പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ മകൾ ആലപിച്ചതാണോ ഈ കൃഷ്ണ ഭജൻ…?

അലൌകികം

വിവരണം 

Sumesh Soman Sulochana
എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 27  മുതൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്. “പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ മകൾ മുസ്തഫ പർവേസ് ആലപിച്ച മനോഹരമായ ഒരു

കൃഷ്ണ ഭജൻ???” എന്ന അടിക്കുറിപ്പോടെ ഒരു യുവതി കൃഷ്ണഭജൻ മനോഹരമായി  ആലപിക്കുന്ന വീഡിയോയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് വെറും മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഞങ്ങൾ പോസ്റ്റ് വസ്തുതാ  അന്വേഷണം നടത്തിയത്.

archived linkFB post

പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ മകൾ ആണോ ഈ ഭജൻ ആലപിക്കുന്നത്..? അവരുടെ പേര് മുസ്തഫ പർവേഷ് എന്നാണോ..? നമുക്ക് അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ ആദ്യം മുഹമ്മദ് റാഫിയുടെ കുടുംബത്തെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു. അദ്ദേഹത്തിന് നാലു  ആൺമക്കളും മൂന്നു പെണ്മക്കളുമുണ്ട് എന്ന് വിക്കിപീഡിയ പറയുന്നു. പെൺമക്കളുടെ  പേരുകൾ ഇങ്ങനെ : നസ്രീൻ റാഫി, പർവീൺ റാഫി, യാസ്മിൻ റാഫി. 

പോസ്റ്റിൽ നൽകിയിരിക്കുന്ന മുസ്തഫ പർവേഷ് എന്ന പേരിൽ മുഹമ്മദ് റാഫിക്ക് പെൺമക്കളില്ല. പിന്നെ ആരാണ് ഈ മുസ്തഫ പർവേഷ്..? ഞങ്ങൾ ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ മുഹമ്മദ് റാഫിയുടെ കൊച്ചുമകനാണ് ഇദ്ദേഹമെന്ന് ഓൺലൈനിൽ ലഭിച്ച വിവരങ്ങളിലൂടെ മനസ്സിലാകുന്നു. 

archived linktwitter

മുസ്തഫ പർവേഷ് കൊച്ചിയിൽ പങ്കെടുത്ത ഒരു പരിപാടിയിൽ ഗാനം ആലപിക്കുന്ന വീഡിയോ चंद्रशेखर गलगले

എന്ന പ്രൊഫൈലിൽ നിന്നും ട്വിറ്ററിൽ 2017 ഒക്ടോബർ 8 നു പങ്കുവച്ചിട്ടുണ്ട്.

ഞങ്ങളുടെ അന്വേഷണത്തിനിടയിൽ പോസ്റ്റിൽ നൽകിയ അതെ വീഡിയോയുടെ വസ്തുതാ പരിശോധന നടത്തിയ ബാംഗ്ലൂർ മിറർ എന്ന  വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. വീഡിയോയിൽ ഭജൻ ആലപിക്കുന്നത് മുഹമ്മദ് റാഫിയുടെ മകൾ അല്ലെന്നും ഗീതാഞ്ജലി റായ് എന്ന യുവതിയാണെന്നും അവരുടെ ലേഖനത്തിൽ വിശദമാക്കുന്നുണ്ട്. അതേത്തുടർന്ന് ഞങ്ങൾ ഗീതാഞ്ജലി റായ് യെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിച്ചു. അവരുടെ പേരിലുള്ള വെബ്‌സൈറ്റിൽ അവരുടെ ചിത്രവും മറ്റു വിവരങ്ങളും നൽകിയിട്ടുണ്ട്. 

“ക്ലിനിക്കൽ സൈക്കോളജിയിൽ മാസ്റ്റേഴ്സ്, ഒരു ടീച്ചർ, ഒരു ഗസൽ ഗായിക, ഒരു ഭക്തിഗായിക, ഒരു മോട്ടിവേഷണൽ സ്പീക്കർ, എ ലൈഫ് കോച്ച് എന്നിവ  ഗീതാഞ്ജലി റായിയുടെ പ്രത്യേക നേട്ടങ്ങളാണ്. അവർ തിരഞ്ഞെടുത്ത എല്ലാ മേഖലയിലും മികവ് പുലർത്തി, 

ഒക്ടോബർ 31 ന് അമൃത്സറിൽ ഒരു ഉത്തരേന്ത്യൻ ബിസിനസ്സ് കുടുംബത്തിൽ ജനിച്ച് മുംബൈയിലാണ് വളർന്നത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടി മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.

എസ്എൻ‌ഡിടി വിമൻസ് യൂണിവേഴ്‌സിറ്റി മുംബൈ” യിൽ സൈക്കോളജി വിഭാഗം മേധാവിയായിരുന്നു.

  ആർട്ട് ഓഫ് ലിവിംഗിൻറെ ഡി‌എസ്‌എൻ‌- “ഡൈനാമിസം ഫോർ സെൽഫ് & നേഷൻ” സീനിയർ ടീച്ചറായി ഗീതഞ്ജലി  പ്രവർത്തിക്കുന്നു.

 ഹാപ്പിനെസ് കോഴ്‌സിന്റെ അധ്യാപികയുമാണ്.”

പ്രസ്തുത പോസ്റ്റിൽ ശ്രീകൃഷ്ണ ഭജൻ ആലപിക്കുന്നത് ഗീതാഞ്ജലി റായിയാണ്. അവർക്ക് ഫേസ്‌ബുക്ക് പേജുണ്ട്. അതിലും അവരുടെ വിവരങ്ങളും  ഗാന ആലാപനങ്ങളുടെ വീഡിയോകളും നൽകിയിട്ടുണ്ട്. 

archived linkGitanjali FB

 “മുഹമ്മദ് റാഫിയുടെ ചെറുമകൾ ആണെന്ന് പറയപ്പെടുന്നുണ്ടല്ലോ എന്ന് ഒരു റേഡിയോ ഇന്റർവ്യൂ വേളയിൽ ഇന്റർവ്യൂ ചെയ്യുന്നയാൾ ഗീതാഞ്ജലിയോട് ചോദിക്കുന്നുണ്ട്. ” ഒരിക്കലുമല്ല. അങ്ങനെയായിരുന്നെങ്കിൽ ഏതാ നന്നായേനെ” എന്ന് അവർ മറുപടി പറയുന്നുണ്ട്. വീഡിയോ താഴെ കാണാം.

archived linkyoutube

പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ ഭജൻ ആലപിച്ചിരിക്കുന്നത് മുഹമ്മദ് റാഫിയുടെ മകൾ അല്ല. കൃഷ്ണ റായ് എന്ന ഗായികയാണ്. മുഹമ്മദ് റാഫിക്ക് മുസ്തഫ പർവേഷ് എന്ന പേരിൽ മകൾ ഇല്ല. മുസ്തഫ പ്രവേശ എന്ന പേരിൽ ചെറുമകൻ ഉണ്ട് എന്ന് പറയപ്പെടുന്നു. പോസ്റ്റിലുള്ള വസ്തുത തെറ്റാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം പൂർണ്ണമായും തെറ്റാണ്. വേദിയിൽ കൃഷ്ണ ഭജൻ ആലപിക്കുന്ന യുവതി മുഹമ്മദ് റാഫിയുടെ മകൾ അല്ല. മുസ്തഫ പർവേഷ് എന്ന പേരിൽ റാഫിക്ക് മക്കളില്ല. അതിനാൽ തെറ്റായ വിവരം പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യവായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title: പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ മകൾ ആലപിച്ചതാണോ ഈ കൃഷ്ണ ഭജൻ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •