
വിവരണം
തൊടുപുഴ സിപിഎം ജില്ലാ സെക്രട്ടറി ദിനേശൻ കണ്ണൻകുഴി സംഘത്തിലേക്ക്..????
ഞെട്ടി വിറച്ച് സിപിഎം കേന്ദ്ര കമ്മറ്റി
ദിനേഷന്റെ കൊഴിഞ്ഞു പോക്ക് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് സീതാറാം യെച്ചൂരി….??
കമ്മികൾ ഇന്ന് കുരു പൊട്ടിക്കും…. എന്ന തലക്കെട്ട് നല്‍കി ഒരാളുടെ ചിത്രം സഹിതം ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ശ്രീജിത്ത് പന്തളം എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 53ഷെയറുകളും 206ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

Archived Link |
എന്നാല്‍ ചിത്രത്തില്‍ കാണുന്നത് സിപിഎം ജില്ലാ സെക്രട്ടറി ദിനേശന്‍ കണ്ണന്‍കുഴിയാണോ? സിപിഎമ്മിന് ഈ പേരില്‍ ഒരു ജില്ലാ സെക്രട്ടറിയുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
തൊടുപുഴ സിപിഎം ജില്ലാ സെക്രട്ടറി ദിനേശന്‍ കണ്ണന്‍കുഴി എന്ന പേരില്‍ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ലക്ഷ്‌മിപതി ബാലാജി ആണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ബാലാജിയുടെ ചിത്രമാണ് സിപിഎം ജില്ലാ സെക്രട്ടറി ദിനേശന്‍ കണ്ണന്‍കുഴി എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഇടുക്കി ജില്ലയിലെ നഗരസഭയാണ് തൊടുപുഴ. അല്ലാതെ തൊടുപുഴയൊരു ജില്ലയല്ല. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പേര് കെ.കെ.ജയചന്ദ്രന്‍ എന്നാണെന്നും പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസ് പ്രതിനിധി പ്രതികരിക്കുകയും ചെയ്തു.
ഗൂഗളില്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

Cricket Country എന്ന വെബ്‌സൈറ്റില്‍ 2014 ഓഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ യഥാര്‍ത്ഥ ചിത്രം കാണാം-

ഇടുക്കിയിലെ ഉടുമ്പുഞ്ചോല നിയമസഭ മണ്ഡലത്തില്‍ 2001-2006 കാലയളവില്‍ എംഎല്‍എ കൂടിയായിരുന്നു ഇപ്പോഴത്തെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍-

Archived Link |
നിഗമനം
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്‍റെ ചിത്രമാണ് പോസ്റ്റില്‍ സിപിഎം ജില്ലാ സെക്രട്ടറി ദിനേശന്‍ കണ്ണന്‍കുഴി എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് തെളിഞ്ഞു. മാത്രമല്ല സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പേര് കെ.കെ.ജയചന്ദ്രനെന്നുമാണ്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമെന്ന് തന്നെ അനുമാനിക്കാം.

Title:ചിത്രത്തില്‍ കാണുന്നത് സിപിഎം ജില്ലാ സെക്രട്ടറി ദിനേശന്‍ കണ്ണന്‍കുഴിയാണോ?
Fact Check By: Dewin CarlosResult: False
