ചിത്രത്തിലെ യുവതി സേവാഭാരതിയിൽ ചേർന്നോ..?

രാഷ്ട്രീയം | Politics

വിവരണം 

വിഷ്ണു പുന്നാട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 3 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 14 മണിക്കൂറുകൾ കൊണ്ട്  600  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സേവന വിഭാഗമായ സേവാഭാരതിയോടപ്പം ഇനി #സുഹാനാസനയും

#മാനവസേവാ

#മാധവസേവാ” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് ” സേവാഭാരതിയിലേയ്ക്ക് ജനസാഗരങ്ങൾ…കോഴിക്കോട് തമ്പാനൂർ സ്വദേശിനി സുഹാന സന ബിജെപിയിലേക്ക്. ന്യൂനപക്ഷമോർച്ച താനൂർ പ്രസിഡണ്ട്  സലിം ബാവയാണ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചത്. ഏതു തിരിച്ചടികളും സ്വീകരിക്കാൻ താൻ സജ്ജയാണെന്ന് സുഹാന പറഞ്ഞു.” ഈ വാചകങ്ങൾക്കൊപ്പം ഒരു യുവതിയുടെ ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. 

FacebookArchived Link

ചിത്രത്തിലെ യുവതി പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ സുഹാന ഫാത്തിമയാണോ..? ഇവർ ബിജെപിയിൽ ചേർന്നോ..? നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന യുവതിയുടെ സ്ഥലനാമം കോഴിക്കോട് തമ്പാനൂർ എന്നാണ്. എന്നാൽ തമ്പാനൂർ തിരുവന്തപുരത്താണെന്ന് ഏറെപ്പേർക്കും അറിയാം. തമ്പാനൂരിന്റെ ഗൂഗിൾ മാപ്പ് താഴെ കൊടുക്കുന്നു 

archived link

google  reverse image അന്വേഷണം നടത്തിയപ്പോൾ പോസ്റ്റിലെ യുവതി പോൺ സ്റ്റാറായ അഡ സാഞ്ചസിന്‍റെ (Ada Sanchez) ആണെന്നാണ് ഫലങ്ങൾ ലഭിച്ചത്. 

സേവാഭാരതി കേരളത്തിന്‍റെ ഓഫീസ് ഇൻ ചാർജ് ജിതിനോട് ഞങ്ങളുടെ പ്രതിനിധി പോസ്റ്റിന്‍റെ വിശദീകരണം ചോദിച്ചിരുന്നു. “ഇങ്ങനെ നിരവധി വ്യാജ പ്രചരണങ്ങൾ ഞങ്ങൾക്കെതിരെ വരുന്നത് ശ്രദ്ധയിൽ പെടുന്നുണ്ട്. മറ്റുള്ളവർ എന്ത് പറയുന്നു എന്നതിന് ഞങ്ങൾ പ്രാധാന്യം നൽകുന്നില്ല. സേവാഭാരതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് കുറെ മാനദണ്ഡങ്ങൾ വച്ചിട്ടാണ്. സേവന സന്നദ്ധതയോട് ആഭിമുഖ്യവും ആത്മാർത്ഥതയുമുള്ളവരെയാണ് സംഘടന പരിഗണിക്കുന്നത്. ആര് സംഘടയിൽ ചേർന്നാലും അത് പരസ്യത്തിനായി ഞങ്ങൾ ഉപയോഗിക്കാറില്ല.”

പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലെ സുഹാന സന എന്ന യുവതിയല്ല. ഇതേ യുവതിയുടെ ചിത്രം ഉപയോഗിച്ച് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച ചില പോസ്റ്റുകള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് വായിക്കാവുന്നതാണ്.  

ന്യൂനപക്ഷമോർച്ച താനൂർ പ്രസിഡണ്ട്  സലിം ബാവയാണ് മെമ്പർഷിപ്പ് നൽകി സുഹാന സേനയെ സ്വീകരിച്ചു എന്നൊക്കെ ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് വെറും വ്യാജ പ്രചാരണമാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കാനായി സൃഷ്‌ടിച്ച വ്യാജ പോസ്റ്റാണിത്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും വ്യാജമായ വിവരണമാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഒരു പോൺ സ്റ്റാറിന്റെതാണ്. തെറ്റിധാരണ സെയ്‌ഷ്ടിക്കുന്ന ഈ വ്യാജ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക

Avatar

Title:ചിത്രത്തിലെ യുവതി സേവാഭാരതിയിൽ ചേർന്നോ..?

Fact Check By: Vasuki S 

Result: False