പികെ കുഞ്ഞാലിക്കുട്ടി എംപി 135 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന വാർത്ത സത്യമോ..?

രാഷ്ട്രീയം

വിവരണം 

Anshad A S‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും KMCC NETZONE എന്ന പബ്ലിക് പേജിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് ഇതുവരെ 1100 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ” ജയ് കുഞ്ഞാപ്പ” എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിൽ മലപ്പുറം എംപി പി കെ കുഞ്ഞാലികിട്ടിയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ : കുഞ്ഞാപ്പ 135 കോടി നൽകും. കുഞ്ഞാപ്പ കുടുംബ ഓഹരിയായി ലഭിച്ച സ്വത്തിന്റെ ഒരു ശതമാനം വിട്ടു കിട്ടുന്ന 135 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. കൂടെ മുസ്‌ലിം ലീഗിന്റെ 14 എംഎൽഎ മാരും ഒരു വർഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും തീരുമാനമായി. ജയ് മുസ്‌ലിം ലീഗ്”

archived linkFB post

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യണമെന്നും ചെയ്യരുതെന്നും രണ്ടുതരം കാമ്പയിനുകള്‍ ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഏറ്റവും ഉത്തരവാദിത്തപ്പെട്ടത് സര്‍ക്കാരാണ്. അതിനാല്‍ അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ ഫണ്ട് എത്തണമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലാണ് നിക്ഷേപിക്കണ്ടത് എന്ന് സംസ്ഥാന ധനമന്ത്രി ഫേസ്‌ബുക്കിലൂടെ പൊതുസമൂഹത്തിനെ അറിയിച്ചിരുന്നു. 2019 ഓഗസ്റ്റ് 12 ആയപ്പോൾ ദുരിതാശ്വാസ നിധിയിൽ രണ്ടു കോടി രൂപ ലഭിച്ചു എന്ന്വാർത്തകൾ വന്നിരുന്നു. പി

കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും വലിയ തുക സംഭാവന നൽകാൻ തീരുമാനിച്ചോ ..? കുടുംബ സ്വത്തു വിട്ടു കിട്ടുന്നതിന്റെ ഒരു ശതമാനം തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു എന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. കൂടാതെ മുസ്‌ലിം ലീഗിന്റെ  24 എംഎൽഎമാർ ഒരു വർഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു എന്നും പോസ്റ്റിൽ പറയുന്നു. മുസ്‌ലിം ലീഗിന് എത്ര എംഎൽഎ മാരാണുള്ളത്..? നമുക്ക് പോസ്റ്റിന്റെ യാഥാർഥ്യം അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ അറിയാൻ ഞങ്ങൾ പ്രമുഖ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകൾ പരിശോധിച്ച് നോക്കി. എന്നാൽ അതിൽ ഇത്തരത്തിലൊരു വാർത്ത കാണാൻ കഴിഞ്ഞില്ല. മലപ്പുറം എംപി സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇത്രയും വലിയ തുക സംഭാവന ചെയ്‌താൽ അത് തീർച്ചയായും വാർത്തയാകേണ്ടതാണ്. തുടർന്ന്  ഞങ്ങൾ പികെ കുഞ്ഞാലിക്കുട്ടിയുടെ  ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ചു. അതിലും ഇത്തരത്തിൽ ഒരു വാർത്ത നൽകിയിട്ടില്ല. 

പിന്നീട് ഞങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ ആസ്തിയുടെ വിശദാംശങ്ങൾ ശേഖരിച്ചു. മൊത്തം 5 കോടിയുടെ ആസ്തിയാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്. മാതൃഭൂമി ഇതേപ്പറ്റി നല്കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു. വിശദാംശങ്ങൾ താഴെയുള്ള ലിങ്കിൽ നിന്നും വായിക്കാം.

archived linkmathrubhumi
archived linkmy neta

പോസ്റ്റിൽ നൽകിയിരിക്കുന്ന വാദഗതിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന തിരക്കിൽ ആയതിനാൽ അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായ ഉബൈദിനോടാണ് സംസാരിച്ചത്. ” ഈ പോസ്റ്റിലുള്ളത് വെറും വ്യാജ പ്രചരണമാണ്. ഇതേ രീതിയിൽ കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തും പോസ്റ്റുകൾ പ്രചരിച്ചിരുന്നു. മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാൻ ആരോ ചെയ്യുന്നതാണ്.

ഇനി മുസ്‌ലിം ലീഗിന് എത്ര എംഎൽഎ മാരാണ് കേരള നിയമസഭയിൽ ഉള്ളത് എന്ന് നോക്കാം. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ എംഎൽഎമാരുടെ പട്ടിക നൽകിയിട്ടുണ്ട്. 17 പേരാണ് ലിസ്റ്റിൽ ഉള്ളത്.  ഡോ. എം കെ മുനീർ, വികെ ഇബ്രാഹിം കുഞ്ഞു, ടി എ മുഹമ്മദ് കബീർ, കെ എം ഷാജി, അഡ്വ: എം ഉമ്മർ, പികെ അബ്ദുറബ്ബ്, മഞ്ഞലാംകുഴി അലി, പിബി അബ്ദു റസാഖ്, എൻ എ നെല്ലിക്കുന്ന്, പാറക്കൽ അബ്ദുള്ള, പി കെ ബഷീർ, പി ഉബൈദുല്ല, സി മമ്മൂട്ടി, പിവി ഇബ്രാഹിം, പി അബ്ദുൽ ഹമീദ്, കെ കെ ആബിദ് ഹുസ്സൈൻ തങ്ങൾ, അഡ്വ: എൻ ഷംസുദ്ദിൻ എന്നിവരാണ് മുസ്ലിം ലീഗ് എംഎൽഎ മാർ. 

പികെ കുഞ്ഞാലിക്കുട്ടി എംപി സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 135 കോടി രൂപ സംഭാവന നൽകിയതായി വാർത്തകളില്ല. മുസ്‌ലിം ലീഗിന് നിലവിൽ 17 എംഎൽഎ മാരാണ് സംസ്ഥാന മന്ത്രിസഭയിൽ ഉള്ളത്. അവർ ഒരു വർഷത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതായും വാർത്തകളില്ല.

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ് എന്നാണ്‌. 

നിഗമനം 

ഈപോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. പികെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 135 കോടി രൂപ സംഭാവന നൽകുന്നു എന്ന് പ്രചരിക്കുന്നത്  വ്യാജ വാർത്തയാണെന്ന് അദ്ദേഹത്തിൻറെ പ്രൈവറ്റ് സെക്രട്ടറി ഞങ്ങളോട് വ്യക്തമാക്ക്കിയിട്ടുണ്ട്. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:പികെ കുഞ്ഞാലിക്കുട്ടി എംപി 135 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന വാർത്ത സത്യമോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •