ഡിവൈഎഫ്ഐ നേതാണ് പ്രശാന്ത് മോഹൻ ബിജെപിയിൽ ചേർന്നോ…?

രാഷ്ട്രീയം

വിവരണം 

വിഷ്ണു പുന്നാട്  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 22  മണിക്കൂറുകൾ കൊണ്ട് 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  “ടയർ മാറ്റൽഅഴിമതിയിൽ പ്രതിഷേധം ശക്തം,

നേതാക്കളടക്കം നിരവധി പേർ cpim  ൽ നിന്ന് രാജിവെച്ച് ബി ജെ പി യിലേക്ക്” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: DYFI തൃക്കുന്ന ഏരിയ പ്രസിഡണ്ട് പ്രശാന്ത് മോഹൻ ബിജെപിയിലേയ്ക്ക്. “അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഇടതു ഭരണം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കി. ആയതിനാൽ ഇനി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല. പ്രശാന്ത് മോഹൻ.. മാക്സിമം ഷെയർ…” എന്ന വാചകങ്ങളോടൊപ്പം പ്രശാന്ത് മോഹൻ എന്നയാളുടേത് എന്ന രീതിയിൽ ഒരു ചിത്രം നൽകിയിട്ടുണ്ട്.

archived linkFB post

ഡിവൈഎഫ്ഐ  നേതാവ് സ്വന്തം പാർട്ടി ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. നമുക്ക് ഈ വാർത്തയുടെ സത്യമെന്താണെന്ന്  അന്വേഷിച്ചു നോക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കി. ചിത്രത്തിലുള്ളത് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ ദിനേശ് കാർത്തിക്ക് ആണ്. “ദിനേശ് കാർത്തിക്കിന്‍റെ ന്യൂലുക്ക്” എന്ന അടിക്കുറിപ്പോടെ ഇതേ ചിത്രം CricFit എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും 2015 നവംബർ 9 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived linktwitter

ദിനേഷ് കാര്‍ത്തിക്ക് 2004 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനാണ്. 2018 സീസണിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ടീമിന്‍റെ ക്യാപ്റ്റനാണ്.

ബംഗ്ലാദേശിനെതിരായ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ അദ്ദേഹം പിന്നീട് ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിൽ ഇന്ത്യയുടെ മുൻനിര സ്കോറർ ആയിരുന്നു,  21 വയസ്സിനുള്ളിൽ ഇംഗ്ലണ്ടിലെ ആദ്യ പരമ്പര നേടാൻ ഇന്ത്യയെ സഹായിച്ചു. 2007 സെപ്റ്റംബറിൽ ഫോം നിലനിര്‍ത്താനാകാത്തതിനെ തുടര്‍ന്ന് ടെസ്റ്റ് ടീമിൽ നിന്ന് പിന്തള്ളപ്പെട്ടു, അതിനുശേഷം അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ കനത്ത സ്കോർ തുടര്‍ന്നെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രമേ പങ്കെടുത്തിട്ടുള്ളൂ.

ദിനേശ് കാർത്തിക്കിന്‍റെ ചിത്രമാണ് പോസ്റ്റിൽ ഡിവൈഎഫ്ഐ നേതാവ് പ്രശാന്ത് മോഹന്‍റേത് എന്ന പേരിൽ നൽകിയിരിക്കുന്നത്. 

കൂടാതെ പോസ്റ്റിൽ നൽകിയിരിക്കുന്ന സ്ഥലപ്പേരിൽ കേരളത്തിൽ  ഒരു ദേശം ഇല്ല. ക്രിക്കറ്റ് കളിക്കാരനായ ദിനേശ് കാർത്തിക്കിന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജ  പ്രചാരണം നടത്തുകയാണ് ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐക്ക് പ്രശാന്ത് മോഹൻ എന്ന പേരിൽ പ്രസിഡണ്ടുമാർ ആരുമില്ലെന്ന് എകെജി സെന്ററിൽ നിന്നും ഓഫീസ് സെക്രട്ടറി ഞങ്ങൾക്ക് വിശദീകരണം നൽകിയിട്ടുണ്ട്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്.  ദിനേശ് കാർത്തിക്ക് എന്ന ക്രിക്കറ്റ് താരത്തിന്‍റെ ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പ്രശാന്ത് മോഹൻ എന്ന പേരിൽ വ്യാജമായി പ്രചരിപ്പിക്കുകയാണ്.  അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 

Avatar

Title:ഡിവൈഎഫ്ഐ നേതാണ് പ്രശാന്ത് മോഹൻ ബിജെപിയിൽ ചേർന്നോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •