥി സുല്‍ഫത്തിനു ഒരു വോട്ടാണ് ലഭിച്ചത് എന്ന പ്രചരണം തെറ്റാണ്. 56 വോട്ട് സുല്‍ഫത്തിന് ലഭിച്ചിരുന്നു.

Title:മലപ്പുറത്തുള്ള ബിജെപി സ്ഥാനാര്‍ഥി സുല്‍ഫത്തിനു ഒരേയൊരു വോട്ടാണ് ലഭിച്ചത് എന്ന പ്രചരണം വ്യാജമാണ്…
Fact Check By: Vasuki SResult: False
