
വിവരണം
Abdul Jaleel എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 28 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് 400 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഒരു ചെറുപ്പക്കാരന്റെ ചിത്രത്തോടൊപ്പം ” രണ്ടായിരം വോട്ടിങ് മെഷീനുകൾ ബിജെപി തന്റെ വാഹനത്തിലൂടെ കടത്തിയിരുന്നതായി വാരാണസിയിലെ ട്രക്ക് ഡ്രൈവർ സീതാറാം സിംഗ് ” എന്ന വാചകവും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
വോട്ടിങ് യന്ത്രങ്ങളിൽ പലയിടത്തും തിരിമറികൾ നടന്നുവെന്നും അതിനു പിന്നിൽ ബിജെപിയാണെന്നുമുള്ള മട്ടിൽ നിരവധി വ്യാജ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാലിട്ടുണ്ട്. ഇതും അത്തരത്തിൽ പെട്ട പോസ്റ്റാണോ അതോ യഥാർത്ഥത്തിൽ വാരാണസിയിലെ തൃക്ക ഡ്രൈവർ ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയോ…? നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ പോസ്റ്റിൽ നൽകിയിട്ടുള്ള ചിത്രം ഗൂഗിൾ റിവേഴ്‌സ് ഇമേജ് ഉപയോഗിച്ച് പരിശോധിച്ചു.
അതിന്‍റെ ഫലങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

പരിശോധനയിൽ വ്യക്തമാകുന്നത് ഇത് തമിഴ് സിനിമാതാരം സൂരി ആണെന്നാണ്. സൂരിയുടെ ഇതേ ചിത്രം പല സിനിമാ വെബ്സൈറ്റുകളും ഉപയോഗിച്ചിട്ടുള്ളതായി കാണാം.
ചില സ്‌ക്രീൻ ഷോട്ടുകൾ താഴെ കൊടുക്കുന്നു

archived link | bookmyshow |

archived link | filmibeat |
ചിത്രത്തിലുള്ള തമിഴ് നടൻ സൂരിയെക്കുറിച്ചുള്ള വിവരണം സിനിമ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. തമിഴ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സൂരി 2009 ൽ പുറത്തിറങ്ങിയ വെണ്ണിലാ കബഡി കുഴു എന്ന സിനിമയിലൂടെയാണ് ഏറെ പ്രശസ്തനായത്.ആ സിനിമയിലൂടെ അദ്ദേഹം പൊറോട്ട സൂരി എന്ന് അറിയപ്പെടാൻ തുടങ്ങി.
സൂരിയുടെ ഫേസ്‌ബുക്ക് പേജിന്റെ സ്ക്രീൻഷോട്ട് താഴെയുണ്ട്. കൂടെയുള്ള ലിങ്ക് സന്ദർശിച്ചാൽ സൂരിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വായനക്കാർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്

archived link | zeenews |

archived link | ActorSoori FB page |
കൂടാതെ പോസ്റ്റിനു വന്ന കമന്റുകളിൽ ഇത് തമിഴ് നടനാണെന്നും വ്യാജ പോസ്റ്റാണെന്നുമുള്ള പ്രതികരണങ്ങൾ ലഭിച്ചിരുന്നു. Mahboob Kadavath എന്ന പ്രൊഫൈലിൽ നിന്നും വന്ന പോസ്റ്റിൽ ഇത് സൂരി തന്നെയാണെന്ന് തെളിയിക്കുന്ന ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിൽ ഒരു വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയാനായി ഞങ്ങൾ പ്രമുഖ ദേശീയ മാധ്യമങ്ങളുടെയും ഉത്തർപ്രദേശിലെ പ്രാദേശിക മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലും അന്വേഷിച്ചു നോക്കി. പക്ഷെ കണ്ടെത്താനായില്ല. കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ആധികാരികമായ പോസ്റ്റുകൾ ഉണ്ടോയെന്ന് ഞങ്ങൾ തിരഞ്ഞു. എന്നാൽ യാതൊരു പോസ്റ്റുകളും കാണാനില്ല. ഈയൊരു പോസ്റ്റിലല്ലാതെ മറ്റൊരിടത്തും ഈ വാർത്ത പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത് ഈ പോസ്റ്റ് തെറ്റിദ്ധാരണ പരത്താനായി മാത്രം സൃഷ്‌ടിച്ച ഒന്നാണ് എന്നുതന്നെയാണ്.
നിഗമനം
ഈ പോസ്റ്റിൽ പറയുന്ന കാര്യം പൂർണ്ണമായും വ്യാജമാണ്. തമ്മിൽ സിനിമാ നടനായ സൂരിയുടെ ചിത്രം ഉപയോഗിച്ച് തികച്ചും വ്യാജമായ വിവരണത്തോടെ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പോസ്റ്റ് വാസ്തവമറിയാതെ ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു
ചിത്രങ്ങൾ കടപ്പാട് ഫേസ്‌ബുക്ക്, ഗൂഗിൾ

Title: വോട്ടിങ് യന്ത്രങ്ങൾ ബിജെപി തന്റെ വാഹനത്തിലൂടെ കടത്തിയിരുന്നതായി വാരാണസിയിലെ ട്രക്ക് ഡ്രൈവർ വെളിപ്പെടുത്തിയോ..?
Fact Check By: Deepa MResult: False
