പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത ഹർജി കാണാനില്ലെന്നു വ്യാജ പ്രചരണം

രാഷ്ട്രീയം

വിവരണം 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത ഹർജി കാണാനില്ല എന്നൊരു വാർത്ത Yoosafshaji എന്ന പ്രൊഫൈലില്‍ നിന്നും ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ പറ്റിക്കാൻ ഒരു പാർട്ടി. അതിനു ഒരു നേതാവ് പിണറായി വിജയനും. അമിത് ഷായുടെ വീട്ടിലേയ്ക്ക് യെച്ചൂരി നടത്തിയ മാർച്ചും ആരും കണ്ടില്ല എന്ന വാചകങ്ങൾക്കൊപ്പമാണ് വാർത്ത പ്രചരിപ്പിക്കുന്നത്. 

archived linkFB post

പൗരത്വ ഭേദഗതി നിയമത്തിനു സ്റ്റേ ഇല്ല എന്ന വിധി ഇന്നലെ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. ആകെ  140 ലധികം പരാതികൾ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ എത്തിയിരുന്നു എന്നാണ് വാർത്തകൾ പറയുന്നത്. കേരളം നൽകിയ ഹർജി ബില്ലിനെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നതായിരുന്നു. ഈ ഹർജിയാണ് സുപ്രീംകോടതിയിൽ കാണുന്നില്ല എന്നുപോസ്റ്റിൽ അവകാശപ്പെടുന്നത്. നമുക്ക് വാർത്തയെ പറ്റി അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോൾ ഇതേപ്പറ്റിയുള്ള ചില മലയാളം വാർത്തകൾ ലഭിച്ചു.  വാർത്ത ഇങ്ങനെയാണ്. “പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും; കേരളത്തിന്റെ സ്യൂട്ട് ഹര്‍ജി ഇന്ന് പരിഗണിക്കില്ല”. പൌരത്വ ബില്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികളിന്മേലാണ് കോടതി ഇന്നലെ വിധി പറഞ്ഞത്. രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലോ സംസ്ഥാനവും കേന്ദ്രവും തമ്മിലോ ഉള്ള പ്രശ്നങ്ങളിന്മേല്‍ തീര്‍പ്പ് ഉണ്ടാക്കാനുള്ള ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം സുപ്രീം കോടതിക്കുള്ള പരമാധികാരം മുന്‍നിര്‍ത്തിയാണ് കേരള സര്ക്കാര്‍ ണിയം ഭരണഘടനാ വിരുദ്ധമാണെന്നും അത് പിന്‍വലിക്കണമെന്നും സുപ്രീം കോടതിയില്‍ സ്യൂട്ട് നല്കിയത്. ഈ ഹര്‍ജി സുപ്രീം കോടതി വരും ദിവസങ്ങളില്‍ പരിഗണിക്കും. കേരളത്തിന്‍റെ ഹര്‍ജി തള്ളിക്കളഞ്ഞെന്നോ പരിഗണിക്കില്ലെന്നോ ഇതിന് അര്‍ഥമില്ല. 

archived linkjanamtv

ഇതേ വാർത്ത പ്രസിദ്ധീകരിച്ച മറ്റു ചില മാധ്യമ ലിങ്കുകൾ : 

archived linkzee news
archived linkmanoramaonline

പോസ്റ്റിൽ നൽകിയിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത ഹർജി കാണാനില്ല എന്നത് തെറ്റായ  വാർത്തയാണ്. ഈ പോസ്റ്റിലല്ലാതെ വാർത്താ മാധ്യമങ്ങളിലോ സുപ്രീം കോടതിയുമായോ സംസ്ഥാന സർക്കാരുമായോ ബന്ധപ്പെട്ട വൃത്തങ്ങളിലോ ഇങ്ങനെയൊരു വാർത്ത ലഭ്യമല്ല. തെറ്റിധാരണ സൃഷിക്കാനുള്ള വ്യാജ പ്രചാരണം മാത്രമാണിത്. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജുമായി സംസാരിച്ച് ഞങ്ങള്‍ ഇക്കാര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്.  

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത ഹർജി കാണാനില്ല എന്ന വാർത്ത സത്യ വിരുദ്ധമാണ്. കേരളത്തിന്‍റെ ഹര്‍ജി വരുംദിനങ്ങളില്‍ സുപ്രീംകോടതി പരിഗണിക്കുന്നതാണ്. തെറ്റിധാരണ സൃഷ്ടിക്കാനുള്ള വ്യാജ പ്രചാരണമാണിത്. 

Avatar

Title:പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത ഹർജി കാണാനില്ലെന്നു വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •